Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

കാരാട്ടിനെ കൊന്നതെന്തിന് ?കാരാട്ട് റസാഖ് എം എല്‍ എയുടെ സഹോദരന്റെ അപകടമരണം അന്വേഷിക്കാന്‍ സി ബി ഐ വരുമോ എന്ന് ഉറ്റുനോക്കി കേരളം

09 MARCH 2021 11:23 AM IST
മലയാളി വാര്‍ത്ത

കാരാട്ട് റസാഖ് എം എല്‍ എയുടെ സഹോദരന്റെ അപകടമരണം അന്വേഷിക്കാന്‍ സി ബി ഐ വരുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം. സി ബി ഐ വന്നാല്‍ സി പി എമ്മിന്റെ കട്ടയും പടവും മടങ്ങുമെന്നാണ് ബിജെ പിക്കാര്‍ പറയുന്നത്.

ഇന്ത്യയുടെ ആഭ്യന്തരമന്ത്രി ഒന്നും കാണാതെ സംസാരിക്കുന്നയാളല്ല. കേന്ദ്ര ഇന്റലിജന്‍സ് നല്‍കുന്ന കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. എന്നാല്‍ ഇതുവരെയും ആരുടെ മരണമാണ് അമിത് ഷാ ഉദ്ദേശിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. ഇപ്പോഴത്തെ അനുമാനം അനുസരിച്ച് അതിന്റെ റസാഖിന്റെ സഹോദരന്റെ മരണമാകാം.

 



ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016 മുതല്‍ സംസ്ഥാനത്ത് സ്വര്‍ണ്ണ കള്ളകടത്ത് നിര്‍ബാധം നടക്കുകയാണെന്നാണ് കേന്ദ്ര ആഭൃന്തര വകുപ്പ് കരുതുന്നത്. ഇത് കേന്ദ്ര സര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയായിരുന്നു. മുഖ്യമന്ത്രി ഓഫീസിലേക്ക് കള്ളക്കടത്തുകാര്‍ തടസമില്ലാതെ കടന്നു ചെല്ലുന്നതും കേന്ദ്ര സര്‍ക്കാര്‍ അറിയുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നീക്കങ്ങളും കേന്ദ്രസര്‍ക്കാര്‍ അറിഞ്ഞിരുന്നു. പ്രളയം കേരളത്തെ കടന്നാക്രമിക്കുമ്പോഴും കേരള സര്‍ക്കാര്‍ സ്വര്‍ണ്ണകടത്തുകാരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് അമിത് ഷാ പറഞ്ഞത് ഇതെല്ലാം മുന്‍കൂട്ടി കണ്ടു കൊണ്ടാണ്.

സംശയാസ്പദമായ ഒരു മരണം എന്നാണ് മരണത്തെ അമിത് ഷാ വിശേഷിപ്പിച്ചത്. മരണത്തില്‍ എന്തിനാണ് നിങ്ങള്‍ മൗനം പാലിക്കുന്നതെന്നാണ് മുഖ്യമന്ത്രിയോട് ആഭ്യന്തരമന്ത്രി ചോദിച്ചത്. ഇതിനര്‍ത്ഥം മരണം അന്വേഷിച്ചാല്‍ പലരും കുടുങ്ങും എന്നു തന്നെയാണ്. സി ബി ഐക്കും എന്‍ ഐ എക്കും മരണം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 



ഇതിനിടെ, അമിത് ഷാ പരാമര്‍ശിച്ച ദുരൂഹമരണം കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖിന്റെ സഹോദരന്റെ അപകടമരണമാണെന്ന് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരണമുണ്ടായി.

എന്നാല്‍ സഹോദരന്റെ അപകടമരണത്തില്‍ യാതൊരു സംശയമോ ദുരൂഹതയോ ഇല്ലെന്ന് കാരാട്ട് റസാഖ് പറഞ്ഞത്. കാരാട്ട് റസാഖ് യഥാര്‍ത്ഥത്തില്‍ വിവാദത്തില്‍ കയറി കൊളുത്തുകയായിരുന്നു. കാരാട്ട് റസാഖിന്റെ കാര്യം അമിത് ഷാ മിണ്ടിയതേയില്ല.

 



സഹോദരന്റെ മരണത്തെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന പലതും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് റസാഖ് പറഞ്ഞത്. അപകടമരണം നടന്നിട്ട് രണ്ടരവര്‍ഷമായി. അന്ന് എഫ്.ഐ.ആര്‍ ഇടാന്‍ അല്പം വൈകി എന്നതൊഴിച്ചാല്‍ മറ്റൊന്നുമില്ല.

റസാഖ് എം എല്‍ എയാണ്. സി പി എമ്മിന്റെ ഉന്നത നേതാവാണ്. കൊടുവള്ളി ഒരു രാജ്യമായി കരുതാമെങ്കില്‍ അതിന്റെ രാജാവാണ് റസാഖ്. അദ്ദേഹത്തിന്റെ അനിയന്റെ അപകടമരണത്തില്‍ എഫ് ഐ ആര്‍. ഇടാന്‍ വൈകിയെങ്കില്‍ അത് തീര്‍ച്ചയായും അന്വേഷിക്കേണ്ടത് തന്നയാണ്. ഇവിടെയാണ് ദുരൂഹത വര്‍ധിക്കുന്നത് .

 



അമിത് ഷാ പറഞ്ഞത് തന്റെ സഹോദരന്റെ മരണത്തെ ഉദ്ദേശിച്ചാണെങ്കില്‍ അത് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരേണ്ടതും അവരാണെന്നാണ് റസാഖ് പറയുന്നത്.

ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആളാണല്ലോ ഇങ്ങനെ പറഞ്ഞത്. അതിനാല്‍ ദുരൂഹതയുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി കാരാട്ട് റസാഖ് പറഞ്ഞു.

 


2018 ഒക്ടോബറിലാണ് കാരാട്ട് റസാഖിന്റെ സഹോദരന്‍ അബ്ദുള്‍ ഗഫൂര്‍ താമരശ്ശേരി ചുങ്കം ജങ്ഷനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ട് കൊടുവള്ളി സ്വദേശികള്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. അബ്ദുള്‍ ഗഫൂറും സംഘവും സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞദിവസം അമിത്ഷാ നടത്തിയ പരാമര്‍ശത്തോടെയാണ് ഈ അപകടമരണം വീണ്ടും ചര്‍ച്ചയാകുന്നത്.

 



ഞായറാഴ്ച നടന്ന വിജയയാത്ര സമാപന വേദിയില്‍വെച്ചാണ് അമിത് ഷാ ദുരൂഹമരണ പരാമര്‍ശം നടത്തിയത്. ഡോളര്‍-സ്വര്‍ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടായി അമിത് ഷാ എട്ട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.

'ഇതുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഒരു മരണത്തെ കുറിച്ച് അന്വേഷണം നടത്തിയോ' എന്നായിരുന്നു ഷായുടെ ഒരു ചോദ്യം. എന്നാല്‍ അമിത് ഷാ പരാമര്‍ശിച്ച ദുരൂഹമരണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. പറഞ്ഞത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. അദ്ദേഹം തന്നെ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 



ഏതായാലും ദുരൂഹമായ മരണത്തിന്റെ പിന്നാമ്പുറം തേടിപോയാല്‍ സി പി എമ്മിന്റെ പല നാറിയ കഥകളും പുറത്തുവരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. കൊടുവള്ളിയില്‍ നടന്ന ഒരു മരണം കേന്ദ്ര സര്‍ക്കാര്‍ അറിഞ്ഞെങ്കില്‍ തീര്‍ച്ചയായും സി പി എം സമാധാനം പറയേണ്ടി വരും. ഇടതു മുന്നണിക്ക് തുടര്‍ ഭരണം കിട്ടിയാല്‍ കേന്ദ്രം കുരുക്കും. അതുകൊണ്ടു തന്നെ തുടര്‍ ഭരണം എന്ന കലം വാങ്ങി വയ്ക്കുന്നതാവും നല്ലത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വലിയ തുറ പാലം പണിയാത്തവർക്ക് ഇനി വോട്ടില്ല; പൊട്ടിത്തെറിച്ച് വലിയതുറയിലെ മത്സ്യതൊഴിലാളികൾ...!  (26 minutes ago)

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (1 hour ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (1 hour ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (2 hours ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (2 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (2 hours ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (2 hours ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (3 hours ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (3 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (3 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (3 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (4 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (4 hours ago)

Malayali Vartha Recommends