കോൺഗ്രസിന്‍റെ 10 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ ഇന്നും ദില്ലിയിൽ തുടരും;ഏവരും ഉറ്റു നോക്കുന്നത് നേമത്തേക്ക്
നേമം ഉൾപ്പെടെ തർക്കമുള്ള കോൺഗ്രസിന്‍റെ 10 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ ഇന്നും ദില്ലിയിൽ തുടരും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തും. ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരളത്തിൽ നിന്ന് ചർച്ചയിൽ പങ്കാളികളാകും. ഇരുവരും ഇന്നലത്തെ ചർച്ചകൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. നാളെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കുകയെന്ന് ഇന്നലെ സോണിയാ ഗാന്ധി അടക്കമുള്ളവരുമായും സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളുമായുമുള്ള ചർച്ചകൾക്ക് ശേഷം കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽമുല്ലപ്പള്ളി നേമത്ത് മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്നറിയുന്നു. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തും. 91 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.നേമത്ത് മത്സരിക്കുന്നയാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രഖ്യാപിച്ചത് മുല്ലപ്പള്ളിയാണ്. അത് മുന്‍കൂട്ടി എറിഞ്ഞതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. കെ. മുരളീധരന്‍ നേമത്തിന് വേണ്ടി ശ്രമിച്ചെങ്കിലും എം.പിമാര്‍ മത്സരിക്കേണ്ടെന്ന കര്‍ശന വ്യവസ്ഥയില്‍ അത് നിരാകരിക്കപ്പെട്ടു.
നേമത്തെ സ്ഥാനാർഥി ആരാകുമെന്നതിൽ ഇപ്പോഴും സസ്‌പെൻസ് തുടരുകയാണ്. ഉമ്മൻ ചാണ്ടിയും, ചെന്നിത്തലയും സിറ്റിംഗ് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് തന്നെയാണ് ഇപ്പോഴുമുള്ള ധാരണ. തീരുമാനമാകാത്ത 10 മണ്ഡലങ്ങളിൽ ഇപ്പോൾ ഹരിപ്പാടും പുതുപ്പള്ളിയുമില്ല. 10 മണ്ഡലങ്ങളിൽ ചർച്ച തുടരുമ്പോൾ 81 മണ്ഡലങ്ങളിൽ ചില മാറ്റങ്ങൾ വന്നേക്കാനുള്ള സാധ്യത ഇനിയും തള്ളിക്കളയാനുമാവില്ല.വട്ടിയൂർക്കാവ്, നേമം, വർക്കല, നെടുമങ്ങാട്, തൃപ്പൂണിത്തുറ, ഇരിക്കൂർ, കൽപ്പറ്റ, നിലമ്പൂർ, പട്ടാമ്പി, പീരുമേട് എന്നീ സീറ്റുകളിൽ ഇനിയും തീരുമാനമാകാനുണ്ടെന്നാണ് സൂചന. ബിജെപിയുടെ ഒറ്റത്തുരുത്തായ നേമമടക്കം ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ഈ പത്ത് സീറ്റുകളിൽ ആരിറങ്ങണമെന്നതിലാണ് തർക്കം. പുതുപ്പള്ളി വിട്ടെങ്ങോട്ടുമില്ലെന്ന് ഇന്നലെ ഉമ്മൻചാണ്ടി സംശയലേശമന്യെ വ്യക്തമാക്കിയിട്ടുണ്ട്. ഹരിപ്പാട് വിട്ട് വരാമോ എന്ന് ചെന്നിത്തലയോടും ഹൈക്കമാൻഡ് ആരാഞ്ഞിട്ടുണ്ട്. നായർ വോട്ടുകൾ നിർണായകമായ നേമത്ത് ചെന്നിത്തല വന്നാൽ വിജയസാധ്യതയുണ്ടെന്നാണ് ഹൈക്കമാൻഡിന്‍റെ വിലയിരുത്തൽ.ബിജെപി കേന്ദ്രകമ്മിറ്റിയോഗം ഇന്ന് വൈകിട്ട് ദില്ലിയിൽ ചേരാനിരിക്കുകയാണ്. സ്ഥാനാർത്ഥിപ്പട്ടിക ചർച്ച ചെയ്യുകയാണ് പ്രധാന അജണ്ട. ഈ യോഗത്തിലെ തീരുമാനമനുസരിച്ച് ഇന്നോ നാളെയോ ബിജെപി പട്ടിക പ്രഖ്യാപിക്കും. ഈ പട്ടിക കൂടി വരാൻ കാത്തിരിക്കുകയാണ് നേതൃത്വമെന്നാണ് സൂചന. സീറ്റ് കിട്ടാത്തവർ അതല്ലെങ്കിൽ പാർട്ടി വിടുമോയെന്നും നേതൃത്വത്തിന് ആശങ്കയുണ്ട്. ഇപ്പോൾത്തന്നെ പി സി ചാക്കോ പാർട്ടി വിട്ടതും, മുൻ കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ച് ബിജെപിയിൽ ചേർന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതെ സമയത്ത് മലമ്പുഴ മണ്ഡലം ഭാരതീയ ജനതാദളിന് വിടുന്നതിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ ഇന്നലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം നടന്നു. സീറ്റിൽ കോൺഗ്രസ് മത്സരിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്നാണ് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ ഭീഷണി. വീരേന്ദ്രകുമാർ യുഡിഎഫ് വിട്ടപ്പോൾ പോകാതെ നിന്ന ജോൺ ജോൺ എന്ന നേതാവിനൊപ്പമുള്ള കക്ഷിയാണ് ഭാരതീയജനതാദൾ. ജോൺ ജോണിന് ഇത്തവണ യുഡിഎഫ് സീറ്റ് നൽകിയേക്കുമെന്നാണ് സൂചന. ഇതിൽ പ്രതിഷേധിച്ച് ഇന്ന് ഡിസിസി ഓഫീസിലേക്ക് പ്രകടനം നടത്താനും യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് അടക്കം ആഹ്വാനമുണ്ട്. പുനലൂർ സീറ്റ് ലീഗിന് വിട്ടുനൽകുന്നതിനെതിരെ മണ്ഡലത്തിലും പ്രാദേശികപ്രതിഷേധം ശക്തമാണ്.
https://www.facebook.com/Malayalivartha
























