സംസ്ഥാനത്തെ ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയിൽ നടി മേനക സുരേഷും?; പ്രമുഖരെ കളത്തില്‍ ഇറക്കാനൊരുങ്ങി ബി ജെ പി; സുരേഷ് ഗോപി മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കും

സംസ്ഥാനത്തെ ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ പട്ടികയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. കുമ്മനം രാജശേഖരന്‍ നേമത്തും വി.വി രാജേഷ് വട്ടിയൂര്‍ക്കാവിലുമായിരിക്കും മത്സരിക്കുക. പ്രമുഖരായവരെതന്നെ കളത്തില്‍ ഇറക്കാനാണ് ബി ജെ പി കേരള നേതൃത്വത്തിന്റെ തീരുമാനം. നടന്‍ സുരേഷ് ഗോപി മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കും എന്നാണ് അറിയിപ്പ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ നടി മേനക സുരേഷും സാധ്യതാ പട്ടികയിലുണ്ട്. പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലും കഴക്കൂട്ടത്ത് ടി.പി സെന്‍കുമാറും മത്സരിച്ചേക്കും. ബി.ജെ.പി സംസ്ഥാന നേതൃത്വം കൈമാറുന്ന പട്ടികയില്‍ കേന്ദ്ര പാര്‍ലമെന്‍ററി കമ്മറ്റി അന്തിമ തീരുമാനമെടുക്കും. അതില്‍ തിരഞ്ഞെടുത്തവരെയാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ബി ജെ പി നിയോഗിക്കുന്നത്.
തൃശൂര്‍ അതിരൂപത ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷിയും വി.മുരളീധരനും ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പൊതുകാര്യങ്ങളാണ് സംസാരിച്ചതെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും ഇരുകൂട്ടരും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിന്റെ ഫലം കണ്ട് തന്നെ അറിയേണ്ടതുണ്ട്.
https://www.facebook.com/Malayalivartha

























