പ്രവാസികള്‍ക്ക് ഒരു നിയമവും ജനപ്രധിനിതിയായ അന്‍വറിന് മറ്റൊരു നിയമവുമാണോ?; പി.വി. അന്‍വര്‍ എം.എല്‍.എക്ക് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കിയത് കോവിഡ് പ്രോട്ടോകോള്‍ ലംഘനമെന്ന് ആക്ഷേപം; ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും പരാതി നല്‍കി കെ.എസ്.യു

ആഫ്രിക്കയില്‍ നിന്നും തിരിച്ചെത്തിയ പി.വി. അന്‍വര്‍ എം.എല്‍.എക്ക് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കിയത് കോവിഡ് പ്രോട്ടോകോള്‍ ലംഘനമെന്ന് ആക്ഷേപം. നിലവില്‍ വിദേശത്ത് നിന്നും വരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കിലും മറ്റുളളവരുമായി സമ്ബര്‍ക്കം ഒഴിവാക്കുകയും ഏഴ് ദിവസത്തെ ഹോം ക്വാറന്‍റീനില്‍ പോകുകയും വേണം. ഒരാഴ്ചക്ക് ശേഷം വീണ്ടും കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ പുറത്തിറങ്ങാന്‍ പറ്റുകയുളളു. ആരോഗ്യവകുപ്പിന്റേയും പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു സ്വീകരണമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
അതേ സമയം, കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച എം.എല്‍.എക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു മലപ്പുറം ജില്ല പ്രസിഡന്‍റ് ഹാരിസ് മുതൂര്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും പരാതി നല്‍കി. വിദേശത്ത് നിന്നു വരുന്ന പ്രവാസികള്‍ക്ക് ഒരു നിയമവും ജനപ്രധിനിതിയായ അന്‍വറിന് മറ്റൊരു നിയമവുമാണോ? കോവിഡിെന്റ എല്ലാ നിയമങ്ങളും ലംഘിച്ചാണ് ആള്‍കൂട്ട സ്വീകരണം ഏറ്റു വാങ്ങുകയും ക്വാറന്‍റീന്‍ പോകാതെ ജനമധ്യത്തിലേക്ക് ഇറങ്ങിയതെന്നും പരാതിയില്‍ പറയുന്നു. സാമൂഹ്യ അകലം പാലിക്കുന്നത് ഉള്‍പ്പെടെയുളള നടപടികളും കാറ്റില്‍പറത്തിയായിരുന്നു സ്വീകരണം.
https://www.facebook.com/Malayalivartha

























