കോണ്‍ഗ്രസില്‍ ഇത്തവണ കൂടുതലും പുതുമുഖങ്ങളായിരിക്കും... രണ്ടു തവണ നിയമസഭയിലേക്ക് മത്സരിച്ച് തോറ്റവര്‍ക്ക് ഇക്കുറി സീറ്റ് ഇല്ല

കോണ്‍ഗ്രസില്‍ ഇത്തവണ കൂടുതലും പുതുമുഖങ്ങളായിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ടു തവണ തോറ്റവര്‍ക്ക് ഇക്കുറി സീറ്റ് ഇല്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവരെയും ഇത്തവണ പരിഗണിക്കില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുമെന്ന് ഉമ്മന്‍ ചാണ്ടി. 50 ശതമാനം സീറ്റുകളാകും ഇങ്ങനെ മാറ്റി വയ്ക്കുക. എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. നാളെ സ്‌ക്രീനിങ് കമ്മറ്റി യോഗം ചേരും. ഒന്നിലധികം പേരെ ഉള്‍പ്പെടുത്തിയാകും ഓരോ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക.നേരത്തെ അഞ്ചു തവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും യോഗം ആ നിര്‍ദേശം തള്ളി.
https://www.facebook.com/Malayalivartha

























