അലുവയെ കൊന്നവന്മാർക്ക് ജയിലിൽ പട്ടാഭിഷേകം..! ഓമനയുടെ പ്രാർത്ഥന 13 ദിവസത്തിനുള്ളിൽ....!

കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ അലുവ അതുൽ എന്ന ഗുണ്ടയെ ക്വട്ടേഷൻ ഗുണ്ടകൾ അരുംകൊല ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ദീർഘനാളായി കരുനാഗപ്പള്ളിയിൽ തുടര്‍ന്നു വരുന്ന കുടിപ്പകയാണ് അലുവ അതുലിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ജിം സന്തോഷിന് കരുനാഗപ്പള്ളിയിലെ ഒരു ഫാം ഉടമയുമായി ചില തർക്കങ്ങളുണ്ടായിരുന്നു. ഈ തർക്കം പരിഹരിക്കാൻ ഫാം ഉടമ കണ്ടെത്തിയ മാർഗ്ഗം സന്തോഷിന് ക്വട്ടേഷൻ കൊടുക്കുക എന്നതായിരുന്നു. കരുനാഗപ്പള്ളിയിൽ ലഹരിക്കച്ചവടവും ഗുണ്ടാ പ്രവർത്തനവും നടത്തി വരികയായിരുന്ന പങ്കജ് മേനോൻ ആണ് ഈ ക്വട്ടേഷൻ ഏറ്റെടുത്തത്. ഓച്ചിറ സ്വദേശി പങ്കജ് മേനോൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
പങ്കജിന് സന്തോഷുമായി മുൻവൈരാഗ്യം നിലനിന്നിരുന്നു. പട്ടാപ്പകൽ തന്നെ പെരുവഴിയിലിട്ട് കുത്തിയതിന്റെ പക പങ്കജിന് ജിം സന്തോഷുമായി നിലനിന്നിരുന്നു എന്നാണ് കേൾവി. 2024ലാണ് ജിം സന്തോഷ് തന്റെ സുഹൃത്ത് കൂടിയായ പങ്കജിനെ കുത്തിയത്. ഈ കേസിൽ സന്തോഷ് അറസ്റ്റിലാവുകയും ചെയ്തു.
https://www.facebook.com/Malayalivartha
























