ഇന്നും നാളെയുമായി കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിടും; കോണ്‍ഗ്രസിന് ബിജെപിയുടെ ബദലാകാന്‍ കഴിയില്ല; ബിജെപിയെ എതിര്‍ക്കാനുള്ള ശക്തി കോണ്‍ഗ്രസിനില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ബിജെപിയെ എതിര്‍ക്കാനുള്ള ശക്തി കോണ്‍ഗ്രസിനില്ലെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. മുപ്പത്തിയഞ്ച് സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന് ബിജെപി പറഞ്ഞത് കോണ്‍ഗ്രസ് എംഎല്‍എമാരെ ലക്ഷ്യമിട്ടാണെന്നും കോടിയേരി പറഞ്ഞു. ഇന്നും നാളെയുമായി കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിടുമെന്നും അദ്ദേഹം പറഞ്ഞു. ഇടത് മുന്നണിയുടെ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
കോണ്‍ഗ്രസിന് ബിജെപിയുടെ ബദലാകാന്‍ കഴിയില്ല. ബിജെപിക്ക് ബദല്‍ ഇടത്പക്ഷം മാത്രമാണ്. ട്രാക്ടര്‍ ഓടിച്ചും കടലില്‍ ചാടിയുമാണോ രാഹുല്‍ ഗാന്ധി ബിജെപിയെ തുരത്താന്‍ പോകുന്നതെന്നും കോടിയേരി പരിഹസിച്ചു. സംസ്ഥാനത്ത് തുടര്‍ഭരണം അസാധ്യമല്ലെന്ന് പറഞ്ഞ കോടിയേരി പെന്‍ഷന്‍ കിട്ടാത്തവര്‍ക്കെല്ലാം അറുപത് വയസ് കഴിഞ്ഞാല്‍ പെന്‍ഷന്‍ നല്‍കുമെന്നും പ്രഖ്യാപിച്ചു.
ഹിന്ദുരാഷ്ട്രമെന്ന് പ്രചരിപ്പിച്ച് കൊണ്ട് ആര്‍എസ്‌എസ് ഭരണം സ്ഥാപിക്കാനാണ് നീക്കം. ഇന്ത്യയിലെ മഹാഭൂരിപക്ഷം ഹിന്ദുക്കള്‍ പാവപ്പെട്ടവരാണ് അവര്‍ക്ക് എന്ത് ഗുണമാണ് നരേന്ദ്ര മോദിയുടെ ഭരണം കൊണ്ടുട്ടായിട്ടുള്ളതെന്ന് കോടിയേരി ചോദിക്കുന്നു. അയോധ്യയില്‍ ക്ഷേത്രത്തിന് തറക്കല്ലിടാന്‍ മോദി പോയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും ഞങ്ങളെ വിളിച്ചില്ലെന്നായിരുന്നു പരാതിയെന്നും സിപിഎം നേതാവ് ഓര്‍മ്മിപ്പിച്ചു.
https://www.facebook.com/Malayalivartha

























