ഇലക്ഷന്‍ കാലത്ത് ശബരിമല ഓര്‍മ്മപ്പെടുത്തിയതില്‍ കഴക്കൂട്ടത്തെ ഇടതു സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനോട് സി പി എം നേതാക്കള്‍ക്ക് നീരസം... തെരഞ്ഞടുപ്പ് കാലത്ത് എന്ത് സംസാരിക്കണം ,എന്ത് സംസാരിക്കരുത് എന്നത് ഇനിയെങ്കിലും പഠിക്കണമെന്നാണ് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന് സിപിഎം നല്‍കുന്ന മുന്നറിയിപ്പ്

ഇലക്ഷന്‍ കാലത്ത് ശബരിമല ഓര്‍മ്മപ്പെടുത്തിയതില്‍ കഴക്കൂട്ടത്തെ ഇടതു സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനോട് സി പി എം നേതാക്കള്‍ക്ക് നീരസം.
തെരഞ്ഞടുപ്പ് കാലത്ത് എന്ത് സംസാരിക്കണം ,എന്ത് സംസാരിക്കരുത് എന്നത് ഇനിയെങ്കിലും പഠിക്കണമെന്നാണ് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന് സിപിഎം നല്‍കുന്ന മുന്നറിയിപ്പ് .
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചതാണ് വിവാദമായത്. വിവാദമുണ്ടാക്കി പല്ലും ഉറുമ്മി കാത്തിരിക്കുന്നവര്‍ക്ക് ആയുധം കൊടുക്കുകയായിരുന്നു മന്ത്രി. അതും യാതൊരു ആവശ്യവുമില്ലാതെ!
സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമലയില്‍ യുവതിപ്രവേശനത്തിന് കൂട്ടുനിന്ന സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സ്ഥാനാര്‍ഥി കൂടിയായ ദേവസ്വം മന്ത്രി തുറന്നു സമ്മതിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ അടിത്തറ ഇളക്കിയ ശബരിമല വിഷയം പ്രതിപക്ഷം ചര്‍ച്ചാ വിഷയമാക്കിയതിനാല്‍ വീണ്ടും സര്‍ക്കാര്‍ നേരിടേണ്ടി വരുന്ന തിരിച്ചടി ഒഴിവാക്കാനാണ് ദേവസ്വം മന്ത്രിയുടെ ഏറ്റുപറച്ചില്‍. എന്നാല്‍ ഖേദ പ്രകടനം മന്ത്രിക്ക് വിനയായെന്നു വേണം കരുതാന്‍.
2018ലെ ഒരു പ്രത്യേക സംഭവമാണിതെന്ന് മന്ത്രി പറഞ്ഞു. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നുളളത് ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്തുപറയുന്നുണ്ട്. അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം തന്നെ ഒരു സന്ദേശം തന്നെയാണ്.' മന്ത്രി പറഞ്ഞു.
ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശബരിമല ആക്ടിവിസം കാണിക്കേണ്ട സ്ഥലമല്ലെന്ന് ദേവസ്വം മന്ത്രി ആദ്യം പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടി നിലപാടിനെ ന്യായീകരിക്കേണ്ടതായും വന്നിരുന്നു.
എന്നാല്‍ ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്‌നം തീരില്ലെന്നും ശബരിമല കേസില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറുണ്ടോയെന്ന് മന്ത്രി കടകംപള്ളിയോട് എന്‍എസ്എസ് ചോദിച്ചു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഭവവികാസങ്ങളില്‍ മന്ത്രി നടത്തിയ ഖേദപ്രകടനത്തിന് പിന്നാലെയാണ് പുതിയ സത്യവാങ്മൂലം നല്‍കാന്‍ നടപടിയുണ്ടാകുമോ എന്ന ചോദ്യവുമായി എന്‍എസ്എസ് വാര്‍ത്താക്കുറിപ്പിറക്കിയത്.
മന്ത്രി പറഞ്ഞതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, ആരാധനാവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ശബരിമലയില്‍ യുവതിപ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ടു വിശാലബഞ്ചിന്റെ മുന്നില്‍ ഒരു പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമോ എന്നാണ് എന്‍ എസ് എസ് ചോദിച്ചത്. അതിന് ആവശ്യമായ സത്വരനടപടി സ്വീകരിക്കുകയാണ് വകുപ്പുമന്ത്രി ചെയ്യേണ്ടതെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു.
ഖേദം പ്രകടിപ്പിച്ചതുകൊണ്ടോ പശ്ചാത്തപിച്ചതുകൊണ്ടോ മാത്രം ഈ പ്രശ്‌നം അവസാനിക്കുന്നില്ല. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് 2018ല്‍ ശബരിമലയില്‍ ഉണ്ടായ സംഭവങ്ങളില്‍ ഖേദം ഉണ്ടെന്നും അന്നത്തെ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും തനിക്ക് വല്ലാത്ത വിഷമമുണ്ട്' എന്നും ഉള്ള ദേവസ്വംമന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ഏതു സാഹചര്യത്തില്‍ ഉണ്ടായിട്ടുള്ളതാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്നും പ്രസ്താവന പറയുന്നു.
വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെ റിവ്യൂഹര്‍ജി ഫയല്‍ ചെയ്യുന്നതിനോ, കോടതിയെ സാഹചര്യം ബോദ്ധ്യപ്പെടുത്തുന്നതിനോ തയ്യാറാകാതെ ഏതു മാര്‍ഗ്ഗവും സ്വീകരിച്ച് കോടതിവിധി പൊടുന്നനെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
വിഷയം പ്രതിപക്ഷ നേതാവും ഇടപെട്ടു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ എല്ലാവര്‍ക്കും ദുഖമുണ്ടെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭക്തജനങ്ങളെ കബളിപ്പിക്കുന്നതിന് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കടകംപള്ളി മാത്രം ദു:ഖമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. നിലപാട് തെറ്റായിപ്പോയെന്നും അതില്‍ ദുഖമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പറയുമോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ശബരിമല വിഷയത്തില്‍ തെറ്റു പറ്റി എന്ന് സി.പി.എം നിലപാടെടുത്ത ശേഷവും ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. അതിനാല്‍ പിണറായി തന്നെ പരസ്യമായി തെറ്റ് ഏറ്റ് പറഞ്ഞ് ഭക്തജനങ്ങളോട് മാപ്പു പറയണം. ശബരിമലയില്‍ ഇനി ആചാരം ലംഘിച്ച് യുവതികളെ കയറ്റില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കാമോ? അതൊന്നുമല്ലാതെ എല്ലാവര്‍ക്കും ദുഖമുണ്ടെന്നൊക്കെ ഒഴുക്കന്‍ മട്ടില്‍ കടകംപള്ളി സുരേന്ദ്രന്‍ പറയുന്നതില്‍ ഒരര്‍ത്ഥവും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
കടകംപള്ളിയുടെ ചര്‍ച്ച അദ്ദേഹത്തിന് തന്നെ വിനയാകുമെന്നാണ് രാഷ്ട്രീയ കേരളം കരുതുന്നത്. അത് മറ്റുള്ളവര്‍ക്കും വിനയാകാതിരുന്നാല്‍ ഭാഗ്യം.
"
https://www.facebook.com/Malayalivartha


























