വിശ്വാസികള്‍ക്ക് ഇരട്ടവിജയം... ഒരു ഇരട്ടക്കരളും വിശ്വാസികളുടെ മുന്നില്‍ നെഞ്ചുവിരിച്ച് നില്‍ക്കില്ല എന്ന് ഇപ്പോള്‍ സിപിഎ്മ്മിന് വ്യക്തമാകുന്നുണ്ടല്ലോ അല്ലേ... ശബരിമലയിലേത് തുല്യതയുടെ പ്രശ്‌നമെന്ന മുന്‍നിലപാടില്‍നിന്ന് മാറി സിപിഎം വന്നത് മാത്രം മതി അത് മനസിലാക്കാന്‍

വിശ്വാസികള്‍ക്ക് ഇരട്ടവിജയം. ഒരു ഇരട്ടക്കരളും വിശ്വാസികളുടെ മുന്നില്‍ നെഞ്ചുവിരിച്ച് നില്‍ക്കില്ല എന്ന് ഇപ്പോള്‍ സിപിഎ്മ്മിന് വ്യക്തമാകുന്നുണ്ടല്ലോ അല്ലേ. ശബരിമലയിലേത് തുല്യതയുടെ പ്രശ്‌നമെന്ന മുന്‍നിലപാടില്‍നിന്ന് മാറി സിപിഎം വന്നത് മാത്രം മതി അത് മനസിലാക്കാന്‍.
സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ വിധിവന്നാല്‍ ബന്ധപ്പെട്ടവരുമായി സമവായമുണ്ടാക്കിയേ നടപ്പാക്കൂവെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി വ്യക്തമാക്കി. ഇക്കാര്യത്തിലെ സിപിഎം വീക്ഷണം ബലംപ്രയോഗിച്ച് നടപ്പാക്കില്ല. കോടതിവിധി നടപ്പാക്കുന്നത് സാമൂഹ്യസംഘര്‍ഷത്തിന് വഴിവച്ചുകൂടാ. യുവതീപ്രവേശനം വിലക്കി നിയമം നിര്‍മിക്കുമെന്ന പ്രതിപക്ഷവാദം മൗഢ്യമെന്നും ബേബി പറഞ്ഞു.
ശബരിമലയില്‍ യുവതീപ്രവേശം വിലക്കിയുള്ള നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടതോടെ കടുത്ത സമ്മര്‍ദത്തിലാണ് സിപിഎം. വിശ്വാസവും സമത്വവും സംബന്ധിച്ച പാര്‍ട്ടി നിലപാട് അടിച്ചേല്‍പ്പിക്കില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചു പറയുന്നു.
ശബരിമലയിലേത് തുല്യതയുടെ പ്രശ്‌നമെന്ന മുന്‍നിലപാടില്‍നിന്ന് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പ്രശ്‌നമെന്ന നിലപാടിലേക്ക് സിപിഎം എത്തി. ശബരിമലയിലേതുപോലെയുള്ള ആചാരങ്ങളുടെ കാര്യത്തില്‍ ചര്‍ച്ചയിലൂടെയും സാമൂഹികമായ ബോധവല്‍ക്കരണത്തിലൂടെയുമാണ് തീരുമാനം വേണ്ടതെന്ന് ബേബി പറഞ്ഞു. സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ തല്‍ക്കാലം പ്രതികരണം വേണ്ടെന്നാണ് തീരുമാനം.
അനുകൂലമായ പ്രതികരണം നടത്തിയാല്‍ തുടര്‍ന്ന് നിയമനിര്‍മാണമെന്ന ആവശ്യവും ശക്തമാകും. അതോടെ യുഡിഎഫ് നയിക്കുന്ന വഴിയേ ചര്‍ച്ചയും പ്രചാരണങ്ങളും നീങ്ങും എന്നതും സിപിഎമ്മിനെ അലട്ടുന്നു. സിപിഎമ്മിന് ആശയക്കുഴപ്പമില്ലെന്നും ശബരിമല ചര്‍ച്ചയാക്കാനുള്ള പ്രതിപക്ഷ ശ്രമം ലക്ഷ്യം നേടിയില്ലെന്നും ബേബി പറഞ്ഞെങ്കിലും ദിവസവും ഇക്കാര്യത്തില്‍ നേതൃത്വത്തിന് പ്രതികരിക്കേണ്ട സ്ഥിതിയാണ്.
ശബരിമല സംബന്ധിച്ച സിപിഎം നിലപാട് ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കാനാവില്ലെന്ന് സിപിഎം ഉറപ്പിച്ചു കഴിഞ്ഞു, സ്ത്രീ തുല്യതയുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടെങ്കിലും നാം ജീവിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിലാണെന്ന് ഓര്‍ക്കണം. പാര്‍ട്ടി നിലപാടെല്ലാം ഭരണം കിട്ടിയാല്‍ നടപ്പാക്കാനാവില്ല. സുപ്രീം കോടതി വിധി വന്നാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്‌തേ നടപ്പാക്കൂ എന്നും എം.എ.ബേബി പറഞ്ഞു.
ഇതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎംബിജെപി ഡീലെന്ന ആര്‍എസ്എസ് നേതാവ് ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ ബിജെപിയിലെ കിടമല്‍സരത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് എം.എ.ബേബി തള്ളി. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ 2018 ലെ നിലപാടില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചതിനെ തള്ളി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി രംഗത്തു വന്നതോടെയാണ് ശബരിമല വീണ്ടും തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയായത്.
സിപിഎമ്മും ഇടതു സര്‍ക്കാരും സ്വീകരിച്ചതു ശരിയായ നിലപാടായിരുന്നുവെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കിയിരുന്നു. കടകംപള്ളി മാപ്പു പറഞ്ഞത് എന്തിനെന്നറിയില്ലെന്നും യച്ചൂരി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാകാതിരിക്കാന്‍ പാര്‍ട്ടി കരുതലെടുക്കുന്നതിനിടെയാണ് ചാനല്‍ അഭിമുഖത്തില്‍ യച്ചൂരി ഇങ്ങനെ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha























