ഭീകര പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തിയ കേസിൽ അറസ്റ്റിലായ പിഡിപി നേതാവ് വഹീദ് പരയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ

കശ്മീരില്‍ കേന്ദ്രം നിര്‍ണായക നീക്കം നടത്തുമ്പോള്‍ അസ്വസ്ഥരാകുന്നവര്‍ ചിലതൊക്കെ കാണണം. കണ്ണുതുറന്ന്. മാത്രവുമല്ല മറുപടിയും നല്‍കേണ്ടി വരും ചിലതിനൊക്കെ . കാരണം കശ്മീരെന്ന അശാന്തിയുടെ താഴ് വരയെ സ്വര്‍ഗമാക്കാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് വലിയ ലക്ഷ്യങ്ങളുണ്ടായിരുന്നു. ആ ലക്ഷ്യങ്ങള്‍ക്ക് തടസവാദമുന്നിയിച്ച് വന്നവര്‍ അത് കശ്മീരിലെ മെഹബൂബയായാലും ഇനി രാഹുല്‍ ഗാന്ധിയായാലും സീതാറാം യെച്ചൂരിയായിലും ഒരു കാര്യത്തിന് ഉത്തരം നല്‍കണം.
ഇപ്പോള്‍ കശ്മീരില്‍ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരോട് നിങ്ങളഉടെ നിലപാട് എന്താണ്. കാരണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഹിസ്ബുള്‍ മുജാഹിദ്ദീന് വേണ്ടി ഫണ്ട് വിനിമയം നടത്തി എന്ന വാര്‍ത്തകള്‍ ഏറ്റവുമൊടുവില്‍ പുറത്ത് വരുമ്പോള്‍ അതില്‍ ഉയര്‍ന്നു നില്‍ക്കുന്ന പേര് മെഹബൂബ മുഫ്തിയുടെ അനുയായി വഹീദ് റഹ്‌മാന്‍ പരയ എന്ന് എന്‍ഐഎ വ്യക്തമാക്കുകയാണ്.
രാഷട്രീയ- വിഘടനവാദ- ഭീകരവാദ കൂട്ടുകെട്ട് പൊളിക്കുന്നതില്‍ എന്‍ഐഎ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ഭീകരവാദത്തിനടക്കം ധനസമാഹരണം നടത്തിയതിലും വഹീദ് റഹ്‌മാന് മുഖ്യപങ്കുള്ളതായും കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട് എന്‍.ഐ.എ. കശ്മീരില്‍ ഭീകരവാദ- രാഷ്ട്രീയ പാര്‍ട്ടിബന്ധം നിലനിര്‍ത്തിക്കൊണ്ടു പോവുന്നതില്‍ പിഡിപി നേതാവ് വഹീദ് റഹ്‌മാന്‍ പരയെയ്ക്ക് ബന്ധമുള്ളതായി എന്‍ഐഎ. കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ നല്‍കിയ കുറ്റപത്രത്തിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയുടെ അടുത്ത അനുയായിയാണ് വഹീദ റഹ്‌മാന്‍.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഹിസ്ബുള്‍ മുജാഹിദ്ദീന് വേണ്ടി ഫണ്ട് വിനിമയം നടത്തിയത് വഹീദ് റഹ്‌മാനാണ്. ഇതിനുവേണ്ടിയുള്ള ഗൂഢാലോചനയിലും ഇയാള്‍ പങ്കെടുത്തു. വഹീദ് പരയ്ക്ക് പുറമേ കൂട്ടാളികളായ ഷഹീന്‍ അഹമ്മദ്, തഫ്‌സുള്‍ ഹുസ്സൈന്‍ പരിമോ എന്നിവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ 17, 18, 38, 39,40, ആയുധ നിയമത്തിലെ 25 (1എഎ), എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയത്. 2020 ജനുവരി 11ന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍മാരോടൊപ്പം സഞ്ചരിക്കുകയായിരുന്ന ഡിഎസ്പി ദേവേന്ദര്‍ സിങ് അറസ്റ്റിലായ കേസിലാണ് വഹീദുറഹ്‌മാന്‍ വഹീദ് റഹ്‌മാന്‍ അടക്കമുള്ളവര്‍ക്കെതിരെ എന്‍.ഐ.എ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീകര സംഘടനകള്‍ക്ക് പണം സമാഹരിച്ച് നല്‍കിയ കേസില്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് വഹീദ് റഹ്‌മാനെ അറസ്റ്റ് ചെയ്തത്. അപ്പോള്‍ തുടക്കത്തില്‍ പറഞ്ഞതിലേയ്ക്ക് തന്നെ വീണ്ടും കശ്മീരില്‍ ഭീകരവാദികളെയും വിഘടനവാദികളെയും എന്തിന് മുഫ്തിയെയും ഒമറിനെയും അടക്കം തല്‍ക്കാലത്തേയ്‌ക്കെങ്കിലും കരുതലില്‍ വച്ചതിന് കേന്ദ്രത്തിനും മോദിസര്‍ക്കാരിനും കൃത്യമായ കാരണങ്ങളുണ്ട്. അതല്ലാതെ കശ്മീരില്‍ നിര്‍ണായ നീക്കം നടക്കുമ്പോള്‍ സ്വാതന്ത്ര്യം ഹനിക്കുന്നു, തടവറയിലാക്കുന്നു എന്ന് പറഞ്ഞ് കയറുപൊട്ടിക്കുക അല്ല വേണ്ടതെന്ന് ഇനിയെങ്കിലും രാജ്യത്തെ ചില നേതാക്കന്‍മാര്‍ ചിന്തിച്ചാല്‍ നന്ന്.
https://www.facebook.com/Malayalivartha






















