തപാല്‍ വോട്ടിന് അര്‍ഹതയുള്ളവരുടെ പട്ടികയില്‍ 80 വയസ്സിന് മുകളിലുള്ളവരെ ഉള്‍പ്പെടുത്തി മാര്‍ഗരേഖയിറങ്ങി

തപാല്‍ വോട്ടിന് അര്‍ഹതയുള്ളവരുടെ പട്ടികയില്‍ 80 വയസ്സിന് മുകളിലുള്ളവരെ ഉള്‍പ്പെടുത്തി മാര്‍ഗരേഖയിറങ്ങി. ഭിന്നശേഷിക്കാര്‍, കോവിഡ് സ്ഥിരീകരിച്ചവര്‍/സംശയത്തിലുള്ളവര്‍, ക്വാറന്റീനിലുള്ളവര്‍, 80 വയസ്സിനു മുകളിലുള്ള സമ്മതിദായകര്‍ എന്നിവര്‍ വിജ്ഞാപന തീയതിക്ക് അഞ്ച് ദിവസത്തിനുള്ളില്‍ തപാല്‍ വോട്ടിന് അപേക്ഷിക്കണമെന്ന് വ്യാഴാഴ്ച ഇറങ്ങിയ മാര്‍ഗരേഖയില്‍ അധികൃതര്‍ വ്യക്തമാക്കി.
അപേക്ഷയുടെ നിജസ്ഥിതി തൃപ്തിപ്പെട്ടാല്‍ വരണാധികാരിക്ക് തുടര്‍നടപടി സ്വീകരിക്കാം. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ടാണ് തപാല്‍ വോട്ടെങ്കില്‍ ചികിത്സ സര്‍ട്ടിഫിക്കറ്റും ഭിന്നശേഷി വോട്ടാണെങ്കില്‍ ബെഞ്ച് മാര്‍ക്ക് സര്‍ട്ടിഫിക്കറ്റും ബാലറ്റിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
അപേക്ഷകര്‍ വോട്ടര്‍ പട്ടികയിലുള്ളവരാണെന്ന് വരണാധികാരി സ്ഥിരീകരിച്ച് ബാലറ്റ് പേപ്പര്‍ നല്‍കാന്‍ നടപടി സ്വീകരിക്കണം. തപാല്‍ ബാലറ്റ് അനുവദിക്കുന്നവരുടെ അച്ചടിച്ച പട്ടിക അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് നല്‍കണം.
പോളിങ് ഉദ്യോഗസ്ഥര്‍ ബാലറ്റ് പേപ്പര്‍ നല്‍കാനെത്തുന്ന ദിവസവും സമയവും വോട്ടര്‍മാരെ മുന്‍കൂട്ടി അറിയിക്കും. തുടര്‍ന്ന് നടപടികള്‍ക്കായി പോളിങ് ഉദ്യോഗസ്ഥരുടെ ടീം രൂപവത്കരിക്കാം.
അന്ധതയും ശാരീരിക അവശതയുമുള്ള വോട്ടര്‍മാരാണെങ്കില്‍ മാത്രം സമ്മതിദാനം രേഖപ്പെടുത്താന്‍ മുതിര്‍ന്ന ആളെ അനുവദിക്കാമെന്നാണ് സര്‍ക്കുലറിലുള്ളത്. തപാല്‍ വോട്ടുമായി പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കും.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്കായി പ്രത്യേക പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ ഒരുക്കും. പോളിംഗ് ഡ്യൂട്ടിയില്ലാത്ത അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് സെന്ററുകള്‍ സജ്ജമാക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ മൂന്നു ദിവസം മുമ്ബുള്ള ഏതെങ്കിലും മൂന്ന് ദിവസം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ തയാറാക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താം. തൃശൂര്‍ ജില്ലയില്‍ മാര്‍ച്ച് 29,30,31 തിയതികളില്‍ 13 നിയോജക മണ്ഡലങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ ഇവര്‍ക്ക് വോട്ട് ചെയ്യാം. ആവശ്യമുള്ളവര്‍ അതാത് വകുപ്പുകളില്‍ നിശ്ചയിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ നല്‍കണം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിലുള്ള 16 അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്കാണ് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴിയുള്ള വോട്ടെടുപ്പ് രീതി ഉപയോഗപ്പെടുത്താം.ആരോഗ്യ വകുപ്പ് , പോലീസ്, ഫയര്‍ ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി സര്‍വീസ്, വനം വകുപ്പ് , കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റയില്‍വേസ്, പോസ്റ്റല്‍ സര്‍വീസ്, ടെലഗ്രാഫ് , ആംബുലന്‍സ് സര്‍വീസ്, തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കമീഷന്‍ അംഗീകരിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍, ഏവിയേഷന്‍, ഷിപ്പിംഗ് എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അവസരം.
https://www.facebook.com/Malayalivartha
























