മരണാനന്തര ചടങ്ങിൽ മുൻപന്തിയിൽ, വെട്ടിനുറുക്കിയിട്ടും കൂസലില്ല, സി സി ടി വി യിൽ കൊലപാതകിയെ കണ്ടവർ അന്ധാളിച്ചു; ഇലന്തൂരിലെ ഓട്ടോഡ്രൈവറുടെ കൊലപാതകം ഏഴുപേർ അറസ്റ്റിൽ

ഇലന്തൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ വെട്ടേറ്റു മരിച്ച സംഭവത്തിൽ ഒടുവിൽ ക്ലൈമാസ്. മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായിരിക്കുന്നു. ഇലന്തൂര്‍ ഈസ്റ്റ് ഭഗവതിക്കുന്ന് ക്ഷേത്രത്തിന് സമീപം പൂവപ്പള്ളില്‍ കിഴക്കേഭാഗത്ത് ഏബ്രഹാം കെ. ഇട്ടി കൊല്ലപ്പെട്ട കേസില്‍ മകന്‍ റെബിന്‍ , ബന്ധുവായ പ്രകാശ്, ഷാജി , രാജന്‍, സുജിത്, അച്ചു വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട, ഇലവുംതിട്ട എസ്.എച്ച്.ഒമാരുടെ സംയുക്ത നീക്കത്തിനൊടുവിലാണ് പ്രതികള്‍ അറസ്റ്റിലായത്.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് വീടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കൊച്ചുമോനെ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി കൊച്ചുമോനും കൂട്ടുകാരും വീട്ടിനുള്ളില്‍ മദ്യപിച്ചിരുന്നതായിപോലീസിന് വിവരം ലഭിച്ചിരുന്നു. അവരെ കേന്ദ്രീകരിച്ചാണ് ആദ്യം അന്വേഷണം മുന്നോട്ടു പോയത്. പിന്നീടാണ് മകനിലേക്കും ബന്ധുക്കളിലേക്കുമെത്തിയത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കൊച്ചുമോന്‍ ഇവിടെ തനിച്ചാണ് താമസിച്ചിരുന്നത്. മദ്യപിച്ചെത്തി പതിവായി ഉപദ്രവിക്കുന്നതിനാല്‍ ഭാര്യ ആശയും മക്കളായ റെബിനും രേഷ്മയും വീടു വിട്ടു പോയിരുന്നു. റെബിന്‍ ബി ടെക് വിദ്യാര്‍ഥിയാണ്. ആദ്യം കുടുംബവീടായ തണ്ണിത്തോട്ടിലാണ് ആശയും മക്കളും താമസിച്ചിരുന്നത്. പിന്നീട് ചെങ്ങന്നൂരിലുള്ള സഹോദരിയുടെ വീട്ടിലാക്കി താമസം. ജീവനാംശത്തിനായി കോടതിയെ സമീപിച്ച ആശയ്ക്ക് ഇട്ടിയുടെ വീട്ടില്‍ താമസിക്കാന്‍ അനുവാദം ലഭിച്ചിരുന്നു. ഇതിന് മുന്നോടിയായി പിതാവിനോട് സംസാരിക്കാന്‍ കൂട്ടുകാരെയും ബന്ധുവിനെയും കൂട്ടി വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെ റെബിന്‍ എത്തി. മദ്യലഹരിയിലായിരുന്ന കൊച്ചുമോനുമായി സംസാരിച്ച് മുഷിഞ്ഞപ്പോള്‍ സംഘര്‍ഷവും ബലപ്രയോഗവുമുണ്ടായി. ഇതിനിടെ തലയ്ക്ക് പിന്നിലേറ്റ മുറിവില്‍ നിന്ന് ചോര വാര്‍ന്നായിരുന്നു കൊച്ചുമോന്റെ മരണം.
തൊട്ടടുത്ത വീട്ടിലെ സി സി ടി വി യിൽ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തിന് വഴിത്തിരിവായത്. കൊലപാതകം കഴിഞ്ഞതിന് ശേഷം കൈകാലുകൾ കഴുകുന്നതിന്റെ ദൃശ്യങ്ങൾ സിസി ടി വിയിൽ പതിയുകയായിരുന്നു.യാതൊരു സംശയവും തോന്നാത്ത വിധത്തിൽ അച്ഛന്റെ മരണാന്തര ചടങ്ങിൽ മകൻ മുന്നിൽ തന്നെയുണ്ടായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ ചെരുപ്പും വിരലടയാളവും പോലീസ് നായ പോയ വഴിയുമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പിടിയിലായവർ സ്ഥലത്ത് എത്തിയിരുന്നതായി മൊബൈൽ ടവർ ലൊക്കേഷനിൽ നിന്ന് തെളിഞ്ഞു. വീട്ടിൽക്കണ്ട കാല്പാടുകളും വിരലടയാളങ്ങളും ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളും പ്രതികളെ കണ്ടെത്തുന്നതിന് സഹായകമായി. ഇന്നലെ ഉച്ചയോടെ ഇവരെ കസ്റ്റഡിയിൽ എടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു . തെളിവെടുപ്പിന് ഇന്ന് കൊണ്ട് വരും
തൊട്ടടുത്ത് കിണര്‍ പണിക്കായി ഉപയോഗിക്കുന്ന മോട്ടോര്‍ എബ്രഹാമിന്റെ വീട്ടിലാണ് വെയ്ക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഇത് എടുക്കാനെത്തിയ തൊഴിലാളി, എബ്രഹാമിനെ അന്വേഷിച്ചെങ്കിലും കണ്ടില്ല. വീടിന് പുറത്തേക്കുള്ള ബള്‍ബുകള്‍ ഓഫ് ചെയ്യാഞ്ഞത് സംശയത്തിനിടയാക്കി. മുന്നിലത്തെ വാതില്‍ ചാരിയ നിലയിലായിരുന്നു. എബ്രഹാം ഉപയോഗിക്കുന്ന മുറി പൂട്ടിക്കിടന്നു. വീടിനുള്ളില്‍ പലയിടത്തും ചോരപ്പാടുകള്‍ കണ്ടു. ജനലിലൂടെ നോക്കുമ്പോഴാണ് അടുക്കളഭാഗത്ത് ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്. തലയ്ക്കും കഴുത്തിനു വെട്ടേറ്റ പാടുണ്ട്. അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. മുറികളിലെ ചോരപ്പാടുകളാണ് ഏറെ നിര്‍ണായകമായിരിക്കുന്നത് . മൃതദേഹം കിടന്ന അടുക്കള മുതല്‍ സിറ്റൗട്ടില്‍ വരെ പലയിടത്തായി ചോരപ്പാടുകളുണ്ട്. ഇതില്‍ ഒന്നുരണ്ടിടത്ത് കാല്‍പ്പാടുകളും പതിഞ്ഞിട്ടുണ്ട്. കൂടാതെ മൃതദേഹത്തിനരികില്‍നിന്ന് കിട്ടിയ വെട്ടുകത്തിയും കണ്ടെത്തി . ഇതിന്റെ പിത്തളപ്പിടി ഊരിമാറിയ നിലയിലാണ്. മുറ്റത്ത് കിടന്ന ചെരുപ്പില്‍ മണംപിടിച്ച പോലീസ് നായ സമീപത്തെ പണി നടക്കുന്ന വീടിന്റെ പരിസരത്താണ് ഓട്ടം അവസാനിപ്പിച്ചത്.
ജില്ലാ സ്പെഷൽബ്രാഞ്ച് ഡിവൈ.എസ്‌പി എംകെ സുൾഫിക്കർ, പത്തനംതിട്ട ഡിവൈ എസ്‌പി എ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ ബിനീഷ് ലാൽ, രാജേഷ്, മനോജ്, എസ്ഐ മാരായ സഞ്ജു ജോസഫ്, ബിജു കുമാർ, വിദ്യാധിരാജ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ റാഫി, വിത്സൺ, അജികുമാർ സുജിത്, മിഥുൻ ജോസ്, ബിനു, ശ്രീരാജ്, ജയകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
"
https://www.facebook.com/Malayalivartha