റോഡരികത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ മിനി ലോറിയിടിച്ച് ക്ലീനര്‍ക്ക് ദാരുണാന്ത്യം, ഡ്രൈവര്‍ക്ക് പരിക്ക്

എംസി റോഡില്‍ കാരേറ്റിന് സമീപം റോഡുവക്കില്‍ നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ച് ക്‌ളീനര്‍ക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി ജോബിനാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പവേശിപ്പിച്ചു.
ഇന്നുപുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്ന് കാട്ടാക്കടയിലേക്ക് പ്ലൈവുഡ് കയറ്റിവന്ന മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. വേഗത്തില്‍ വന്ന മിനിലോറി നിയന്ത്രണം നഷ്ടപ്പെട്ട് പാര്‍ക്കുചെയ്തിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മിനിലോറിയുടെ കാബിന്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും ഫയര്‍ഫോഴും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മിനിലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം കഴിഞ്ഞവര്‍ഷം പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. മലപ്പുറം സ്വദേശികളായ മൂന്നു പേരാണ് മരിച്ചത്. പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്.
പെരുമ്പാവൂര്‍ എംസി റോഡില്‍ പുല്ലുവഴിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. സുമയ്യ, ഹനീഫ, ഷാജഹാന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറത്ത് നിന്നും മുണ്ടക്കയത്തെ സുമയ്യയുടെ വീട്ടിലേക്ക് പോവുകയായിരുന്നു ഇവര്‍.
"
https://www.facebook.com/Malayalivartha
























