സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സി പി എമ്മിനെതിരെ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പിന്നില്‍ സി പി എം അല്ലെന്ന പ്രചാരണത്തില്‍ പാര്‍ട്ടി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സി പി എമ്മിനെതിരെ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പിന്നില്‍ സി പി എം അല്ലെന്ന പ്രചാരണത്തില്‍ പാര്‍ട്ടി. സി പി എമ്മുകാരെ തീവ്രവാദിയാക്കാനാണ് പാര്‍ട്ടിയുടെ നീക്കം.
പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന പേരില്‍ പാര്‍ട്ടിക്കുള്ളില്‍ നുഴഞ്ഞുകയറി മറ്റാരൊക്കെയോ ചേര്‍ന്ന് നടത്തുന്ന കലാപങ്ങളാണ് ഇത്തരം സമരങ്ങള്‍ക്ക് പിന്നിലെന്ന ധാരണയിലാണ് സി പി എം സംസ്ഥാന നേതൃത്വം.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കുറ്റിയാടിയിലുണ്ടായ പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. കുന്നുമ്മല്‍ ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് തന്നെ മത്സരിക്കട്ടെ എന്ന് ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നു. 14ന് കുറ്റിയാടിയില്‍ വിശദീകരണ യോഗം സംഘടിപ്പിക്കാനും തീരുമാനമായി. കേരള കോണ്‍ഗ്രസിനോട് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശവും സി പി എം നല്‍കി കഴിഞ്ഞു.
ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നിട്ടും കുറ്റിയാടിയില്‍ ഒരു തിരുത്തലിന് പാര്‍ട്ടി തയ്യാറല്ല എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. എതിര്‍പ്പുകളെ നേരിടാന്‍ സിപിഎം സംഘടനാപരമായ നീക്കങ്ങളിലേക്ക് പോകുകയാണ് എന്നാണ് സൂചന.
അതിന്റെ ഭാഗമായാണ് കുറ്റിയാടി മണ്ഡലം ഉള്‍പ്പെടുന്ന കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി യോഗവും അതിനോട് ചേര്‍ന്ന വടകര ഏരിയാ കമ്മിറ്റി യോഗവും വിളിച്ചു ചേര്‍ത്തത്. നേതാക്കളായ എളമരം കരീം, പി മോഹനന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടിടങ്ങളിലും യോഗം ചേര്‍ന്നത്.
രാവിലെ തുടങ്ങിയ കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി യോഗം ഉച്ചയോടെയാണ് അവസാനിച്ചത്. ഈ യോഗങ്ങളിലാണ് പ്രതിഷേധങ്ങള്‍ അവഗണിക്കാന്‍ തീരുമാനിച്ചത്. കാരണം പ്രതിഷേധം നടത്തിയത് സി പി എമ്മുകാര്‍ അല്ലെന്നാണ് സി പി എം സംസ്ഥാന നേതൃത്വം നല്‍കുന്ന സൂചന.
അതേസമയം, കുറ്റിയാടിയിലെയും പൊന്നാനിയിലെയും പ്രതിഷേധങ്ങളില്‍ ഇപ്പോള്‍ നടപടി വേണ്ടെന്ന നിലപാടിലാണ് സിപിഎം കേന്ദ്രനേതൃത്വം. സംസ്ഥാനദേശീയ താല്‍പ്പര്യങ്ങള്‍ പരിഗണിച്ചാണ് സീറ്റുവിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പൂര്‍ത്തിയാക്കിയതെന്ന് കേന്ദ്ര നേതാക്കള്‍ വിശദീകരിച്ചു. പ്രാദേശികമായുള്ള വികാരം പാര്‍ട്ടി അണികള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചത്.
പാര്‍ട്ടി തീരുമാനം എടുക്കുന്നത് വിശാല താല്‍പ്പര്യം മുന്‍നിറുത്തിയാണെന്നും കേന്ദ്ര നേതാക്കള്‍ പറയുന്നു.കേരളത്തിലെ ഭരണ തുടര്‍ച്ച ദേശീയതലത്തില്‍ ഇടതുപക്ഷത്തിനാകെ അനിവാര്യമാണ്. ഇതാണ് കേരളകോണ്‍ഗ്രസിനോട് വിട്ടുവീഴ്ച ചെയ്യാനുള്ള കാരണം. അണികളെ ഇത് ബോധ്യപ്പെടുത്തും. ബോധ്യപ്പെട്ടില്ലെങ്കില്‍ എന്തു വേണം എന്നാലോചിക്കും. കുറ്റിയാടി തിരിച്ചു ചോദിച്ചാല്‍ പ്രകടനം നടത്തി സീറ്റ് തിരിച്ചെടുത്തു എന്ന ആക്ഷേപം വരാം. അതിനാല്‍ കേരളകോണ്‍ഗ്രസ് മറിച്ച് തീരുമാനിച്ചില്ലെങ്കില്‍ പിന്നോട്ടു പോകില്ലെന്നും കേന്ദ്രനേതൃത്വം പറയുന്നു.
എന്നാല്‍ സംസ്ഥാന നേതൃത്വത്തിന് കുറ്റിയാടിയിലെ പ്രകടനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് ആഗ്രഹം. കുറ്റിയാടിയിലെ പ്രതിഷേധം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്നാണ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞത് . സംഭവം ഗൗരവത്തോടെ പാര്‍ട്ടി പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പറയുന്നത് അണികള്‍ അംഗീകരിക്കുന്നതാണ് സിപിഎമ്മിന്റെ സംഘടനാ രീതി. മുന്‍പ് ഒഞ്ചിയത്തും ചിലര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളല്ലെങ്കിലും മൂന്ന് ജയരാജന്മാരും പ്രചാരണ രംഗത്ത് സജീവമാണ്. പി.ജെ ആര്‍മിയും പട്ടാളവും ഒന്നും ഇല്ല. അത് അവസാനിപ്പിക്കാന്‍ പി ജയരാജന്‍ തന്നെ പറഞ്ഞതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെത്തുടര്‍ന്ന് പരസ്യ പ്രതിഷേധമുണ്ടായ കുറ്റിയാടിയില്‍ സിപിഎം നേതൃത്വം അനുനയശ്രമം തുടരുകയാണ്. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് തീരുമാനം. കുറ്റിയാടി സീറ്റിന് പകരം കേരളാ കോണ്‍ഗ്രസിന് പേരാമ്പ്രയോ തിരുവമ്പാടിയോ നല്‍കുന്നതും പരിഗണനയിലുണ്ടായിരുന്നു
കുറ്റിയാടിയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കുറ്റിയാടിയില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയ മുഹമ്മദ് ഇഖ്ബാല്‍ അവസാന നിമിഷം കോഴിക്കോട് യാത്ര മാറ്റി.
അതേ സമയം ഇന്നലെ നടന്ന പരസ്യപ്രതിഷേധത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെതിരെ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നതിനെതിരെ പാര്‍ട്ടി അന്വേഷണം തുടങ്ങി. പ്രകടനത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കുറ്റിയാടിയിലെ പ്രതിഷേധം നാദാപുരം, പേരാമ്പ്ര, വടകര എന്നീ മണ്ഡലങ്ങളെക്കൂടി ബാധിക്കുമെന്നും പാര്‍ട്ടി വിലയിരുത്തലുണ്ട്.
പ്രവര്‍ത്തകരെ അനുനയിപ്പിച്ച ശേഷം സ്ഥാനാര്‍ത്ഥിയുടെ കാര്യം ആലോചിക്കാമെന്ന് കേരളാ കോണ്‍ഗ്രസിനോട് സിപിഎം കുറ്റിയാടി ഒഴിച്ചിടാന്‍ ജോസിനോട് നിര്‍ദേശിച്ചത് കോടിയേരി ബാലകൃഷ്ണന്‍.
തങ്ങളെ തീവ്രവാദിയാക്കുന്നതില്‍ കുറ്റിയാടിയിലെ സി പി എം പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധമുണ്ട്. കുറ്റിയാടിയില്‍ ജയിച്ചാലും തോറ്റാലും കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനാണ് തീരുമാനം. അതിന് വേണ്ടി ആരെയും അവര്‍ ബലികൊടുക്കും. അതാണ് സ്വന്തം പാര്‍ട്ടിക്കാരെ തീവ്രവാദികളാക്കാനുള്ള നീക്കത്തിന് പിന്നില്‍.
https://www.facebook.com/Malayalivartha



























