സ്‌കൂട്ടര്‍ യാത്രികന്‍ ബസ് സ്റ്റാന്‍ഡിനു സമീപത്ത് വാഹനം നിര്‍ത്തി അമ്മയുമായി സംസാരിച്ചു നില്‍ക്കവേ അമിത വേഗത്തിലെത്തിയ ബസ് യുവാവിനെ ഇടിച്ച് തെറിപ്പിച്ചു, ഒടുവില്‍....

സ്‌കൂട്ടര്‍ യാത്രികന്‍ ബസ് സ്റ്റാന്‍ഡിനു സമീപത്ത് വാഹനം നിര്‍ത്തി അമ്മയുമായി സംസാരിച്ചു നില്‍ക്കവേ അമിത വേഗത്തിലെത്തിയ ബസ് യുവാവിനെ ഇടിച്ച് തെറിപ്പിച്ചു, ഒടുവില്‍ സംഭവിച്ചത്് കേട്ടാല്‍ എല്ലാരുമൊന്ന് ഞെട്ടും.
സ്‌കൂട്ടര്‍ ബസിനടിയില്‍ കുരുങ്ങി എങ്കിലും യാത്രികന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം കിടക്കുന്നതു കണ്ടാല്‍ ആര്‍ക്കും വിശ്വാസം വരില്ല യുവാവ് രക്ഷപ്പെട്ടെന്ന്. കല്ലമ്പലം വെയിലൂര്‍ സ്വദേശി സുരേഷാണ് രക്ഷപ്പെട്ടത്. നിസ്സാര പരുക്കേറ്റ ഇദ്ദേഹം അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞ ദിവസം വൈകിട്ട് 4.30ന് കല്ലമ്ബലം ജംക്ഷനില്‍ ആറ്റിങ്ങല്‍ റോഡിലായിരുന്നു സംഭവം നടന്നത്. സ്‌കൂട്ടര്‍ യാത്രികന്‍ ബസ് സ്റ്റാന്‍ഡിനു സമീപത്ത് വാഹനം നിര്‍ത്തി അമ്മയുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്ന വര്‍ക്കല - ചിറയിന്‍കീഴ് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
തുടര്‍ന്ന് സുരേഷ് ഒരു വശത്തേക്ക് തെറിച്ചു വീണു. സ്വകാര്യ ബസിന്റെ അടിയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha

























