ചിറയിന്‍കീഴ് പുളിമൂട് കടവ് വാമനപുരം പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു, ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്

ചിറയിന്‍കീഴ് പുളിമൂട് കടവ് വാമനപുരം പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരണപ്പെട്ടു, ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്
ചിറയിന്‍കീഴ് പുളിമൂട് കടവ് വാമനപുരം പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരണപ്പെട്ടു. ചിറയിന്‍കീഴ് സ്വദേശികളായ ജോതി ദത്ത് (55), മധു (58) എന്നിവരാണ് മരണപ്പെട്ടത്.
ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പുഴയുടെ സമീപമുള്ള റോഡ് ഇടിഞ്ഞതാണ് അപകടത്തിന് കാരണം.
അതേസമയം ദമ്പതിമാര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി മണ്‍തിട്ടയിലിടിച്ച് റോഡില്‍ കീഴ്മേല്‍ മറിഞ്ഞു. നിസ്സാര പരിക്കുകളോടെ ദമ്പതിമാര്‍ രക്ഷപ്പെട്ടു. എരുമേലി-റാന്നി സംസ്ഥാനപാതയില്‍ കരിമ്പിന്‍തോടിന് സമീപം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.
റാന്നി സ്വദേശികളായ ഇവര്‍ തങ്ങളുടെ പുതിയ കാറില്‍ മുണ്ടക്കയത്ത് ബന്ധുവീട്ടില്‍ പോയി തിരികെ മടങ്ങും വഴിയാണ് അപകടം.
"
https://www.facebook.com/Malayalivartha























