ഫിഫ വേൾഡ് കപ്പ് ഫൈനൽ തടസമില്ലാതെ കാണുന്നതിന് കറണ്ട് കട്ട് ഒഴിവാക്കി വൈദ്യുതി വകുപ്പ്...

ഫിഫ വേൾഡ് കപ്പ് ഫൈനൽ തടസമില്ലാതെ കാണുന്നതിന് കറണ്ട് കട്ട് ഒഴിവാക്കി വൈദ്യുതി വകുപ്പ്. പീക്ക് സമയത്തെ തടസം ഒഴിവാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുമെന്ന് കെ.എസ്.ഇ.ബി .
സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി അധിക വൈദ്യുതി വാങ്ങാനായി റെഗുലേറ്ററി കമീഷൻ അനുമതി നൽകി. 24 മണിക്കൂറും ലഭ്യമാകുന്ന തരത്തിൽ 200 മെഗാവാട്ട് വാങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. രാത്രി കാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. മഴ കുറഞ്ഞ സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം വർധിക്കുമെന്നാണ് നിരീക്ഷണം.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പീക്ക് സമയങ്ങളിൽ 1200 മെഗാവാട്ടിലധികം അധിക വൈദ്യുതിയാണ് ഇപ്പോൾ സംസ്ഥാനത്തിന് ആവശ്യമായി വരുന്നത്.
"
https://www.facebook.com/Malayalivartha


























