ഉമ്മന്‍ ചാണ്ടിയെയും പിണറായി വിജയനെയും നേമം മണ്ഡലത്തിലേക്ക് ക്ഷണിക്കുന്നു; നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായതായി പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേമം ഉരുക്കുകോട്ടയാണെന്നും പറഞ്ഞ ബിജെപി അദ്ധ്യക്ഷന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും നേമം മണ്ഡലത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ആര് വരികയാണെങ്കിലും നേമത്ത് ബിജെപി തന്നെ ജയിക്കുമെന്നും അദ്ദേഹം പറയുന്നു.നേമം മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയോ കോണ്‍ഗ്രസിന്റെ വടകര എംപി കെ മുരളീധരനോ എത്തും എന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ബിജെപി അദ്ധ്യക്ഷന്റെ ഈ പ്രസ്താവന. നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റിനെ അദ്ദേഹം അറിയിച്ചതായും വിവരമുണ്ട്.
നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിച്ചാല്‍ പുതുപ്പളളിയില്‍ മകന്‍ ചാണ്ടി ഉമ്മനാകും മത്സരിക്കുക എന്നാണ് സൂചനകള്‍. എന്നാല്‍ കോണ്‍ഗ്രസിന് 140 മണ്ഡലവും ഒരുപോലെ പ്രധാനമാണെന്നും നേമത്ത് സ്ഥാനാര്‍ത്ഥിയാരെന്ന് അന്തിമതീരുമാനം ആയിട്ടില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
അതേസമയം ഹൈക്കമാന്റ് നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞിട്ടുണ്ട്. 2016ല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്ന തെരഞ്ഞെടുപ്പിലാണ് എന്‍ഡിഎ മുന്നണി ഒ രാജഗോപാലിലൂടെ നേമത്ത് ജയിക്കുന്നതും ആദ്യമായി കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതും.
https://www.facebook.com/Malayalivartha

























