അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ

മലയിന്‍കീഴില്‍ യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നടുക്കുന്ന സംഭവത്തിന് പിന്നില്‍ ഭര്‍തൃമാതാവിന്റെ ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളെന്ന് ആരോപണം. വിളവൂര്‍ക്കല്‍ സ്വദേശി വിഷ്ണുവിന്റെ ഭാര്യ കാവ്യ കഴിഞ്ഞ ഞായറാഴ്ചയാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ കാവ്യ അനുഭവിച്ചത് നരകയാതനയാണെന്നും ഭര്‍തൃമാതാവിന്റെ പീഡനമാണ് മകളെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും അമ്മ ശാന്തയും സഹോദരന്‍ ശ്യാമും ആരോപിച്ചു.
ചിക്കന്‍ കറി കൂടുതല്‍ കഴിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ഭര്‍തൃമാതാവ് വീട്ടില്‍ വലിയ വഴക്കുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ ബാത്ത്‌റൂമില്‍ കയറിനിന്ന് കാവ്യ കരഞ്ഞുകൊണ്ട് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ പറഞ്ഞിരുന്നതായി അമ്മ വെളിപ്പെടുത്തി. ഇതിന് തൊട്ടുപിന്നാലെയാണ് കാവ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കാവ്യയുടെ ഭര്‍ത്താവ് വിഷ്ണു നായര്‍ വിഭാഗത്തില്‍പ്പെട്ടയാളാണ്. എന്നാല്‍ കാവ്യ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുടുംബത്തില്‍ നിന്നുള്ള ആളാണെന്ന് പറഞ്ഞ് ഭര്‍തൃമാതാവ് നിരന്തരം ജാതി അധിക്ഷേപം നടത്തിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞും വീട്ടില്‍ എന്നും വഴക്കായിരുന്നു.
മകളെ പല ദിവസങ്ങളിലും പട്ടിണിക്കിട്ടിരുന്നുവെന്നും സ്വയം ഭക്ഷണം ഉണ്ടാക്കി കഴിക്കാന്‍ പോലും ഭര്‍തൃമാതാവ് സമ്മതിച്ചിരുന്നില്ലെന്നും അമ്മ ശാന്ത പറയുന്നു. രണ്ടുമാസം മുന്‍പാണ് കാവ്യ അവസാനമായി സ്വന്തം വീട്ടിലേക്ക് വന്നത്. മകള്‍ക്ക് ആ വീട്ടില്‍ ഒരിക്കലും സ്വസ്ഥത ലഭിച്ചിരുന്നില്ല. ഭര്‍ത്താവ് വിഷ്ണു പൂര്‍ണ്ണമായും അമ്മയുടെ വാക്കുകേട്ടാണ് നടന്നതെന്നും, കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും ഓര്‍ത്തുമാത്രമാണ് കാവ്യ ആ നരകത്തില്‍ സഹിച്ചുനിന്നതെന്നും സഹോദരന്‍ ശ്യാം പറഞ്ഞു.
കാവ്യയെ ഭര്‍തൃമാതാവ് ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സഹോദരന്‍ ആരോപിക്കുന്നു. ജനലില്‍ തൂങ്ങിമരിച്ചെന്നാണ് തങ്ങളെ വിഷ്ണുവിന്റെ വീട്ടുകാര്‍ അറിയിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം നാട്ടുകാരെയും കുടുംബത്തെയും അറിയിക്കുന്നത്. ഭര്‍തൃമാതാവിന്റെ കടുത്ത ക്രൂരതയും അധിക്ഷേപവുമാണ് മകളുടെ മരണത്തിന് കാരണമെന്ന് കാവ്യയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മലയിന്‍കീഴ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഭര്‍തൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചുള്ള വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി വരികയാണ്.
https://www.facebook.com/Malayalivartha


























