വൃദ്ധയ്ക്ക് പരുക്കേറ്റതിന്റെ കാരണം കണ്ടെത്തി; തെളിവായി സിസിടിവി ദൃശ്യങ്ങൾ, ക്രൂരയായ ഹോം നഴ്സ് അറസ്റ്റിൽ

ആലപ്പുഴയിൽ വയോധികയ്ക്ക് പരുക്കേറ്റത് ഹോം നഴ്‌സിന്റെ മർദ്ദനം മൂലം. ഇരുപത് ദിവസത്തിനുശേഷമാണ് വയോധികയായ വീട്ടമ്മയ്ക്ക് പരുക്കേറ്റതിനെ കാരണം കണ്ടെത്തിയത്. മർദ്ദനത്തിൽ ഹോം നഴ്‌സിനെതിരെ പോലീസ് കേസെടുത്തു .
ചെട്ടികുളങ്ങര കൈതവടക്ക് കളീക്കൽ വിജയമ്മയെ (78) മർദിച്ചതിനു ഹോം നഴ്സായ ഇടുക്കി കട്ടപ്പന മത്തായിപ്പാറ ചെമ്പനാൽ ഫിലോമിനയെ (55) യാണു പൊലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. വിജയമ്മ വീണു പരുക്കേറ്റതായി ഫിലോമിന കഴിഞ്ഞ ഫെബ്രുവരി 20നു വിജയമ്മയുടെ മകനെ അറിയിക്കുകയായിരുന്നു.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടറാണ് തുടയെല്ല് പൊട്ടിയുട്ടുണ്ടെന്നും പരുക്ക് വീണുണ്ടായതല്ലെന്നും അറിയിച്ചത്. ഇതിനുശേഷം വിജയമ്മയുടെ മകനും ഭാര്യയും ചേർന്ന് വീട്ടിലെ സിസിടി വി ക്യാമറ പരിശോധിച്ചപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്.
സംഭവത്തിൽ ഫിലോമിന വടികൊണ്ട് വിജയമ്മയെ അടിക്കുന്നതും കുത്തുന്നതും വ്യക്തമായി കാണാവുന്നതാണ്. ഫിലോമിന കമ്പ് കൊണ്ടു മാലിന്യമെടുത്തു വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി അറിയാവുന്നതാണ്. ക്യാമറ ദൃശ്യങ്ങൾ സഹിതം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഹോം നഴ്‌സിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























