വാപൊത്തി സഖാക്കള്‍... സിപിഎം മറക്കാനാഗ്രഹിച്ച ശബരിമല വിഷയം തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും പൊങ്ങി വരുന്നു; കടകംപള്ളിയുടെ മാപ്പോടെ വീണ്ടും പൊങ്ങിയ ശബരിമല വിഷയം ശോഭ സുരേന്ദ്രന്റെ വരവോടെ മാറി മറിഞ്ഞു; ശരണം വിളിയും നാമജപവുമായി ശോഭ സുരേന്ദ്രന്‍ കത്തി കയറിയപ്പോള്‍ കഴക്കൂട്ടം അയ്യപ്പന്റെ മരക്കൂട്ടമാകുന്ന പ്രതീതി

ഒരാവേശത്തില്‍ ഇരുട്ടിന്റെ മറവില്‍ യുവതികളെ കയറ്റുമ്പോള്‍ ഇങ്ങനെയൊരു തിരിച്ചടി സിപിഎം പ്രതീക്ഷിച്ചതല്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ പാഠം പഠിച്ച സിപിഎം നിലപാട് മാറ്റി. നാലോട്ടിന് വേണ്ടി ഞങ്ങളില്ല എന്നു പറഞ്ഞ മുഖ്യമന്ത്രി പോലും പറഞ്ഞത് ശബരിമല വിധി വന്ന ശേഷം ചര്‍ച്ച ചെയ്യുമെന്നാണ്. അങ്ങനെ കാര്യങ്ങള്‍ അനുകൂലമായ സമയത്താണ് ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്തെ മരക്കൂട്ടമാക്കി ശരണം വിളിച്ചത്.
ആവേശപൂര്‍വം കളത്തിലിറങ്ങിയ ഇടതുമുന്നണിക്ക് ചോദിച്ചുവാങ്ങിയ ഏടാകൂടമായി ശബരിമല വിഷയം. യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിലെ സര്‍ക്കാര്‍ നിലപാടിന്റെ പേരില്‍ വിശ്വാസികളോട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദപ്രകടം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തള്ളിയതിനു പിന്നാലെ, യു.ഡി.എഫും ബി.ജെ.പിയും അത് ആയുധമാക്കുകയും വിഷയം എന്‍.എസ്.എസ് ഏറ്റുപിടിക്കുകയും ചെയ്തതോടെ പ്രചാരണമാകെ ശബരിമലയിലേക്കു കേന്ദ്രീകരിക്കപ്പെടുമെന്നതാണ് സ്ഥിതി.
പ്രചാരണവഴിയില്‍ ഇടതു മുന്നണിക്കു മുന്നില്‍ കരിമലയായി ഉയരുന്നതും അതു തന്നെയാണ്. ശബരിമല വിഷയമുയര്‍ത്തി ഇടതിനെ പ്രതിരോധത്തിലാക്കാന്‍ തിരഞ്ഞെടുപ്പു കാഹളത്തിനു മുമ്പുതന്നെ യു.ഡി.എഫ് ഉന്നമിട്ടെങ്കിലും, വിശ്വാസവുമായി ബന്ധപ്പെട്ട വൈകാരിക വിഷയമായതിനാല്‍ ആ കെണിയില്‍ തലവച്ചു കൊടുക്കാതെ സൂക്ഷിച്ച് ചുവടുവച്ച സി.പി.എമ്മിനാണ് ഇപ്പോള്‍ മിണ്ടാതിരിക്കാന്‍ തരമില്ലെന്നായത്.
മന്ത്രിയുടെ പശ്ചാത്താപം അനവസരത്തിലായെന്ന് പാര്‍ട്ടി നേതാക്കളില്‍ത്തന്നെ അഭിപ്രായം ശക്തമാകുന്നതിനിടെയായിരുന്നു, ഇരട്ടപ്രഹരം പോലെ യെച്ചൂരിയുടെ അപ്രതീക്ഷിത പ്രതികരണം. സര്‍ക്കാര്‍ നിലപാട് ശരിയാണെന്നും കടകംപള്ളിയുടെ ഖേദപ്രകടനം എന്തിനായിരുന്നെന്ന് മനസ്സിലാകുന്നില്ലെന്നും യെച്ചൂരി പറഞ്ഞതോടെ വിശദീകരണത്തിന് സര്‍ക്കാരും സി.പി.എമ്മും നിര്‍ബന്ധിതമാവുകയും ചെയ്തു.
യുവതീപ്രവേശന വിധി നടപ്പാക്കാന്‍ ശക്തമായി നിലകൊണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ കൈകഴുകിയത്, അന്തിമവിധി എല്ലാവരുമായും ആലോചിച്ചു മാത്രമേ നടപ്പാക്കൂ എന്നു പറഞ്ഞാണ്. അതോടെ, പാര്‍ട്ടിയുടെ ചുവടുമാറ്റം അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി. അതിനിടെ ചര്‍ച്ച ഒന്നുകൂടി കൊഴുപ്പിച്ച്, സി.പി.എം നിലപാടിലെ മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തിരിച്ചടിച്ചത് പാര്‍ട്ടിയെ ഒന്നുകൂടി പ്രതിരോധത്തിലാക്കി.
എങ്ങനെയും തുടര്‍ഭരണം ഉറപ്പാക്കാന്‍ തീവ്രശ്രമം നടത്തുന്ന ഇടതു നേതൃത്വം അതിനു തടസ്സമാകുന്നതൊന്നും ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇതു തിരിച്ചറിഞ്ഞുതന്നെ, സംസ്ഥാനത്താകെ ശബരിമല വിഷയമുയര്‍ത്തി വിശ്വാസികളെ ഇളക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫും ബി.ജെ.പിയും. തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. ബാബുവിന് കെട്ടിവയ്ക്കാനുള്ള കാശു നല്‍കാന്‍ ശബരിമല മുന്‍ മേല്‍ശാന്തി എത്തിയത് ഇതിനു സൂചനയാവുകയും ചെയ്തു.
എല്ലാവരുമായും ചര്‍ച്ചയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ശബരിമല വിഷയത്തില്‍ നേരത്തേ ഒരു നിലപാടെടുത്ത സുപ്രീം കോടതി പിന്നീടതില്‍ ചില ഇളവുകള്‍ വരുത്തി. വിശ്വാസികളില്‍ പ്രത്യേക അഭിപ്രായങ്ങള്‍ സൃഷ്ടിക്കുന്നതാണ് അന്തിമ വിധിയെങ്കില്‍ എല്ലാവരുമായി ചര്‍ച്ച ചെയ്‌തേ തുടര്‍നടപടി സ്വീകരിക്കൂ. തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ശബരിമലയില്‍ പലര്‍ക്കും താത്പര്യം വന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്.
അതേസമയം ഇടത് ഇരട്ടത്താപ്പെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ മനീതി സംഘത്തെയും അവിശ്വാസികളെയും ശബരിമലയിലെത്തിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ്. ആ പാപക്കറയില്‍ നിന്ന് പിണറായിക്കോ കടകംപള്ളിക്കോ മോചനമില്ലെന്നും കടകംപള്ളി പറഞ്ഞു.
" f
https://www.facebook.com/Malayalivartha























