സ്ത്രീകൾക്ക് കൂടുതൽ സീറ്റ് നൽകുന്നതിൽ പരിമിതികളുണ്ട്; രമേശ് ചെന്നിത്തല, ഈ ലിസ്റ്റിന്‍റെ മേന്മ കേരള രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കും, ഗുണപരമായ മാറ്റങ്ങള്‍ വരും, യുവത്വം പ്രസരിക്കുന്ന പട്ടിക

സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനുശേഷം കോൺഗ്രസ്സിനകത്ത് പ്രശ്നങ്ങൾ തുടങ്ങിയിരിക്കുകയാണ്. എന്നാൽ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് സി.പി.എമ്മിലെ അത്രയൊന്നും പ്രതിഷേധം കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. 'ചെറുപ്പക്കാര്‍ക്ക് ഏറെ അവസരം നല്‍കിയ പട്ടികയാണ് കോണ്‍ഗ്രസിന്റേത്.
ഒരു കാലഘട്ടത്തിലും ഇതുപോലെയൊരു മാറ്റം ഉണ്ടായിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും പ്രതിഫലിപ്പിക്കുന്നതാണ് പട്ടിക ആണിത്. ഈ ലിസ്റ്റിന്‍റെ മേന്മ കേരള രാഷ്ട്രീയത്തില്‍ ചാ;ണം സൃഷ്ട്ടിക്കും. ഗുണപരമായ മാറ്റങ്ങലും വരും.
യുവത്വം പ്രസരിക്കുന്ന പട്ടികയാണിത്. ഇത് കോണ്‍ഗ്രസിന്‍റെ ദിശാമാറ്റത്തിന്‍റെ സൂചനയാണ്. നിരവധി പ്രഗല്‍ഭരാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് വലിയൊരു പാര്‍ട്ടിയാണ്. അതിനാല്‍ ഒരു മണ്ഡലത്തില്‍ തന്നെ അര്‍ഹരായ മൂന്നും നാലും ഉണ്ടായിരിക്കും. അതില്‍ ഒരാളെ മാത്രമോ മത്സരിപ്പിക്കാന്‍ കഴിയൂ. മറ്റുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അവസരംനല്കുമെന്നുമദ്ദേഹം വ്യക്തമാക്കി.
മുതിര്‍ന്നയാളുകളുടെ സേവനം പാര്‍ട്ടി ഫലപ്രദമായി വിനിയോഗിക്കും. കൂടുതല്‍ കാലഘട്ടം മത്സരിച്ചു എന്നത് അയോഗ്യതയല്ല. അവരെയും ഉപയോഗപ്പെടുത്തും. അതാണ് ഹൈകമാന്‍ഡിന്‍റെ ഇപ്പോഴത്തെ നിർദേശവും.
എവിടെയെങ്കിലൂം ചെറിയ തോതില്‍ പ്രതിഷേധം ഉണ്ടായിട്ടുണ്ടെങ്കില്‍ അവയെല്ലാം താല്‍ക്കാലികം മാത്രമാണ്. യു.ഡി.എഫിന്‍റെ പട്ടികയാണ് ഏറ്റവും മികച്ചതാണ്. അതിന്‍റെ പ്രാധാന്യം ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബോധ്യപ്പെടും. കേരളത്തിലെ അഴിമതി ഭരണത്തിനെതിരെ ഒരുമിച്ച് പോരാടേണ്ട സമയമാണിത്.
ബി.ജെ.പിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ല. കെ. മുരളീധരന്‍ നേമത്ത് മത്സരിക്കുന്നത് കൂട്ടായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ്. സി.പി.എമ്മും ബി.ജെ.പിയും പലയിടത്തും ധാരണയില്‍ എത്തിയിട്ടുണ്ട്.മലമ്പുഴയിൽ ആരാണ് സ്ഥാനാര്‍ഥിയെന്ന് ഇതുവരെ ആര്‍ക്കും മനസ്സിലായിട്ടില്ല. മഞ്ചേശ്വരത്തും ഇതേ കൂട്ടുകെട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha



















