Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

ജോസഫും സംഘവും തീര്‍ന്നു... മാണി സാറിന്റെ മരണത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ മകന്‍ ജോസ് കെ മാണിക്ക് പണികൊടുത്ത് രണ്ടില കൊടുക്കാത്ത പിജെ ജോസഫിന് 16 മാസത്തിന് ശേഷം അതേ സാഹചര്യം; ഗതികെട്ട പിജെ ജോസഫിന് രാജി വയ്‌ക്കേണ്ടി വന്നു; പിസി തോമസിന് പുറകേ പോയ ജോസഫിന് നേരെ ബിജെപി ആരോപണവും

20 MARCH 2021 09:06 AM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?

ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീണ് 69കാരി; 20 മണിക്കൂർ മരണത്തെ മുഖാമുഖം കണ്ട് രാധാമണിയമ്മ കിണറ്റിൽ നിലവിളി ; പുലർച്ചയോടെ സംഭവിച്ചത്...!!!

എൻജിനീയറായ യുവതിയുടെ ആത്മഹത്യ; പാതിരാത്രി ക്ഷേത്രത്തിലെത്തി ദേവിയുടെ വിഗ്രഹവുമായി കുളത്തിൽ ചാടി; ആത്മഹത്യക്കുറിപ്പിൽ യുവതിയുടെ അവസാന വാക്ക്

ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...

ഒരു രണ്ടില നല്‍കിയിരുന്നെങ്കില്‍ ജോസ് കെ മാണി എല്‍ഡിഎഫില്‍ പോകില്ലായിരുന്നു. ഇപ്പോള്‍ എല്‍ഡിഎഫിലെ സൂപ്പര്‍ താരമാണ് ജോസ് കെ മാണി.

അതേസമയം പിജെ ജോസഫിന് സ്വയം എംഎല്‍എ സ്ഥാനം രാജി വയ്‌ക്കേണ്ട ഗതിയാണ്. മാത്രമല്ല തെരഞ്ഞെടുപ്പ് ചിഹ്നവും ഏത് കിട്ടിയെന്ന് ജനങ്ങള്‍ക്കറിയില്ല. തെങ്ങുംതോപ്പ്, ട്രാക്ടര്‍, ഫുട്‌ബോള്‍ എന്നിവയാണ് ചോദിച്ചത്. ട്രാക്ടറാണ് പ്രിയമെന്നാണ് വയ്പ്പ്. ചിഹ്നമില്ലാതെയാണ് ജോസഫിന്റെ സ്ഥാനാര്‍ത്ഥികളുടെ പോരും ചുവരെഴുത്തും. ഇതോടെ പകുതി പരാജയം ഉറപ്പായി.

 



പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം ഇന്നലെയാണ് രാജിവച്ചത്. ഇരുവരും തങ്ങളുടെ രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പായാണ് ഇരുവരും രാജി വച്ചത്. അയോഗ്യത പ്രശ്‌നം ഒഴിവാക്കുന്നതിനായിട്ടാണ് ജോസഫും മോന്‍സും രാജിവച്ചത് എന്നാണ് സൂചന.

കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളായി രണ്ടില ചിഹ്നത്തിലാണ് പി.ജെ. ജോസഫും മോന്‍സ് ജോസഫും 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചത്. കഴിഞ്ഞ ദിവസം പി.സി.തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസില്‍ പി.ജെ.ജോസഫ് വിഭാഗം ലയിച്ചിരുന്നു. പുതിയ പാര്‍ട്ടിയില്‍ ലയിച്ച ശേഷവും കേരള കോണ്‍ഗ്രസ് എം എംഎല്‍എമാരായി തുടരുന്നതിലെ നിയമപ്രശ്‌നം ഒഴിവാക്കാനാണ് രാജിവയ്ക്കുന്നതാണ് നല്ലത് എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരും രാജിവച്ചത്. ഇരുവരുടേയും രാജിക്കത്ത് ലഭിച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

 



അതേസമയം പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നതിനാല്‍ പി.ജെ.ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ അവസാന മണിക്കൂറാണ് നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചത്. ഇന്ന് മുതല്‍ പത്രികകളുടെ സൂക്ഷമപരിശോധന ആരംഭിക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം നേരത്തെ സൈക്കിളായിരുന്നു. എന്നാല്‍ ദേശീയ പാര്‍ട്ടിയായ എസ്.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നവും സൈക്കിളായതിനാല്‍ മറ്റേതെങ്കിലും ചിഹ്നമായിരിക്കും പി.ജെ.ജോസഫ് ചെയര്‍മാനും മോന്‍സ് ജോസഫ് വൈസ് ചെയര്‍മാനും പിസി തോമസ് ഡെപ്യൂട്ടി ചെയര്‍മാനുമായ പുതിയ പാര്‍ട്ടിക്ക് ലഭിക്കുക.

അതേസമയം എന്‍ഡിഎയില്‍ തലേദിവസം വരെയുണ്ടായിരുന്ന പിസി തോമസിന്റെ പാര്‍ട്ടിയിലേക്ക് പിജെ ജോസഫ് മാറിയത് യുഡിഎഫിനും തലവേദനയാണ്. ബിജെപിയെ ആഞ്ഞടിക്കുന്ന യുഡിഎഫ് ജോസഫിന്റെ കൂടുമാറ്റം മറുപടി പറയേണ്ടി വരും. ജോസഫ് ബിജെപിയിലേക്കാണെന്ന പ്രചരണമാണ് നടക്കുന്നത്.

 



പി സി തോമസുമായുള്ള ലയനം പി ജെ ജോസഫിന് ബിജെപിയിലേക്കുള്ള പാലമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും വ്യക്തമാക്കി. കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ യാത്രയില്‍ വരെ പിസി തോമസ് പങ്കെടുത്തിരുന്നുവെന്നും എന്‍ഡിഎ വിട്ടെന്ന പ്രഖ്യാപനത്തിന് മുമ്പേ ലയനം നടന്നുവെന്നു ജോസ് കെ മാണി പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ഭരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറ്റിയാടി സീറ്റ് സിപിഎമ്മിന് വിട്ടുകൊടുത്തത് ഗ്രൗണ്ട് റിയാലിറ്റി അറിഞ്ഞതുകൊണ്ടാണെന്നും പാര്‍ട്ടിയുടെ കെട്ടുറപ്പാണ് ആഗ്രഹിച്ചതെന്നും ജോസ് വിശദീകരിച്ചു. പിറവത്തെ സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ് സിപിഎം തന്ന സ്ഥാനാര്‍ത്ഥിയല്ല. അവര്‍ പഴയ കേരള കോണ്‍ഗ്രസ് കുടുംബാംഗമാണ്. സിന്ധുമോള്‍ക്കാണ് വിജയ സാധ്യതയെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. പെയ്ഡ് സീറ്റ് ആരോപണം സീറ്റ് കിട്ടാത്തവരുടേതാണെന്നും ജോസ് കെ മാണി പറഞ്ഞു.

 



എന്തായാലും ഒരു രണ്ടില നല്‍കാത്തതിന്റെ പേരില്‍ ജോസഫിന്റെ മുഴുവന്‍ ഇലകളും കൊഴിഞ്ഞ അവസ്ഥയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (33 minutes ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (38 minutes ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (45 minutes ago)

ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീണ് 69കാരി; 20 മണിക്കൂർ മരണത്തെ മുഖാമുഖം കണ്ട് രാധാമണിയമ്മ കിണറ്റിൽ നിലവിളി ; പുലർച്ചയോടെ സംഭവിച്ചത്...!!!  (55 minutes ago)

എൻജിനീയറായ യുവതിയുടെ ആത്മഹത്യ; പാതിരാത്രി ക്ഷേത്രത്തിലെത്തി ദേവിയുടെ വിഗ്രഹവുമായി കുളത്തിൽ ചാടി; ആത്മഹത്യക്കുറിപ്പിൽ യുവതിയുടെ അവസാന വാക്ക്  (1 hour ago)

SNAKE അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ;  (3 hours ago)

വീടിനുള്ളിൽ കളനാശിനി..  (3 hours ago)

TEACHERS രണ്ടുപേർക്കും സസ്പെൻഷൻ  (3 hours ago)

DYFI കമ്മ്യൂണിറ്റി കിച്ചന്‍ പ്രഖ്യാപിച്ച് മന്ത്രി കെ മുരളീധരന്‍;  (4 hours ago)

PINARAYI VIJAYAN പിണറായി യുഗം അവസാനിക്കുകയാണ്.  (4 hours ago)

നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ...  (4 hours ago)

ഫിഫ വേൾഡ് കപ്പ് ഫൈനൽ തടസമില്ലാതെ കാണുന്നതിന് കറണ്ട് കട്ട് ഒഴിവാക്കി വൈദ്യുതി വകുപ്പ്...  (5 hours ago)

ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി സിന്ധു  (5 hours ago)

മലയാള സിനിമയിൽ പുതിയൊരു ഇൻഡി മൂവ്മെന്റ്; പരീക്ഷണാത്മക ഡാർക്ക് കോമഡി ചിത്രം 'ട്രിപ്പിൾ ഡെക്കർ' അടുത്ത ആഴ്ച പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്....  (5 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം... നടൻ ധനുഷിന്റെ 'ഡബിൾ' നേട്ടമടക്കം ഒമ്പത് പുരസ്‌കാരങ്ങളോടെ തിളങ്ങി കോളിവുഡ്    (6 hours ago)

Malayali Vartha Recommends