എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചെങ്കിലും മുഖ്യമന്ത്രിക്കും സി പി എമ്മിനും ചങ്കിടിക്കുന്നു.... കടലിനും ചെകുത്താനുമിടയില്‍ സര്‍ക്കാര്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചെങ്കിലും മുഖ്യമന്ത്രിക്കും സി പി എമ്മിനും ചങ്കിടിക്കുന്നു . ഏതാനും ദിവസങ്ങള്‍ മാത്രം അധികാരത്തിലുള്ള സി പി എമ്മിന് ബിജെ പിയുമായി കൊമ്പു കോര്‍ക്കാന്‍ താത്പര്യമില്ല. എന്നാല്‍ കേസെടുക്കാതിരിക്കാന്‍ നിവ്യത്തിയില്ലാത്ത സാഹചര്യത്തിലാണ് സി പി എം.
ഇ ഡിക്കെതിരെ കേസെടുക്കാന്‍ നീക്കം നടത്തുന്നതിനിടയില്‍ തന്നെ വിനോദിനി കോടിയേരിക്കെതിരായ നീക്കങ്ങളില്‍ നിന്ന് ഇ ഡി പിന്‍മാറിയിരുന്നു. ഐ ഫോണ്‍ കേസില്‍ ചോദ്യം ചെയ്യുന്നതിന് തന്റെ ഭാര്യയെ ചോദ്യം ചെയ്യാനുള്ള നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസവും കോടിയേരി പറഞ്ഞത്. തന്റെ ഭാര്യയുടെ കൈയിലുള്ള ഐ ഫോണ്‍ താന്‍ പണം കൊടുത്ത് വാങ്ങിയതാണെന്നും കോടിയേരി പറഞ്ഞു. അതിന്റെ ബില്‍ തന്റെ കൈയിലുണ്ടെന്നും കോടിയേരി പറഞ്ഞു.
ഇ.ഡിയെയും മറ്റ് കേന്ദ്ര ഏജന്‍സികളെയും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന അതേ സമ്മര്‍ദ്ദ തന്ത്രം തന്നെയാണ് പിണറായിയും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്നത്. ഇത്തരം ഒരു ഡിഫന്‍സ് പിണറായിയുടെ ഭാഗത്ത് നിന്നും ഉണ്ടായപ്പോഴാണ് കേന്ദ്ര ഏജന്‍സികള്‍ പിന്‍മാറിയത്.
മുഖ്യമന്ത്രിക്കെതിരെ സ്വപ്നയെ കൊണ്ട് വ്യാജ മൊഴിക്ക് സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിലാണ് കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നല്‍കിയത്. ആദ്യം എ.ജിയില്‍ നിന്നാണ് സര്‍ക്കാര്‍ നിയമോപദേശം ചോദിച്ചത്. എ.ജി അത് ഡിജിപിക്ക് കൈമാറി. ബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ അതേ സമ്മര്‍ദ്ദ തന്ത്രം തന്നെയാണ് പിണറായി വിജയനും കേന്ദ്ര സര്‍ക്കാരിനോട് കാണിക്കുന്നത്.
മാര്‍ച്ച് ഒന്‍പതിനാണ് ക്രൈം ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ആഭ്യന്തര സെക്രട്ടറി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഇക്കാര്യത്തില്‍ നിയമോപദേശം തേടിയത്. ഇതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ നിയമോപദേശം നല്‍കിയിരിക്കുന്നത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മുമ്പോട്ട് പോകാമെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വ്യാജ മൊഴിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായി എന്ന മൊഴികളാണ് ഈ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചിരുന്നത്. ഇത് വളരെ ഗുരുതരമായ കുറ്റമാണെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. ഗൂഡാലോചന ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രെജിസ്ടര്‍ ചെയ്യാനാണ് തീരുമാനം.
ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സ്വപ്ന ഉള്‍പ്പടെയുള്ള 18 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇതില്‍ സ്വപ്ന ആദ്യം ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ പുറത്ത് വന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്ന് സമ്മതിച്ചിരുന്നു.
എന്നാല്‍ പിന്നീട് ഈ കേസിന്റെ ഭാഗമായി സ്വപ്നയുടെ മൊഴിയെടുത്ത ഘട്ടത്തില്‍ അവര്‍ പറഞ്ഞത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ഓഫീസില്‍ വെച്ച് തനിക്ക് ഒരു ഉദ്യോഗസ്ഥ ഫോണ്‍ കൊണ്ടുവന്ന് നല്‍കി തന്റെ ബുദ്ധിമുട്ടുകള്‍ പറയാന്‍ ആവശ്യപ്പെട്ടു എന്നാണ്. ഇത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നാടകത്തിന്റെ വിശദാംശങ്ങള്‍ പുറത്തു കൊണ്ടു വന്ന മൊഴിയാണ്.
മറുതലക്ക് ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് സ്വപ്ന പറഞ്ഞത്. താന്‍ കാര്യങ്ങള്‍ സംസാരിച്ചു. ഫോണ്‍ കൊണ്ടുവന്ന ഉദ്യോഗസ്ഥയെ കുറിച്ച് തനിക്ക് ഓര്‍മയില്ല എന്ന വിവരവും സ്വപ്ന നല്‍കിയിരുന്നു.
എന്നാല്‍ ആദ്യഘത്തില്‍ സ്വപ്ന നല്‍കിയ മൊഴിയാണ് ഏറ്റവും പ്രധാനമെന്നും അതാണ് വിശ്വസിക്കേണ്ടത് എന്ന നിലപാടാണ് നിയമോപദേശത്തില്‍ ഉള്ളത്. സി പി എം അനുകൂല സംഘടനയില്‍ നിന്നുള്ള ഉദ്യോഗസ്ഥയാണ് തനിക്ക് ഫോണ്‍ കൈമാറിയതെന്ന് സ്വപ്നയുടെ മൊഴിയില്‍ നിന്നും മനസ്സിലാക്കാം.
കേന്ദ്ര ഏജന്‍സിക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഇനിയുണ്ടാവേണ്ടത് ഒരു രാഷ്ട്രീയ തീരുമാനമാണ്. തത്കാലം ഇലക്ഷന്‍ കാലത്ത് ഒരു വിവാദമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തയ്യാറല്ല. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമുള്ള സര്‍ക്കാരിനെ ഉപദ്രവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോ എന്ന് കണ്ടറിയണം. ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടിയാല്‍ മാത്രം കേസുകള്‍ മൂപ്പിക്കും.
"
https://www.facebook.com/Malayalivartha



















