'രക്ഷപ്പെടുത്തിയതില്‍ സന്തോഷമുണ്ട്, പക്ഷേ വിറയല് മാറിയിട്ടില്ല'; കെട്ടിടത്തിൽ നിന്നുംതാഴേയ്ക്ക് വീണ യുവാവിനെ രക്ഷിച്ച് ബാബു, വൈറലായി വീഡിയോ...

കെട്ടിടത്തിന് മുകളിൽ നിന്ന് തലകറങ്ങി വീഴാൻ പോയ ആളുടെ ജീവൻ രക്ഷിച്ച ബാബു ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോഴത്തെ ഹീറോ. വടകര എടോടിയിലെ ഒരു കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ പ്രവര്‍ത്തിക്കുന്ന കേരള ബാങ്കിൽ ഇടപാടിന് എത്തിയ ആളായിരുന്നു കുറ്റ്യാടി അരൂര്‍ സ്വദേശി ബിനു.
ഇതിനിടയില്‍ തലകറക്കം അനുഭവപെടുകയും പുറകോട്ട് വീഴാൻ പോവുകയുമായിരുന്നു. തൊട്ടടുത്ത് നില്ക്കുകയായിരുന്ന വടകര കീഴല് സ്വദേശി തയ്യില്‍ മീത്തല്‍ ബാബുരാജ് പെട്ടെന്ന് കാലില്‍ പിടിച്ചതായിരുന്നു രക്ഷ ആയത്. തുടർന്ന് താഴേക്ക് വീഴാതെ പിടിച്ച് നിര്‍ത്താനായത് ബിനുവിന്റെ ജീവൻ രക്ഷിക്കാനായി.
സമയോചിതമായ ഇടപെടലിനെ കുറിച്ച് ബാബു പറയുന്നത് ഇങ്ങനെ "ഞാന്‍ ബാങ്കില് പാസ്ബുക്കില് പൈസ അടയ്ക്കാന്‍ പോയതായിരുന്നു. അപ്പോ ഒരാളെ കണ്ടു, ഞങ്ങള് പരിചയപ്പെട്ടു. പരിചയപ്പെട്ടപ്പോള്‍ കുറേ സംസാരിച്ചു. അങ്ങനെ സംസാരിച്ചപ്പോള്‍ കുറേ കാര്യങ്ങളൊക്കെ ചോദിക്കുന്നുണ്ട്. എന്നോട് ചോദിച്ചു, നിങ്ങള് ഊരാളുങ്കല് സൊസൈറ്റിയില്‍ വര്‍ക് ചെയ്തതാണോയെന്ന് ചോദിച്ചു. ഞാന്‍ ബെര്‍തെ പറഞ്ഞ്, വര്‍ക് ചെയ്തൂന്ന് പറഞ്ഞു.
അപ്പോ, എന്നോട് ചോദിച്ചു, കല്യാണം കഴിച്ചീനോ ഞാന്‍ പറഞ്ഞു, കല്യാണം കഴിച്ചീനു ഒരു കുട്ടിയുണ്ടെന്ന് പറഞ്ഞു. മൂപ്പര് കഴിച്ചീക് പക്ഷേ, കുട്ടിയായിട്ടില്ലെന്നാ എന്നോട് പറഞ്ഞത്. മറ്റൊന്നും എനിക്കറിയില്ല. അപ്പോ, നമ്മളിങ്ങനെ അടുത്തിങ്ങനെ നിന്നിക്ക്. ഞാന്‍ ഇപ്പുറോം മൂപ്പര് അപ്പുറോം ആണുള്ളത്. ആ നിക്കുന്നതിന്ന് ഒരഞ്ഞങ്ങ് പോകണ കണ്ടിക്ക്. അപ്പോളാ ഞാന്‍ പിടിക്കുന്നേ. ഞാന്‍ ഒരു കാല് പിടിച്ചപ്പോ മറ്റൊരാള് വന്നും ഓരെ പിടിച്ച് രക്ഷിച്ചു. എല്ലാരും കൂടി പിടിച്ചിട്ട് രക്ഷിച്ചതാ". എന്നായിരുന്നു ബാബുവിന്റെ വാക്കുകൾ.
അതേസമയം സമയോചിതമായ ഇടപെടൽ നടത്തിയതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഇതിനെ തുടർന്നുണ്ടായ വിറയൽ ഇതുവരെ മാറിയിട്ടില്ലെന്നും ബാബു വ്യക്തമാക്കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങലാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. പെട്ടെന്നുണ്ടായ തലകറക്കം മാത്രമാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അറിയിച്ചതിനെ തുടര്‍ന്ന് പിന്നീട് ബിനു ബാങ്കില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
https://www.facebook.com/Malayalivartha























