കര്‍ഷകര്‍ക്ക് ആശ്വാസം.... റബര്‍വില നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനിലവാരത്തില്‍

കര്‍ഷകര്‍ക്ക് ആശ്വാസം.. റബര്‍വില നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനിലവാരത്തില്‍ എത്തി. ആര്‍.എസ്.എസ്. നാലിന് 168 രൂപയില്‍ ആണ് ഇന്നലെ കച്ചവടം നടന്നത്. രണ്ടുമാസംമുമ്പാണ് റബര്‍വിലയില്‍ ഉണര്‍വു കണ്ടുതുടങ്ങിയത്.
150 രൂപ മറികടന്നശേഷം പിന്നീട് വില താഴോട്ട് പോയിരുന്നില്ല. റബറിന്റെ രാജ്യാന്തരവില വര്‍ധിച്ച് 173 രൂപയില്‍ എത്തിയിട്ടുണ്ട്. ഇത് ഇറക്കുമതി കുറയ്ക്കാന്‍ ഇടയാക്കി. ഒരു കിലോ റബര്‍ ഇറക്കുമതി ചെയ്യാന്‍ നികുതിയടക്കം 200 രൂപയ്ക്കടുത്തുവരും.
ഇറക്കുമതി ലാഭകരമല്ലാതായതോടെ ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയിലേക്ക് എത്തിയതാണ് വില കൂടാന്‍ കാരണമായത്. രാജ്യാന്തര റബര്‍ ഉല്‍പാദനത്തില്‍ കുറവുണ്ടായതും അതിനൊപ്പം ഡിമാന്‍ഡ് കൂടിയതും തുണയായി. സംസ്ഥാനത്ത് വേനല്‍ അധികമായതോടെ റബര്‍ ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്. ടാപ്പിങ് തുടങ്ങി രണ്ടുവര്‍ഷമായ തൈമരങ്ങളില്‍ വെട്ട് നിര്‍ത്തിക്കഴിഞ്ഞു.
പ്രായം കൂടിയ മരങ്ങളിലാണ് ടാപ്പിങ് ഏറെ നടക്കുന്നത്. വേനല്‍ കടുക്കുന്നതോടെ ടാപ്പിങ് പൂര്‍ണമായും നിലയ്ക്കുന്നതോടെ ആഭ്യന്തര വിപണിയില്‍ റബര്‍ ലഭ്യത കുറയും. ഈ സാഹചര്യത്തില്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണു കരുതുന്നത്
അതേസമയം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം താഴ്ന്ന് 1,718 ഡോളര്‍ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24കാരറ്റ് സ്വര്‍ണത്തിന്റെ വില 44,731 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha



























