താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവുകളെല്ലാം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത അടി ;സർക്കാരിനെതിരെ രമേശ് ചെന്നിത്തല
സർക്കാരിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവുകളെല്ലാം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പി.എസ്.സി. പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടംനേടിയ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ വഴിയാധാരമാക്കിക്കൊണ്ടാണ് സി.പി.എം. നേതാക്കളുടെ ബന്ധുക്കള്‍ക്കും മക്കള്‍ക്കുമെല്ലാം പിന്‍വാതിലിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നല്‍കിയതും അവരെ സ്ഥിരപ്പെടുത്തിയതും. ഉമാദേവിക്കേസിലുണ്ടായ സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനം കുടിയായിരുന്നു ഇത്. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ നോക്കുകുത്തിയാക്കി രാഷ്ട്രീയ-വ്യക്തിപരിഗണന വെച്ച് നൂറുക്കണക്കിനാളുകള്‍ക്കാണ് ഈ സര്‍ക്കാര്‍ നിയമനം നല്‍കിയത്- ചെന്നിത്തല ആരോപിച്ചു.
പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷകളുടെ എല്ലാ പ്രധാന്യവും പരിശുദ്ധിയും നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തവും ഈ സര്‍ക്കാരിനാണ്. പി.എസ്.സി. പരീക്ഷയുടെ ചോദ്യപേപ്പര്‍ പോലും സി.പി.എം. പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ചോര്‍ന്ന് കിട്ടുകയും ചെയ്തു. അനധികൃത നിയമനങ്ങളുടെ പെരുമഴക്കാലമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളെന്നും ചെന്നിത്തല വിമര്‍ശിച്ചു.കഴിഞ്ഞ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലികമായി നിയമിച്ചവരെയാണ് ജോലിയില്‍ പത്തുവര്‍ഷം തികഞ്ഞവര്‍ എന്നുപറഞ്ഞ് ഈ സര്‍ക്കാര്‍ അനധികൃതമായി ജോലിയില്‍ സ്ഥിരപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ കണ്ണീരും കയ്യുമായി സമരംചെയ്ത റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യേഗാര്‍ഥികളെ അവഹേളിക്കുകയും അപമാനിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്- അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha