സര്‍ക്കാര്‍ ശരിയായി പ്രവര്‍ത്തിച്ചോ എന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണ്; തടസങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ പിന്തിരിപ്പിക്കാമെന്ന് കരുതിയവര്‍ പരാജയപ്പെട്ടു; നടക്കില്ലെന്ന് പറഞ്ഞ പല വികസന പദ്ധതികളും യാഥാര്‍ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
നടക്കില്ലെന്ന് പറഞ്ഞ പല വികസന പദ്ധതികളും യാഥാര്‍ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങളാണ് നേട്ടങ്ങളുടെ യഥാര്‍ഥ അവകാശികളെന്നും അദ്ദേഹം പറഞ്ഞു. വികസനമുന്നേറ്റ ജാഥയുടെ തെക്കന്‍ മേഖലാ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. തടസങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ പിന്തിരിപ്പിക്കാമെന്ന് കരുതിയവര്‍ പരാജയപ്പെട്ടു. സര്‍ക്കാര്‍ ശരിയായി പ്രവര്‍ത്തിച്ചോ എന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണ്. തടസങ്ങള്‍ സൃഷ്ടിക്കാന്‍ നിന്നവര്‍ക്ക് തെറ്റുപറ്റി. പഴയ സര്‍ക്കാരല്ല ഇതെന്ന് അവര്‍ക്ക് ബോധ്യമായി. ചെയ്യാന്‍ പറ്റുന്നതേ പറയൂ. പറഞ്ഞാല്‍ അത് ചെയ്തിരിക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha