കഥകള്‍ മാറിമറിയുമ്പോള്‍... കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേമത്ത് മത്സരിക്കുമോ? കരുത്തനായ നേതാവ് മത്സരിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ പ്രഖ്യാപിച്ച നേമം മണ്ഡലവുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകള്‍ ഇന്ന് നടക്കും

നേമം ഉള്‍പ്പടെ തര്‍ക്കമുളള പത്തുസീറ്റുകളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുളള കോണ്‍ഗ്രസിന്റെ ചര്‍ച്ച പുരോഗമിക്കുന്നതിനിടയിലാണ് മുല്ലപ്പള്ളി നേമത്ത് മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്നറിയുന്നു. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തും. 91 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
നേമത്തെ സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് 81 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായി എന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. കരുത്തനായ നേതാവ് മത്സരിക്കുമെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ പ്രഖ്യാപിച്ച നേമം മണ്ഡലവുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകള്‍ ഇന്ന് നടക്കും. ഇന്നുതന്നെ പത്തുസീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കി ധാരണയിലെത്താനുളള തീവ്രശ്രമത്തിലാണ് നേതാക്കള്‍. മുല്ലപ്പള്ളി മത്സരിച്ചാല്‍ ജയം ഉറപ്പാണെന്നാണ് ഹൈക്കമാന്റ് കരുതുന്നത്. മുല്ലപ്പള്ളിയുടെ ക്ലീന്‍ ഇമേജ് നേമത്ത് തുണയാവുമെന്നാണ് കരുതുന്നത്. ഒ.രാജഗോപാല്‍ അദ്ദേഹത്തിന്റെ ക്ലീന്‍ ഇമേജിന്റെ പിന്‍ബലത്തിലാണ് നേമത്ത് ജയിച്ചത്.
നേമത്ത് മത്സരിക്കുന്നയാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രഖ്യാപിച്ചത് മുല്ലപ്പള്ളിയാണ്. അത് മുന്‍കൂട്ടി എറിഞ്ഞതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. കെ. മുരളീധരന്‍ നേമത്തിന് വേണ്ടി ശ്രമിച്ചെങ്കിലും എം.പിമാര്‍ മത്സരിക്കേണ്ടെന്ന കര്‍ശന വ്യവസ്ഥയില്‍ അത് നിരാകരിക്കപ്പെട്ടു. ഇതിന്റെ പേരില്‍ മുരളി കലിക്കുകയും ചെയ്തു. എന്നിട്ടും മുല്ലപ്പള്ളി വഴങ്ങിയില്ല.
മുഖ്യമന്ത്രിയാവാന്‍ ചെറുതല്ലാത്ത മോഹം മുല്ലപ്പള്ളിക്കുണ്ട്. അതും നേമത്തെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇനി മുല്ലപ്പള്ളിയെ വെട്ടണമെങ്കില്‍ ഹൈക്കമാന്റ് തീരുമാനിക്കണം. മുരളിയെ ഇല്ലാതാക്കാണ് ആദ്യം വടകരയിലേക്ക് മുല്ലപ്പള്ളി അയച്ചത്. എന്നാല്‍ മുരളി ജയിച്ചു.
നേമത്തിന് പുറമേ കൊല്ലം, കുണ്ടറ, തൃപ്പൂണിത്തുറ, നിലമ്പൂര്‍, കല്പറ്റ, ആറന്മുള, കാഞ്ഞിരപ്പള്ളി, പട്ടാമ്പി, തവനൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇപ്പോഴും തര്‍ക്കമുളളത്.
കൊല്ലത്ത് ബിന്ദുകൃഷ്ണയുടെ പേരാണ് ആദ്യം ഉയര്‍ന്നത്.എന്നാല്‍ ഇപ്പോള്‍ ഇവിടെ നിന്ന് പി.സി.വിഷ്ണുനാഥ് മത്സരിക്കുമെന്നും ബിന്ദുകൃഷ്ണ കുണ്ടറയില്‍ നിന്ന് മത്സരിക്കുമെന്നുമാണ് പറയുന്നത്. ഇതാണ് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്. തൃപ്പൂണിത്തുറയില്‍ കെ.ബാബുവിന്റെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഉമ്മന്‍ചാണ്ടി കെ.ബാബുവിനെ മത്സരിപ്പിക്കണമെന്ന കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
നിലമ്പൂരില്‍ ഒരുപക്ഷേ ടി.സിദ്ദീഖ് സ്ഥാനാര്‍ഥിയായേക്കാം. അവിടെയും തര്‍ക്കം നിലനില്‍ക്കുകയാണ്. കല്പറ്റയില്‍ െ്രെകസ്തവ വിഭാഗത്തില്‍ നിന്നുളള സ്ഥാനാര്‍ഥി വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഒരു പ്രാദേശിക നേതാവിനെയും മണ്ഡലത്തിന് പുറത്തുളള ഒരു നേതാവിനെയുമാണ് ഇവിടെ പരിഗണിക്കുന്നത്. ആറന്മുളയിലും തര്‍ക്കമുണ്ട്. ഇവിടെ ശിവദാസന്‍ നായര്‍, പി.മോഹന്‍ദാസ് നായര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നിരിക്കുന്നത്. കാഞ്ഞിരപ്പിള്ളിയില്‍ ജോസഫ് വാഴയ്ക്കനെ ഉറപ്പിച്ചിരുന്നുവെങ്കിലും ഈ സീറ്റും അവസാനഘട്ടത്തില്‍ തര്‍ക്കത്തിലേക്ക് നീങ്ങുകയാണ്.
നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണിയും ചെന്നിത്തലയും തയ്യാറാകാത്ത സാഹചര്യത്തില്‍ മുല്ലപ്പള്ളിക്ക് ഹൈക്കമാന്റിന് മുന്നില്‍ ഇമേജ് വര്‍ധിച്ചിരിക്കുകയാണ്
.
https://www.facebook.com/Malayalivartha
























