കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

പ്രശസ്ത മലയാളം കവി വിഷ്ണുനാരായണന്‍ നമ്ബൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. സംസ്‌കാരത്തെ ആധുനികവത്കരിച്ച് പുതിയ കാലവുമായി സമന്വയിപ്പിച്ച കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ അധ്യാപകനായിരുന്ന നമ്ബൂതിരിയോട് എനിക്ക് എന്നും ശിഷ്യന്റെ ഭാഗത്തുനിന്നുള്ള സ്‌നേഹാദരങ്ങളുണ്ടായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് എത്തിയ ശേഷവും ഇടയ്ക്ക് അദ്ദേഹത്തെ കാണാനും ആദരം അര്‍പിക്കാനുമൊക്കെ ഇടവന്നിട്ടുള്ളത് ഞാനോര്‍ക്കുന്നു.
മലയാള ഭാഷയേയും കവിതയേയും പുതിയ ഭാവതലങ്ങളിലേക്കുയര്‍ത്തിയ കവിയാണ് അദ്ദേഹം. കവിതയില്‍ കൈക്കൊണ്ട പുരോഗമന നിലപാട് മുന്‍നിര്‍ത്തി അസഹിഷ്ണുതയുടെ ശക്തികള്‍ അദ്ദേഹത്തെ രണ്ടുഘട്ടങ്ങളിലെങ്കിലും കടന്നാക്രമിച്ചത് ഞാനോര്‍ക്കുന്നു. ഒന്ന്, ഒരു കവിത സിലബസിന്റെ ഭാഗമായി വന്നപ്പോഴായിരുന്നു. മറ്റൊന്ന്, ശാന്തിക്കാരനായിരിക്കെ കടല്‍ കടന്ന് പോയതിന്റെ പേരിലായിരുന്നു.
മലയാള ഭാഷയ്ക്കും കേരളീയ സംസ്‌കാരത്തിനും പുരോഗമനപരമായ മൂല്യങ്ങള്‍ക്കും കനത്ത നഷ്ടമാണ് വിഷ്ണുനാരായണന്‍ നമ്ബൂതിരിയുടെ വിയോഗമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha