'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ലഹരി മാഫിയയുടെ വേരറുക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച 'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തുന്നതാണ്. ബുധനാഴ്ച രാവിലെ 11. 30ന് ചെന്നൈയിലാണ് കൂടിക്കാഴ്ച നടക്കുക.
ലഹരി കേന്ദ്രങ്ങള്‍ കണ്ടെത്താനും വ്യാപനം തടയാനും ലഹരി മാഫിയയെ വേരോടെ പിഴുതെറിയാനുമുള്ള സംയുക്ത നീക്കത്തിനാണ് ശ്രമം. തമിഴ്‌നാട് സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പുവരുത്തുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞയാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും രമേശ് ചെന്നിത്തല ബംഗളൂരുവില്‍ എത്തി കണ്ടിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha























