ധർമ്മടത്തെ അഭിപ്രായ വ്യത്യാസങ്ങൾ തീർന്നു; രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു

മുഖ്യമന്ത്രിയ്‌ക്കെതിരെ ധർമ്മടത്തെ സ്ഥാനാർഥി രഘുനാഥ്. കോൺഗ്രസിനുള്ളിലെ ചില അഭിപ്രായ വ്യത്യാസം ഇന്നലെ പുറത്തു വന്നിരുന്നു. കണ്ണൂർ ജില്ലാ കോൺഗ്രസ് നിർദ്ദേശിച്ച സി രഘുനാഥ് സ്ഥാനാർത്ഥിയായി ഇന്നലെ നാമനിർദ്ദേശ പത്രിക നൽകിയെങ്കിലും കെപിസിസി അധ്യക്ഷൻ ഇത് അംഗീകരിച്ചതായി പറഞ്ഞിട്ടില്ലായിരുന്നു. തുടർന്ന് കണ്ണൂർ ഡിസിസി നിർദ്ദേശിച്ച പ്രകാരം ഇന്നലെ നാമനിർദ്ദേശ പത്രിക നൽകിയ കോൺഗ്രസ് നേതാവ് സി.രഘുനാഥിന് കെപിസിസി കൈപ്പത്തി ചിഹ്നം ഇന്ന് അനുവദിച്ചു.
രഘുനാഥിൻ്റെ സ്ഥാനാർത്ഥിത്വം ഇന്നലെ മുല്ലപ്പള്ളി രാമചന്ദ്രൻ അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. രഘുനാഥ് പത്രിക കൊടുത്ത കാര്യം അറിയില്ലെന്നും സ്ഥാനാർത്ഥിയെ പാർട്ടി പ്രഖ്യാപിച്ചിട്ടില്ലെന്നുമായിരുന്നു മുല്ലപ്പള്ളിഇന്നലെ പ്രതികരിച്ചത്. ഇന്നലെ കെ. സുധാകരൻ പിൻമാറിയപ്പോൾ പകരക്കാരൻ രഘുനാഥാണെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കിയതായിരുന്നു.
വാളയാർ പെൺകുട്ടികളുടെ അമ്മയെ ധർമ്മടത്ത് യുഡിഎഫ് പിന്തുണയ്ക്കണമെന്നാണ് കെപിസിസി അധ്യക്ഷൻ ഇന്നലെ പറഞ്ഞത്. ഇത് പ്രാദേശിക നേതൃത്വം തള്ളിയതിലുള്ള അമർഷം കാരണമാണ് രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിക്കാതിരുന്നത് എന്നാണ് സൂചന. അതേസമയം പാർട്ടി അറിയിച്ചത് അനുസരിച്ചാണ് ധർമ്മടത്ത് നാമനിർദ്ദേശ പത്രിക നൽകിയതെന്നാണ് സി.രഘുനാഥ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിഹ്നം അനുവദിക്കാനായി തൻറെ വിശദാംശങ്ങൾ കെപിസിസി ശേഖരിച്ചതുമാണെന്ന് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























