ലതികാ സുഭാഷുമായി ചർച്ചയ്ക്ക് സാധ്യത ഇല്ല; സ്വതന്ത്രയായി മത്സരിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടി

കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ പ്രതിക്ഷേധിച്ച് തലമുണ്ഡനം ചെയ്ത മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷുമായി ഇനി ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അധ്യക്ഷ സ്ഥാനം ഇവർ രാജിവക്കുകയും ചെയ്തിരുന്നു. സ്ഥാനാർഥി പട്ടികയിൽ സീറ്റ് കിട്ടിയില്ലെങ്കിൽ ഉടൻ പ്രതിക്ഷേധിക്കുന്ന രീതി ശെരി അല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചെന്ന പരാതി ശരിയല്ല. ഏറ്റുമാനൂര്‍ തന്നെ വേണമെന്ന നിലപാടിലായിരുന്നു ലതിക സുഭാഷ് . മറ്റ് സീറ്റ് നല്‍കാമെന്ന ഉപാധി ലതിക സ്വീകരിച്ചില്ല. കബളിപ്പിച്ചത് ആരെന്ന് അവരോട് ചോദിക്കണമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ലതിക സ്വതന്ത്രയായി മത്സരിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. അര്‍ഹരായ എല്ലാവര്‍ക്കും സീറ്റ് കിട്ടിയെന്ന് വരില്ലെന്നും അദ്ദേഹം കൂട്ടി ചേർക്കുകയുണ്ടായി.
അതേസമയം, ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകിട്ട് ഇതു സംബന്ധിച്ച് പ്രഖ്യാപമുണ്ടായേക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി അഭിപ്രായ സ്വരൂപീകരണത്തിന് തന്നോട് അടുപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം ലതിക വയ്ക്കുകയും ചെയ്തിരിക്കുകയാണ്. കൂടാതെ വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി പാര്‍ട്ടി പരിശോധിക്കുമെന്നും ഉമ്മൻ ചാണ്ടി കൂടി ചേർത്തു.
https://www.facebook.com/Malayalivartha



















