നിരക്ക് വർദ്ധനയുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൺലൈൻ ടാക്സികൾ 21ന് സംസ്ഥാനവ്യാപകമായി പണിമുടക്കും

നിരക്ക് വർദ്ധനയുൾപ്പെടെ ആവശ്യപ്പെട്ട് ഓൺലൈൻ ടാക്സികൾ 21ന് സംസ്ഥാനവ്യാപകമായി അനിശ്ചിതകാല സമരം ആരംഭിക്കും. യൂബർ, ഓല, റാപ്പിഡോ, കേരള സവാരി എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പൂർണമായും പിന്മാറുമെന്ന് ഓൾ കേരള ഓൺലൈൻ ഡ്രൈവേഴ്സ് യൂണിയൻ അലയൻസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
33 സംഘടനകളും തൊഴിലാളി യൂണിയനുകളും സമരത്തിൽ അണിനിരക്കുന്നതാണ്. വരുമാനക്കുറവ്, ഡ്രൈവർ വിരുദ്ധ നയങ്ങൾ, അന്യസംസ്ഥാന വാഹനങ്ങളുടെ പ്രാദേശിക സർവീസ്, ഇരുചക്ര ടാക്‌സി എന്നിവ മൂലം ഓൺലൈൻ മേഖല പ്രതിസന്ധിയിലാണുള്ളത്. കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കുന്നില്ല. ചർച്ചയ്‌ക്കും തയ്യാറായിട്ടില്ല.
"
https://www.facebook.com/Malayalivartha

























