കോണ്‍ഗ്രസില്‍ കലാപക്കൊടി സിപിഎമ്മിലും അതു തന്നെ സ്ഥിതി... അങ്ങനെയെങ്കില്‍ മറ്റ് ചിലത് കൂടി ഉണ്ട്. പിണറായിയെ വെളളം കുടിപ്പിക്കാന്‍ പി.ജെ.യും കെ.എസും കൈകൊടുക്കുമോ? പിണറായിയുടെ ഗുഡ് ബുക്ക് വലിച്ചുകീറാന്‍ പി.ജെ. ആര്‍മി ഇറങ്ങിയാല്‍ കണ്ണൂരില്‍ പലതും നടക്കും

കോണ്‍ഗ്രസില്‍ കലാപക്കൊടി സിപിഎമ്മിലും അതു തന്നെ സ്ഥിതി. അങ്ങനെയെങ്കില്‍ മറ്റ് ചിലത് കൂടി ഉണ്ട്. പിണറായിയെ വെളളം കുടിപ്പിക്കാന്‍ പി.ജെ.യും കെ.എസും കൈകൊടുക്കുമോ? പിണറായിയുടെ ഗുഡ് ബുക്ക് വലിച്ചുകീറാന്‍ പി.ജെ. ആര്‍മി ഇറങ്ങിയാല്‍ കണ്ണൂരില്‍ പലതും നടക്കും
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടന്നതോടെ കോണ്‍ഗ്രസ് ആകെ പ്രശ്നത്തിലാണ്. പലയിടത്തായി പ്രശ്നം തുടങ്ങിയിരിക്കുകയാണ്. പാലക്കാട് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന എവി ഗോപിനാഥിനെ അനുനയിപ്പിക്കാനാണ് നീക്കം. കെ സുധാകരന്‍ ജില്ലയിലെത്തും. ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ഇരിങ്ങാലക്കുടയിലും അടക്കം പുതിയ പ്രശ്നങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതെല്ലാം പരിഹരിക്കാന്‍ ആരൊക്കെ കളത്തിലിറങ്ങും എന്ന് മാത്രം വ്യക്തമല്ല.
നിങ്ങളാണ് നുമ്മ പറഞ്ഞ നടന്‍ എന്ന് പറഞ്ഞ് കൊണ്ട് അണികള്‍ സുധാകരനെ രംഗത്തിറക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്. സിപി എമ്മിന്റെ ആയാലും കോണ്‍ഗ്രസിലെ ആയാലും കലാപ കൊടി അറുത്തുമുറിക്കാന്‍ കെ.എസ് വരുമോ ഇല്ലയോ?
ഒപ്പം പാര്‍ട്ടിക്കായും കൈയും തലയും ജീവനും കൊടുത്ത പി. ജയരാജനെയും വെട്ടി ഒതുക്കിയിരിക്കികയാണ് പിണറായി. കെ സുധാകരന്‍ ഇന്ന് പാലക്കാട്ടെത്തും. കഴിഞ്ഞ ദിവസം എവി ഗോപിനാഥുമായി ചര്‍ച്ചയ്ക്ക് വരില്ലെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ഇന്ന് പ്രശ്നങ്ങള്‍ തീര്‍ക്കാനാണ് സുധാകരന്‍ വരുന്നത്.
നേരത്തെ വയനാട്ടിലെ പ്രശ്നം സുധാകരനും മുരളീധരനും പരിഹരിച്ചിരുന്നു. പെരിങ്ങോട്ടുകുറിശ്ശിയിലെ വീട്ടിലെത്തിയാണ് സുധാകരന്‍ ഗോപിനാഥിനെ കാണുക. രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരമായില്ലെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിടുമെന്നാണ് സൂചന. ഗോപിനാഥ് പാര്‍ട്ടി വിടാല്‍ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ഭരണസമിതി തന്നെ രാജിവെക്കുമെന്ന് പ്രഖ്യാച്ചിട്ടുണ്ട്.
പാലക്കാട്ടെ തൃത്താലയിലും പോര് ആരംഭിച്ചിരിക്കുകയാണ്. വിടി ബല്‍റാമിന്റെ ഉറച്ച് കോട്ടയാണ് ഇത്. മുന്‍ ഡിസിസി അധ്യക്ഷനാണ് വിമത നീക്കം ആരംഭിച്ചത്. ബല്‍റാമിനെതിരെ ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നു. വട്ടിയൂര്‍ക്കാവില്‍ വേണു രാജാമണിയെ മത്സരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ കഴക്കൂട്ടത്തേക്കും ആ പ്രശ്നം വ്യാപിപ്പിച്ചിരിക്കുകയാണ്.
ഡോ എസ്എസ് ലാലിനെതിരെയാണ് രംഗത്ത് വന്നിരിക്കുന്നത്. ഹൈക്കമാന്‍ഡിന്റെയും നിലപാടുകളോട് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് എതിര്‍പ്പുണ്ട്. നാല് തവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് സീറ്റുണ്ടാവില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തെ കെപിസിസി തള്ളി. ഉമ്മന്‍ ചാണ്ടിക്ക് മാത്രമായിരുന്നു നേരത്തെ ഹൈക്കമാന്‍ഡ് ഇളവ്.
കെസി ജോസഫ്, വിഡി സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എപി അനില്‍കുമാര്‍ എന്നിവര്‍ വിട്ടുനില്‍ക്കേണ്ട സാഹചര്യമുണ്ടാവുമായിരുന്നു. ഹൈക്കമാന്‍ഡ് നിബന്ധന വലിയ പ്രശ്നമുണ്ടാക്കുമെന്ന് കണ്ടതോടെ പറ്റില്ലെന്ന് കേരളത്തിലുള്ളവര്‍ തന്നെ തീരുമാനിച്ചു. പഴയ മുഖങ്ങള്‍ തന്നെ ഇതോടെ വരുമെന്ന് വ്യക്തമാണ്. ഇനി സുധാകരന്റെ തീരുമാനമാണ നിര്‍ണായകം.
https://www.facebook.com/Malayalivartha