വയനാട്ടില്‍ യുവാവിനേയും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ കണ്ടെത്തിയത് വീടിനോട് ചേര്‍ന്ന ഷെഡിൽ

വയനാട്ടില്‍ യുവാവിനേയും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എടവക പഞ്ചായത്തിലെ എള്ളുമന്ദം താഴെമിറ്റം കോളനിയിലാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
എള്ളുമന്ദം താഴെമിറ്റം കോളനിയിലെ പരേതനായ ബാബു-മീനാക്ഷി ദമ്ബതികളുടെ മകന്‍ വിനീഷ് (27), മക്കിയാട് പെരിഞ്ചേരിമല ലയന(17) എന്നിവരാണ് മരിച്ചത്. വിനീഷിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്ന ഷെഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha

























