പിണറായിയെ തളയ്‌ക്കാൻ രാഹുലിന് മടി... പിണറായിയുടെ ചിലവിൽ കെപിസിസി അധ്യക്ഷനാകേണ്ട... രാഹുൽ കാറ്റഴിച്ചു വിട്ടു, സുധാകരൻ ഓടിത്തള്ളി.

മുഖ്യമന്ത്രി പിണറായിവിജയനെ തളയ്ക്കാന്‍ ധര്‍മ്മടത്ത് ഇറങ്ങാന്‍ പോയ സുധാകരന്റെ കാറ്റഴിച്ച് വിട്ടത് രാഹുല്‍ ഗാന്ധി.
ധര്‍മ്മടത്ത് മത്സരിച്ച് തോറ്റാല്‍ തനിക്ക് കെ പി സി സി പ്രസിഡന്റ് പദവി നല്‍കണമെന്നതായിരുന്നു സുധാകരന്‍ ഹൈക്കമാന്റിന് മുന്നില്‍ വച്ച ഉപാധി. എന്നാല്‍ പിണറായിക്കെതിരെ മത്സരിക്കുന്നതിന്റെ പേരില്‍ ഡീല്‍ വേണ്ടെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. സി പി ഐ .എം യുപിഎ യുടെ ഭാഗമാണ്. പിണറായി വിജയന്‍ അതിന്റെ അനിഷേധ്യ നേതാവാണ്. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസിന്റെ ഉന്നത നേതാവ് മത്സരിക്കേണ്ട സാഹചര്യമില്ലെന്നാണ് രാഹുല്‍ ഗാന്ധി അറിയിച്ചത്. അതോടെ കണ്ണൂരിലെ വീട്ടില്‍ രാഹുലിന്റെ വിളിക്കായി കാത്തിരുന്ന സുധാകരന്‍ പത്തിമടക്കി. സുധാകരന്‍ വരുമെന്ന വാര്‍ത്ത പിണറായിയെ ചെറുതായെങ്കിലും അലോസരപ്പെടുത്തിയിരുന്നു.
കരുത്തനായ സ്ഥാനാര്‍ഥി വരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. കെ.സുധാകരനെ പ്രതീക്ഷിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വാദം. എന്നാല്‍ സുധാകരന്‍ പിന്‍മാറി.അതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു ഈ കോലാഹലമെല്ലാം. കോണ്‍ഗ്രസിന് മുഖ്യമന്ത്രിക്കെതിരെ ഒരു സ്ഥാനാര്‍ഥിയെ ഇതുവരെ അന്തിമമാക്കാന്‍ സാധിച്ചിട്ടില്ല.
ഡിസിസി സെക്രട്ടറി കെ.രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് കെ.സുധാകരന്റെ ആവശ്യം.കണ്ണൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി നിര്‍ദേശിക്കുന്ന ഏക പേരും രഘുനാഥിന്റേതാണെന്നും സുധാകരന്‍ പറയുന്നു. സുധാകരന്‍ പിന്‍മാറിയതോടെ രഘുനാഥ് മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഉറപ്പ് കിട്ടും മുമ്പ് രഘുനാഥ് പത്രിക നല്‍കാന്‍ തീരുമാനിച്ചു.
ധര്‍മ്മടത്ത് കഴിഞ്ഞ രണ്ടു തവണയും മത്സരിച്ചത് മമ്പറം ദിവാകരനാണ്. അദ്ദേഹം ഇത്തവണ മത്സരത്തിനില്ലെന്ന് അറിച്ചതോടെയാണ് കോണ്‍ഗ്രസില്‍ പ്രതിസന്ധിയായത് . ഘടക കക്ഷിയായ ഫോര്‍വേഡ് ബ്ലോക്കിന് സീറ്റ് നല്‍കാനായിരുന്നു ആദ്യമുണ്ടായ ധാരണ. എന്നാല്‍ മത്സരിക്കാനില്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജന്‍ അറിയിച്ചു. ചുരുക്കത്തില്‍ ധര്‍മ്മടത്ത് ഒരു സ്ഥാനാര്‍ത്ഥിയെ കിട്ടാതെ അലയുകയായിരുന്നു കോണ്‍ഗ്രസ്.
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി ധര്‍മ്മടത്ത് മത്സരിക്കുമെന്ന് അറിയിച്ചതോടെ അവരെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു . കെപിസിസി അധ്യക്ഷനും ഇക്കാര്യം ഉറപ്പിച്ചു.. പക്ഷേ രണ്ടുദിവസമായിട്ടും തീരുമാനമൊന്നുമായില്ല.രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന് വേണ്ടിയാണ് മുല്ലപ്പള്ളി കാത്തിരുന്നത്. ഇത് പ്രതീകാത്മകമായ ഒരു മത്സരമായി മാറുമായിരുന്നു. എന്നാല്‍ അതിനും രാഹുല്‍ സമ്മതം മൂളിയില്ല.
കെ.സുധാകരന്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ മണ്ഡലം കമ്മിറ്റി നേതാക്കള്‍ അദ്ദേഹത്തെ കണ്ടു. പാര്‍ട്ടിയുടെ നയത്തില്‍ പ്രതിഷേധിച്ച് മെഹറൂഫ് എന്ന കോണ്‍ഗ്രസ് നേതാവ് വിമതനായി പത്രിക നല്‍കാനും തിരുമാനിച്ചു. ബുധനാഴ്ച രാത്രിയോടെ കെ.സുധാകരന്‍ തന്നെ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ഉയര്‍ന്നത്. സുധാകരന് മത്സരിക്കുന്നതിനായി ഹൈക്കമാന്‍ഡും പച്ചക്കൊടി കാട്ടിയതായി അഭ്യൂഹം പരന്നു.എന്നാല്‍ സുധാകരന്‍ അവിടെ ഡീല്‍ ഉറപ്പിച്ചു.
കെപിസിസി അധ്യക്ഷ സ്ഥാനം ലക്ഷ്യമിടുന്ന സുധാകരന്‍ വെറുതെയല്ല ധര്‍മ്മടത്ത് മത്സരിക്കാന്‍ തീരുമാനിച്ചത്. ഇതോടെയാണ് സുധാകരന്‍ ജില്ലാ നേതാക്കളുടെ യോഗം വിളിച്ചത്. താന്‍ മത്സരിക്കുന്നത് ജില്ലയിലെ പ്രചാരണത്തിനും മറ്റു ദോഷമുണ്ടാകുമെന്ന് ജില്ലാ നേതൃത്വം പറഞ്ഞതായാണ് സുധാകരന്‍ പറയുന്നത്.
2016-ല്‍ പിണറായി വിജയന്റെ ധര്‍മ്മടത്തെ ഭൂരിപക്ഷം 36,905 വോട്ടായിരുന്നു. ഇത്തവണ ഭൂരിപക്ഷം അമ്പതിനായിരം കടക്കുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുന്നുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് നില ഉയര്‍ത്തിയാണ് സുധാകരന് വേണ്ടി അനുയായികള്‍ മത്സരിക്കണമെന്ന സമ്മര്‍ദവുമായി എത്തിയത്. യുഡിഎഫ് അനുകൂല തരംഗമുണ്ടായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ.സുധാകരന്‍ കണ്ണൂരില്‍ 94,559 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ധര്‍മ്മടവും മട്ടന്നൂരും മാത്രമാണ് എല്‍ഡിഎഫിന് ഒപ്പം നിന്നത്. ഇതില്‍ ധര്‍മ്മടത്ത് 4099 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ എല്‍ഡിഎഫിന് ഉണ്ടായിരുന്നുള്ളൂ. 2016-ല്‍ പിണറായി വിജയന്‍ 36,905 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ധര്‍മ്മടത്ത് സുധാകരന് ലഭിച്ച സ്വീകാര്യത ഇത്തവണ വിജയത്തിലേക്കെത്തുമെന്ന ഉറച്ച പ്രതീക്ഷ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും വ്യക്തമായ മുന്‍തൂക്കം നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. ധര്‍മ്മടം മണ്ഡലത്തിലെ ആകെയുള്ള എട്ട് പഞ്ചായത്തുകളില്‍ ഏഴിടത്തും ഭരണത്തിലേറിയത് ഇടതു മുന്നണിയാണ്. കടമ്പൂര്‍ പഞ്ചായത്ത് യു.ഡി.എഫ് തിരിച്ചുപിടിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്ത് എല്‍.ഡി.എഫ് ഭരിക്കുന്നത് കേവല ഭൂരിപക്ഷമില്ലാതെയാണ്.
ഏതായാലും സുധാകരന്റെ കളികള്‍ക്ക് തത്കാലം രാഹുല്‍ ഗാന്ധി തന്നെ വിരാമമിട്ടിരിക്കുകയാണ്. പിണറായി വിജയന്റെ ചെലവില്‍ കെ. പി. സി.സി അധ്യക്ഷ സ്ഥാനം കൈക്കലാക്കാനുള്ള മോഹമാണ് തകിടം മറിഞ്ഞത്.
"
https://www.facebook.com/Malayalivartha























