Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം - ബിജെപി ബന്ധത്തിൻ്റെ പാലം ജനതാദൾ (എസ്): ചെറിയാൻ ഫിലിപ്പ്...


അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചു: സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്ത് കൈപ്പത്തി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്...


ഡൽഹി കാർ സ്ഫോടന സംഭവം..ഭീകരാക്രമണമായി കേന്ദ്ര സർക്കാർ ഇന്ന് (നവംബർ 12) പ്രഖ്യാപിച്ചു..പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം..


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..

ഇക്കുറി തീ പാറും... തലസ്ഥാനം പിടിക്കാനൊരുങ്ങി അമിത്ഷായുടെ മാസ് പ്ലാന്‍; ഒന്നധ്വാനിച്ചാല്‍ തിരുവനന്തപുരത്ത് നാല് മണ്ഡലങ്ങളില്‍ ബിജെപിക്ക് ഈസിയായി ജയിച്ചു കയറാമെന്ന് വിലയിരുത്തല്‍; പ്രമുഖരെ രംഗത്തിറക്കി കളം നിറയാനുറച്ച് ബിജെപി

27 FEBRUARY 2021 10:32 AM IST
മലയാളി വാര്‍ത്ത

ബിജെപിയെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. തലസ്ഥാനത്ത് ഇതിലും നല്ല അവസരമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വോട്ടുകളാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്.

നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഒന്ന് ആഞ്ഞ് പിടിച്ചാല്‍ തലസ്ഥാനം കൂടെ വരുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. സുരേഷ് ഗോപി, കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, കെ സുരേന്ദ്രന്‍, കൃഷ്ണകുമാര്‍ തുടങ്ങി വമ്പന്‍മാര്‍ തലസ്ഥാനത്തുണ്ടാകുമെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ, തലസ്ഥാന ജില്ല പോരാട്ടച്ചൂടിലേക്ക് കടന്നു കഴിഞ്ഞു. മൂന്ന് മുന്നണികളില്‍ നിന്നും വമ്പന്മാര്‍ ഗോദയിലിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുന്ന ഉദ്വേഗമുനയിലാണ് തലസ്ഥാന മണ്ഡലങ്ങള്‍ പലതും. അതിലേറ്റവും ശ്രദ്ധേയമാവുക നഗരപരിധിയില്‍പ്പെട്ട നാല് മണ്ഡലങ്ങളാവും. ശക്തമായ സാന്നിദ്ധ്യമായ ബി.ജെ.പി, നാലിടത്തും ലക്ഷണമൊത്ത ത്രികോണപ്പോരിന് കളമൊരുക്കും.

വി.ഐ.പി മത്സരത്തിനുള്ള സാദ്ധ്യതകളേറെ പ്രവചിക്കുന്നത് കഴക്കൂട്ടത്ത്. ഇടതുമന്ത്രിസഭയില്‍ തലസ്ഥാനത്തിന്റെ പ്രതിനിധിയായ കടകംപള്ളി സുരേന്ദ്രന്‍ അവിടെ വീണ്ടും മാറ്റുരയ്ക്കുമ്പോള്‍, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ പേരും ബി.ജെ.പി ഉയര്‍ത്തുന്നു.

കഴിഞ്ഞ തവണ റണ്ണര്‍അപ്പായ മുരളീധരന്‍, ഇക്കുറിയെത്തുന്നെങ്കില്‍ അത് കേന്ദ്രമന്ത്രിയെന്ന വര്‍ദ്ധിത പരിവേഷത്തോടെയാവും. യു.ഡി.എഫില്‍ പല പേരുകളുമുയരുന്നുണ്ട്. ജി. സുബോധന്‍, ടി. ശരത്ചന്ദ്രപ്രസാദ്, എം.എ. വാഹിദ് എന്നിവര്‍ തൊട്ട് ആരോഗ്യസ്ഥിതി അനുവദിക്കുമെങ്കില്‍ സാക്ഷാല്‍ വി.എം. സുധീരന്റെ വരെ പേരുകള്‍ അതിലുണ്ട്.

ബി.ജെ.പിയുടെ കേരളത്തിലെ ഏക സിറ്റിംഗ് എം.എല്‍.എയുള്ള നേമത്ത് ഇക്കുറി അവരുടെ മുന്‍നിര നേതാവ് കുമ്മനം രാജശേഖരനെ കളത്തിലിറക്കാന്‍ സാദ്ധ്യതയേറി. സി.പി.എമ്മില്‍ നിന്ന് വി. ശിവന്‍കുട്ടിയുടേതും ടി.എന്‍. സീമയുടേതുമടക്കം പേരുകളുയരുന്നു. കോണ്‍ഗ്രസില്‍ മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍ തൊട്ട് സുഭാഷ് ചന്ദ്രബോസ് വരെയുള്ള പേരുകളാണ് ചര്‍ച്ചയില്‍.

വട്ടിയൂര്‍ക്കാവില്‍ സി.പി.എമ്മിന്റെ മേയര്‍ ബ്രോ വി.കെ. പ്രശാന്തിനെ പിടിച്ചുകെട്ടാന്‍ മുന്‍ അംബാസഡര്‍ വേണുരാജാമണിയെ കോണ്‍ഗ്രസ് ഇറക്കുമെന്ന അഭ്യൂഹം ശക്തം. ബി.ജെ.പിയില്‍ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റേതുള്‍പ്പെടെ പേരുകളുയരുന്നു.

തിരുവനന്തപുരത്ത് വി.എസ്. ശിവകുമാര്‍ തന്നെ വീണ്ടും കോണ്‍ഗ്രസിനായി എത്തുമെന്നാണ് സൂചനകള്‍. അപ്രതീക്ഷിതമായി മാറ്റിയാല്‍, മണക്കാട് സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ പേരുകളുയരുന്നു. ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് സി.പി.എം ഏറ്റെടുത്താല്‍ അഡ്വ. സുന്ദര്‍, ടി.എന്‍. സീമ തുടങ്ങിയ പേരുകളാണ് വരുന്നത്. കഴിഞ്ഞ തവണ ശ്രീശാന്തിനെയിറക്കിയ ബി.ജെ.പി ഇക്കുറി സുരേഷ്‌ഗോപിയെ ഇറക്കുമെന്ന കഥകളും പ്രചരിക്കുന്നു.

ജില്ലയില്‍ ആകെ 14 മണ്ഡലങ്ങളാണുള്ളത്. 2016ലെ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷമുള്ള മണ്ഡലങ്ങള്‍ പിടിച്ചെടുക്കാമെന്നാണ് എതിര്‍ മുന്നണികള്‍ കരുതുന്നത്. വര്‍ക്കല വി. ജോയി (സി.പി.എം) ഭൂരിപക്ഷം 2386, നെടുമങ്ങാട് സി. ദിവാകരന്‍ (സി.പി.ഐ) ഭൂരിപക്ഷം 3621, വാമനപുരം ഡി.കെ. മുരളി (സി.പി.എം) ഭൂരിപക്ഷം 9596, കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍ (സി.പി.എം) ഭൂരിപക്ഷം 7347, വട്ടിയൂര്‍ക്കാവ് കെ. മുരളീധരന്‍ (കോണ്‍ഗ്രസ്) ഭൂരിപക്ഷം 7622, നേമം ഒ. രാജഗോപാല്‍ (ബി.ജെ.പി) ഭൂരിപക്ഷം 8671, കാട്ടാക്കട ഐ.ബി. സതീഷ് (സി.പി.എം) ഭൂരിപക്ഷം ഭൂരിപക്ഷം 849, കോവളം എം. വിന്‍സന്റ് (കോണ്‍ഗ്രസ്) ഭൂരിപക്ഷം 2615 , നെയ്യാറ്റിന്‍കര കെ. ആന്‍സലന്‍ (സി.പി.എം) ഭൂരിപക്ഷം 9543, 2019ല്‍ വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ വി.കെ. പ്രശാന്ത് (സി.പി.എം) വിജയിച്ചു. ഭൂരിപക്ഷം 14,465. മുഖ്യ എതിരാളി കെ. മോഹന്‍ കുമാര്‍ (കോണ്‍ഗ്രസ്). ഈയൊരു ചെറിയ ഭൂരിപക്ഷമാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. വലിയ സ്ഥാനാര്‍ത്ഥികളെ ഇറക്കി ചലനം ഉണ്ടാക്കിയാല്‍ ആകെ ഫലം മാറുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് വിസ ക്യാമ്പ് പരിഗണനയില്‍: ജര്‍മ്മന്‍ കോണ്‍സല്‍; വിസ സെന്‍റര്‍ വീണ്ടും തുറക്കാനുള്ള ആവശ്യവുമായി ടെക്നോപാര്‍ക്ക് കമ്പനികള്‍...  (6 minutes ago)

ഇത് സ്വപ്ന സാക്ഷാത്കാര നിമിഷം: ഹരിശങ്കറിന്റെ വാക്കുകള്‍  (12 minutes ago)

കൈക്കൂലി ട്രാപ്പ് കേസ്: എഞ്ചിനീയർക്ക് തടവും പിഴയും...  (15 minutes ago)

സ്വർണത്തിന് 'തീ' വില  (22 minutes ago)

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മില്‍ പ്രണയരംഗം വൈറലാകുന്നു  (23 minutes ago)

കാട്ടാളൻ്റെ ഓവർസീസ്റൈറ്റ് റെക്കാർഡ് തുകക്ക് വിൽപ്പന നടന്നു...  (28 minutes ago)

സിപിഎം - ബിജെപി ബന്ധത്തിൻ്റെ പാലം ജനതാദൾ (എസ്): ചെറിയാൻ ഫിലിപ്പ്...  (38 minutes ago)

സ്ഫോടനം; കണ്ണികൾ നീളുന്നത് പാകിസ്ഥാനിലേക്ക്, ഡോ.ഷഹീന് മസൂദ് അസറിൻ്റെ കുടുംബവുമായി ബന്ധം  (46 minutes ago)

അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചു: സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്ത് കൈപ്പത്തി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരു  (51 minutes ago)

തലപിളർന്ന് പ്രിയ കൂട്ടൂസ്..... ❤️ ചേട്ടായിയുടെ വാരിയെല്ല് ചവിട്ടിയോടിച്ച് കൂട്ടൂസ്..! സുലൈമാന്‍ മാരിയോ ആയപ്പോൾ ’  (1 hour ago)

ഭീകരാക്രമണമായി സർക്കാർ സ്ഥിരീകരിച്ചു  (2 hours ago)

അന്നത്തെ ദേവസ്വം മന്ത്രി പ്രതി പട്ടികയിലേക്ക് ? പിന്നാലെ അറസ്റ്റും... പത്മകുമാർ എല്ലാം പറയും...  (2 hours ago)

AKG സെന്ററിൽപോയി കളിക്കെടാ നീ..! ആർഷോയുടെ കഴുത്തിന് പിടിച്ച് പ്രശാന്ത് ശിവൻ തൂറി മെഴുകി,പാലക്കാട് കലാപം ..!  (4 hours ago)

BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?  (4 hours ago)

സൂചന പോലും ലഭിച്ചില്ലെന്ന്  (6 hours ago)

Malayali Vartha Recommends