Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

ഭർത്താവിനെ കൊന്ന് ഭാര്യയും കാമുകനും.. പാലിൽ ഉറക്കഗുളികകൾ കലർത്തി മയക്കി, പുതപ്പിനുള്ളിലേക്ക് പാമ്പിനെ തുറന്നുവിട്ടു.. കയ്യിലും കാലിലും കടിച്ചതോടെ വിഷം ഉള്ളിൽച്ചെന്ന് അതുൽ മരണപ്പെട്ടു..

19 JULY 2026 02:24 PM IST
മലയാളി വാര്‍ത്ത

വീണ്ടും കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ വാർത്ത . യുവാവ് പാമ്പുകടിയേറ്റ് മരിച്ചതില്‍ ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ. യുവാവിനെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ദാമിനി പവാർ എന്ന യുവതിയെയും ആണ്‍സുഹൃത്ത് തുഷാർ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. മീററ്റിലെ ഹസ്തിനാപുരി സ്വദേശി അതുല്‍ പവാറി(35) ന്റെ മരണത്തിലാണ് മണിക്കൂറുകള്‍ക്കൂള്ളില്‍ തന്നെ പൊലീസ് ചുരുളഴിച്ചത്.

 

വീട്ടില്‍ നിന്നും പാമ്പ് കടിയേറ്റ് വെള്ളിയാഴ്ച രാവിലെയാണ് അതുൽ പവാറിനെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയത്. പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു.കിടപ്പുമുറിയിൽ നിന്നാണ് പാമ്പ് കടിച്ചതെന്നും രാവിലെ എഴുനേറ്റപ്പോള്‍ അതുലിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് ഭാര്യ പൊലീസിനോട് പറഞ്ഞത്.കട്ടിലില്‍ പാമ്പിനെ കണ്ട് യുവതി നിലവിളിച്ചതോടെ അയല്‍ക്കാര്‍ ഓടിയെത്തുകയും പാമ്പിനെ അടിച്ചുകൊല്ലുകയുമായിരുന്നു.

അതുലിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ദാമിനിയും അതുലും ഏഴുവര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹിതരായവരാണ് . ഇരുവരും നടത്തിയിരുന്ന പ്ലേസ്‌ക്കൂളിലെ ഡ്രൈവറാണ് അറസ്റ്റിലായ തുഷാര്‍.ദാമിനിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് തുഷാറുമായുള്ള ബന്ധം വ്യക്തമായത്.

 

സംശയം തോന്നിയ പൊലീസ് തുഷാറിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അതില്‍ പാമ്പിന്റെ ഫോട്ടോകള്‍ കണ്ടെത്തുകയായിരുന്നു. ദാമിനിയുടെ പ്രേരണയില്‍ തുഷാറാണ് പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം ആസൂത്രണംചെയ്തതെന്നാണ് പൊലീസ് പറഞ്ഞു.തുഷാറാണ് പാമ്പാട്ടികളില്‍നിന്ന് പാമ്പിനെ വാങ്ങിയത്. അതുലിന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈക്കലാക്കിയശേഷം ദാമിനിക്കും തുഷാറിനും ഒരുമിച്ച് ജീവിക്കാനായിരുന്നു പദ്ധതി.

ഇതിന് മുന്‍പായി തുഷാര്‍ ഭാര്യയില്‍നിന്ന് വിവാഹമോചനം നേടാനും പദ്ധതിയിട്ടിരുന്നു. കേസില്‍ രണ്ട് പാമ്പാട്ടികളെയും പൊലീസ് അറസ്റ്റ് ചെയിതിട്ടുണ്ട്.സ്വഭാവിക പാമ്പുകടിയേറ്റുള്ള മരണമെന്ന് വരുത്തിത്തീർത്ത് 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനും, ഒപ്പം ജീവിക്കാൻ തടസ്സമായി നിന്ന ഭർത്താവിനെ ഒഴിവാക്കാനും വേണ്ടിയാണ് ഭാര്യയും കാമുകനും ചേർന്ന് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. കൊല്ലപ്പെട്ട അതുൽ കുമാർ പൻവാർ, ഹസ്തിനാപൂരില്‍ ഒരു പ്ലേ സ്കൂൾ നടത്തിവരികയായിരുന്നു.

 

അതുലിന്റെ ഭാര്യ ദാമിനി (30), ഇവരുടെ സ്കൂളിലെ ബസ് ഡ്രൈവറും ദാമിനിയുടെ കാമുകനുമായ തുഷാർ കുമാർ (34). പാമ്പുപിടുത്തക്കാരായ സോനു, ഉദയ് കുമാർ എന്നിവരുമാണ് കേസിലെ പ്രതികൾ. പാമ്പിനെ എത്തിച്ചു നൽകിയതിന് സോനു, ഉദയ് കുമാർ എന്നിവർക്ക് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു.വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (23 minutes ago)

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ  (31 minutes ago)

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (50 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (1 hour ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (1 hour ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (2 hours ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (2 hours ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (3 hours ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (11 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (11 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends