Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

കേരളം കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്ത കോള്‍ പാറ്റേണ്‍ സിപിഎമ്മിനെയും കോടിയേരിയേയും അതുവഴി മുഖ്യനേയും പൂട്ടാനുള്ള തുറുപ്പാകുമോ?

09 MARCH 2021 12:42 PM IST
മലയാളി വാര്‍ത്ത

പഴുതടക്കുമ്പോള്‍ എല്ലാം അടയ്ക്കണമല്ലോ. അങ്ങനെയെങ്കില്‍ കേരളം കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്ത കോള്‍ പാറ്റേണ്‍ സിപിഎമ്മിനെയും കോടിയേരിയേയും അതുവഴി മുഖ്യനേയും പൂട്ടാനുള്ള തുറുപ്പാകുമോ എന്നാണ് ഇനി അറിയേണ്ടത്.


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പന്‍ ഫോണ്‍ വാങ്ങിയ ബില്ലില്‍നിന്നും ലഭിച്ച ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ഐ ഫോണ്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതെന്നാണ് കസ്റ്റംസ് വാദം. ഫോണ്‍ കണ്ടെത്താനായില്ലെങ്കിലും ഐഎംഇഐ നമ്പര്‍ കണ്ടെത്തിയതിനാല്‍ ആ നമ്പരിലെ സിം ഉപയോഗിക്കുന്ന ആള്‍ ആരെയൊക്കെ വിളിച്ചു എവിടെയെല്ലാം പോയി എന്നത് 'കോള്‍ പാറ്റേണ്‍ അനാലിസിസിലൂടെയും' 'ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെയും' കണ്ടെത്താനാകും.


ഇതുവഴി ഒരാഴ്ചകൊണ്ട് മേല്‍പറഞ്ഞ രീതിയില്‍ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയെ കണ്ടെത്താമെന്നിരിക്കേ ഇത്രയും കാലതാമസം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. ഓരോ ഫോണിലും ഐഎംഇഐ നമ്പര്‍ വ്യത്യാസമായിരിക്കും. സിം മാറിയാലും ഏത് വ്യക്തിയുടെ പേരിലെടുത്ത സിമ്മാണ് പുതുതായി ഉപയോഗിക്കുന്നതെന്നു വ്യക്തമാകും. ഒന്നിലധികം സിം ഉപയോഗിച്ചെങ്കില്‍ അതും കണ്ടെത്താനാകും.

വിനോദിനിക്കെതിരെ കൃത്യമായ സൈബര്‍ തെളിവുകള്‍ ശേഖരിച്ചതിനുശേഷമാകും കസ്റ്റംസ് നോട്ടിസ് നല്‍കിയിരിക്കുക. അതിനാല്‍ ഫോണ്‍ ഉപയോഗിച്ചില്ല എന്നു പറയാന്‍ കഴിയില്ല. ഉപയോഗിച്ചില്ല എന്നാണ് നിലപാടെങ്കില്‍ പകരം ആര്, ആരൊക്കെ ഫോണ്‍ ഉപയോഗിച്ചെന്നു പറയേണ്ടിവരും. നേരത്തെ കസ്റ്റംസ് ശേഖരിച്ച സൈബര്‍ തെളിവുമായി ഒത്തുപോകുന്നില്ലെങ്കില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. ഫോണ്‍ ഉപയോഗിച്ചു എന്നാണ് നിലപാടെങ്കില്‍ എന്തിനു ഫോണ്‍ സ്വീകരിച്ചു എന്നതിനു മറുപടി പറയേണ്ടിവരും.

ഐഎംഇഐ നമ്പര്‍ ലഭിച്ചു കഴിഞ്ഞാല്‍ കോള്‍ പാറ്റേണ്‍ അനാലിസിസിലൂടെയും ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെയുമാണ് സൈബര്‍ വിദഗ്ധര്‍ തെളിവുകള്‍ കണ്ടെത്തുന്നത്. ഈ രണ്ട് രീതികളിലൂടെയും ആ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയേയും ആ വ്യക്തിയുടെ ജീവിതരീതികളും ഏകദേശം മനസ്സിലാക്കാനാകും. ഫോണ്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച സ്ഥലങ്ങള്‍ ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെ മനസ്സിലാകും.ഏത് സ്ഥലത്തായിരുന്നു കൂടുതല്‍ സമയം, എവിടെയാണ് കുറച്ചു സമയം ചെലവഴിച്ചത് തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി വ്യക്തിയുടെ സഞ്ചാരപഥം കണക്കാക്കും.

കള്ളം പറഞ്ഞാല്‍ സൈബര്‍ തെളിവുകള്‍ നിരത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ അതിനെ ഖണ്ഡിക്കും. ഇത് ആ വ്യക്തിയെ കൂടുതല്‍ പ്രതിരോധത്തിലാക്കും. സത്യം തുറന്നുപറയാന്‍ നിര്‍ബന്ധിതനാകും.ആരെയൊക്കെയാണ് കൂടുതല്‍ സമയം വിളിച്ചത് എന്നതാണ് കോള്‍ പാറ്റേണ്‍ അനാലിസിസിലൂടെ കണ്ടെത്തുന്നത്. സംശയിക്കുന്ന വ്യക്തി കൂടുതലായി വിളിച്ച ഏഴോ എട്ടോ പേരുടെ പട്ടിക തയാറാക്കും. ഏറ്റവും കൂടുതല്‍ വിളിച്ച ആളായിരിക്കും പട്ടികയില്‍ ആദ്യം.

പട്ടികയിലുള്ളവരുടെ ഫോണില്‍നിന്നും നേരിട്ടും വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും സംശയമുള്ള വ്യക്തിയെ ചോദ്യം ചെയ്യുക. ഈ അന്വേഷണത്തിനൊന്നും ഫോണ്‍ കണ്ടുപിടിക്കേണ്ട ആവശ്യവുമില്ല.അന്വേഷിക്കുന്ന ഫോണ്‍ സ്വിച്ച് ഓഫ് ആണെങ്കിലും ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചുള്ള അന്വേഷണത്തിനു തടസ്സമില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടത് ഏത് ടവറിനു കീഴിലാണോ അതുവരെയുള്ള സൈബര്‍ വിവരങ്ങള്‍ ശേഖരിച്ച് ഫോണുപയോഗിച്ച വ്യക്തിയെ അടയാളപ്പെടുത്തിയ ശേഷമാകും അന്വേഷണോദ്യോഗസ്ഥര്‍ ആ വ്യക്തിയെ ചോദ്യം ചെയ്യാന്‍ വിളിക്കുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (6 minutes ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (33 minutes ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (59 minutes ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (1 hour ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (1 hour ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (1 hour ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (1 hour ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (1 hour ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (4 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (4 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (4 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (4 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (4 hours ago)

Malayali Vartha Recommends