വോട്ടര്‍പ്പട്ടിക ക്രമക്കേട്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ്

വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി. അഞ്ച് മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ ചെന്നിത്തല അറിയിച്ചു.
ക്രമക്കേടിന്റെ തെളിവ് മീണയ്ക്കു കൈമാറുകയും ചെയ്തു. ആവശ്യമായ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് തിരിമറി നടത്തിയിരിക്കുന്നതെന്നാണ് ചെന്നിത്തലയുടെ ആരോപണം. വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്താന്‍ സംസ്ഥാന തലത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ഭരണകക്ഷിയോടു കൂറുള്ള ഉദ്യോഗസ്ഥരാണ് തിരിമറിക്ക് പിന്നില്‍. തിരിമറി നടത്തിയ ഉദ്യോഗസ്ഥര്‍ ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയിരിക്കുന്നത്.
കാസര്‍ഗോട്ടെ ഉദുമ മണ്ഡലത്തില്‍ കുമാരി (61) എന്ന വോട്ടര്‍ക്ക് ഇതേ മണ്ഡലത്തില്‍ അഞ്ച് ഇടത്താണ് വോട്ടുള്ളത്. ഇവര്‍ക്ക് അഞ്ച് വോട്ടര്‍ ഐഡി കാര്‍ഡുകളാണ് ലഭിച്ചത്. കഴക്കൂട്ടം- 4506, കൊല്ലം-2534, തൃക്കരിപ്പൂര്‍-1436, കൊയിലാണ്ടി-4611, നാദാപുരം-6171, കൂത്തുപറമ്ബ്-3525, അമ്ബലപ്പുഴ-4150 എന്നിങ്ങനെയാണ് കള്ളവോട്ട് ഇതേവരെ കണ്ടുപിടിച്ചത്. ഈ ക്രമക്കേട് തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്തി നീക്കം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























