കിഴക്കിനും പടിഞ്ഞാറിനും വടക്കിനും പകരം ജന്മം കൊണ്ടതാണ് ഈ തലസ്ഥാന മണ്ഡലം - വട്ടിയൂർക്കാവും നേമവും വന്നതോടെ വെസ്റ്റിൻ്റെ പ്രധാന ഭാഗങ്ങളും ഈസ്റ്റിൻ്റെ ചില ഭാഗങ്ങളുമാണ് തിരുവനന്തപുരം മണ്ഡലത്തിൻ്റെ ഭാഗമായത്.
തിരുവനന്തപുരം മണ്ഡലം രൂപം കൊണ്ട ശേഷമുള്ള മൂന്നാമത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. രണ്ടു മുന്നണികൾക്കും ബി ജെ പിക്കും വേരോട്ടമുള്ള മണ്ണിൽ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ ജയിച്ചത് യു ഡി എഫിലെ വി.എസ്.ശിവകുമാറായിരുന്നു.
ഹാട്രിക് നേടാനും മണ്ഡലത്തെ നിലനിർത്താനും യുഡിഎഫ് ഇക്കുറിയും ശിവകുമാറിനെത്തന്നെയാണ് രംഗത്ത് ഇറക്കിയിരിക്കുന്നത്. 2011-ലെ തിരഞ്ഞെടുപ്പിൽ 5352 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വി.എസ്.ശിവകുമാർ വിജയിച്ചത്.
ഇടതു മുന്നണിയിലെ വി.സുരേന്ദ്രൻ പിള്ളയക്ക് 43,770 വോട്ടുകളും ബി ജെ പി ക്ക് വേണ്ടി മത്സരിച്ച ബി.കെ.ശേഖറിന് 11,519 വോട്ടുകളും ലഭിച്ചു.2016ൽ വി.എസ്.ശിവകുമാർ 46,474 വോട്ടുകൾ നേടി മണ്ഡലം നിലനിർത്തിയപ്പോൾ ആൻ്റണി രാജുവിന് 35,369 വോട്ടും ബി ജെ പി സ്ഥാനാർത്ഥി ക്രിക്കറ്റ് താരം ശ്രീശാന്തിന് 34,764 വോട്ടും ലഭിച്ചു.അഞ്ചിലൊന്നോളം വരുന്ന ലത്തീൻ കത്തോലിക്ക വോട്ടുകൾ ഇടതുമുന്നണി പ്രതീക്ഷിക്കുന്നു.
വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് വോട്ട്നേടാമെന്ന പ്രതീക്ഷയു ഡി എഫിന് .തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ഭരണം നേടാനായത് ഇടതു മുന്നണിയുടെ ആത്ബലം കൂട്ടുന്നു -കോർപ്പറേഷനിലെ 25 വാർഡുകളാണ്
തിരുവനന്തപുരം മണ്ഡലത്തിൽ .മണ്ഡലത്തിൽ ബിജെപി നിർണായക ശക്തിയാണ്. ഓരോ തിരഞ്ഞെടുപ്പിലും അവർ കൂടുതൽ കരുത്ത് തെളിയിക്കുന്നത് മറ്റ് രണ്ട് മുന്നണികളെയുടെയും ഉറക്കം കെടുത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് തദ്ദേശ തിരഞ്ഞെടുപ്പുകളിലും 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ബി ജെ പി മണ്ഡലത്തിൽ വലിയ മുന്നേറ്റം നടത്തി.രണ്ടു തവണയായി പ്രതിപക്ഷത്തെത്തിയ ബി ജെ പി ക്ക് കാര്യമായ കൈത്താങ്ങ് നൽകിയത്
തിരുവനന്തപുരം മണ്ഡലത്തിലെ പ്രദേശങ്ങളായിരുന്നു. മണ്ഡലത്തിലുൾപ്പെട്ട വാർഡുകളിൽ കഴിഞ്ഞ തവണം 10: ഇടത്തും ഇത്തവണ ഏഴിടത്തും ബി ജെ പിയുടെ സ്ഥാനാർത്ഥികൾ വിജയിച്ചു. എൽ ഡി എഫ് - 17, യു ഡി എഫ് - 3 സ്വതന്ത്രൻ - 1 എന്നതാണ് ഇപ്പോഴത്തെ മറ്റ് കൗൺസിലർമാരുടെ എണ്ണം. ലോക് സഭ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരന് 42,877 വോട്ട് ലഭിച്ചിരുന്നു.
മണ്ഡല പുനർനിർണയത്തിന് മുൻപ് ഈസ്റ്റിലും വെസ്റ്റിലും എൽ ഡി എഫും യു ഡി എഫും മാറി മാറി വിജയിച്ച ചരിത്രമുണ്ട്.ഇക്കുറി ഭരണ സിരാകേന്ദ്രം ആരുടെ ചേരിയിലേക്ക് മാറും എന്നുള്ളതാണ് അറിയേണ്ടത്.
"