പ്രായപൂര്‍ത്തിയാവാത്ത ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

പ്രായപൂര്‍ത്തിയാവാത്ത ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. പെരിന്തല്‍മണ്ണ വേങ്ങൂര്‍ കൂരിയാട്ടു വട്ടപ്പറമ്ബില് മുജീബിനെയാണ് (43) പെരിന്തല്‍മണ്ണ അഡീഷനല്‍ സെഷന്‍സ് സ്പെഷല്‍ കോടതി ജഡ്ജി കെ.പി. അനില്‍കുമാര്‍ ശിക്ഷിച്ചത്.
ഐ.പി.സി 377 പ്രകാരം മൂന്നുവര്‍ഷം തടവും 20,000 രൂപ പിഴയും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം (പോക്സോ) നിയമ പ്രകാരം പത്തുവര്‍ഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ.
തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴ സംഖ്യ കേസിലെ ഇരക്ക് നല്‍കണം. 2013 നവംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. വൈകീട്ട് ഏേഴാടെ പെരിന്തല്‍മണ്ണ-കോഴിക്കോട് റോഡില്‍ ബൈപാസ് ജങ്ഷനിലെ തയ്യല്‍ കടയില്‍ ബലമായി പീഡനത്തിനിരയാക്കിയതായാണ് കേസ്. കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പരമേശ്വരത്ത് ഹാജരായി.
https://www.facebook.com/Malayalivartha



























