സ്വാമി അയ്യപ്പന്‍ കാനത്തിന്റെ നാവില്‍ കളിക്കുന്നു ... തുടര്‍ ഭരണത്തിന്റെ കടയ്ക്കല്‍ വടിവാള്‍

തുടര്‍ ഭരണം എന്ന സ്വപ്നത്തിന്റെ കടയ്ക്കല്‍ കാനം രാജേന്ദ്രന്‍ കത്തിവയ്ക്കുമോ എന്ന് സംശയിച്ച് പിണറായി വിജയന്‍.
എന്‍ എസ് എസിന്റെ ശബരിമല നിലപാടിനെതിരെ കാനം രാജേന്ദ്രന്‍ ആവര്‍ത്തിച്ച് രംഗത്തെത്തിയതാണ് പിണറായിയെ പ്രകോപിപ്പിച്ചത്. എന്‍ എസ് എസിനെതിരെ പരസ്യ പ്രസ്താവന വേണ്ടെന്ന് സി പി എം നിലപാടെടുത്തതിന് പിന്നാലെയാണ് കാനം രാജേന്ദ്രന്‍ തീര്‍ത്തടിച്ചത്. കാനത്തിന്റെ പ്രസ്താവനക്ക് പിന്നാലെ സുകുമാരന്‍ നായര്‍ അദ്ദേഹത്തെയും സര്‍ക്കാരിനെയും വല്ലാതെ പരിഹസിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മന്ത്രി കെ.കെ. ഷൈലജ എന്‍ എസ് എസിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇലക്ഷന്‍ കാലത്ത് ഇത്തരം പ്രസ്താവനകള്‍ പാടില്ലെന്ന് പാര്‍ട്ടിയുടെ ആക്റ്റിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ മന്ത്രി ഷൈലജക്ക് നിര്‍ദ്ദേശം നല്‍കി.
എന്‍ എസ് എസിനെ പിണക്കേണ്ടതില്ലെന്ന നിലപാട തന്നെയാണ് മുഖ്യന്ത്രി പിണറായി വിജയന് ഉള്ളത്. മുന്നാക്ക സംവരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്‍ എസ് എസിനെ വിശ്വാസത്തിലെടുത്താന്‍ മുഖ്യമന്ത്രി നേരിട്ട് ശ്രമിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കോട്ടയം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വച്ച് ജി. സുകുമാരന്‍ നായരെ പിണറായി വിജയന്‍ കാണുകയും ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു. അവര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുന്നാക്ക സംവരണം ഇടതു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ശബരിമലയുടെ കാര്യത്തില്‍ ഇടത് നേതാക്കള്‍ അതിരുകടക്കുന്നുവെന്നാണ് രൂക്ഷമായ ഭാഷയില്‍ എന്‍എസ്എസ് പറഞ്ഞത്. ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെതിരായ ഇടത് നേതാക്കളുടെ വിമര്‍ശനം അതിരുകടക്കുന്നുവെന്ന് എന്‍എസ്എസ് വിമര്‍ശിച്ചു. എന്‍എസ്എസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. വിശ്വാസം ജീവവായു ആണെന്നും പ്രസ്താവനയില്‍ പറയുന്നു.
എന്‍എസ്എസിന്റെ നിലപാട് വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കുക എന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലല്ല അതിനുവേണ്ടി ആദ്യം മുതല്‍ ഇറങ്ങി തിരിച്ചത്. എന്‍എസ്എസിനോ നേതൃത്വത്തിലുള്ളവര്‍ക്കോ പാര്‍ലമെന്ററി മോഹങ്ങളൊന്നും തന്നെയില്ല. സ്ഥാനങ്ങള്‍ക്കോ രാഷ്ട്രീയ നേട്ടങ്ങള്‍ക്കോ വേണ്ടി ഏതെങ്കിലും സര്‍ക്കാരുകളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ പടിവാതിക്കള്‍ പേയിട്ടില്ലെന്നും എന്‍എസ്എസിന്റെ പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍ ശബരിമല വിഷയത്തിലെ എന്‍ എസ് എസ് നിലപാട് ആരെ സഹായിക്കാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. താനും എന്‍ എസ് എസും തമ്മിലുള്ള സൗഹൃദത്തിന് കുറവില്ല. താന്‍ സത്യം പറയുന്നത് കൊണ്ടാകും എന്‍ എസ് എസ് ചിലപ്പോള്‍ എതിര്‍ക്കുന്നത്.
ശബരിമലയെക്കുറിച്ചുള്ള എന്‍ എസ് എസ് പ്രസ്താവനയില്‍ രാഷ്ട്രീയമുണ്ടെന്ന് പറയേണ്ടി വരും. എന്‍ എസ് എസ് നിലപാട് ആരെ സഹായിക്കാനാണെന്ന് നിങ്ങള്‍ വിലയിരുത്തൂ. സംസ്ഥാന സര്‍ക്കാരിന് ശബരിമല വിഷയത്തില്‍ നിലപാടുണ്ട്, അത് എല്ലാ ദിവസവും പറയേണ്ടതില്ല. എന്നു മുതലാണ് സര്‍വേകളെ എതിര്‍ത്തു തുടങ്ങിയതെന്ന് പ്രതിപക്ഷത്തോട് ചോദിച്ച കാനം, സര്‍വേ ഫലം അനുകൂലമാകുമ്പോള്‍ കൊള്ളാമെന്നും എതിരാകുമ്പോള്‍ മോശമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാനം രാജേന്ദ്രനോട് നിര്‍ദ്ദേശിക്കാന്‍ പിണറായിക്ക് മടിയുണ്ട്. എതെങ്കിലും പറഞ്ഞാല്‍ അതിന് കാനം മറുപടി നല്‍കും. അത് ഒഴിവാക്കാനാണ് പിണറായി എക്കാലവും ശ്രമിച്ചിട്ടുള്ളത്. ഏഷ്യാനെറ്റിന് നല്‍കിയ മറുപടിയില്‍ കാനത്തെ അനുകൂലിച്ചാണ് പിണറായി വിജയന്‍ സംസാരിച്ചത്. കാനത്തെ പിണറായിക്ക് ഭയമാണ്. മറ്റേതൊരു ഘടകകക്ഷി നേതാവിനെക്കാളും കാനത്തെ പിണറായി പരിഗണിക്കുന്നു. അതു തന്നെയാണ് വായില്‍ തോന്നുന്നതെല്ലാം പറയാന്‍ കാനത്തെ പ്രചോദിപ്പിക്കുന്നത്.
കാനവുമായി അടുപ്പമുള്ള സി പി എം നേതാക്കളെ വിഷയത്തില്‍ ഇടപെടുവിക്കാന്‍ പിണറായി ശ്രമിക്കുന്നുണ്ട്. എ. വിജയരാഘവന്‍ കാനത്തെ ഉടന്‍ കാണും.
"
https://www.facebook.com/Malayalivartha






















