വയനാട്ടിൽ മുതിര്‍ന്നനേതാക്കള്‍ പരസ്യമായി പാർട്ടി വിടുന്നു; കാഴ്ചക്കാരായി കോണ്‍ഗ്രസ് നേതൃത്വം

വയനാട് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തുവന്ന് പാര്‍ട്ടിയില്‍നിന്ന് രാജി പ്രഖ്യാപിക്കുകയാണ്. എന്നാൽ നേതൃത്വം കാഴ്ചക്കാരായി നിൽക്കുകമാത്രമാണ് ചെയ്യുന്നത്. ഡി.സി.സി ജനറല്‍ സെക്രട്ടറിയും ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ. അനില്‍കുമാര്‍, കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥന് എന്നിവര്‍ക്ക് പിന്നാലെയാണ് മറ്റൊരു മുതിര്‍ന്ന നേതാവുകൂടി പാര്‍ട്ടി വിടുന്നു എന്ന് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
ഡി.സി.സി വൈസ് പ്രസിഡന്റായിരുന്ന കെ.കെ. വിശ്വനാഥന് മാസ്റ്റര്‍ രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിക്കുകയും പാർട്ടിയിലേക്ക് ചേരുകയും ചെയ്തിരുന്നു.
1984 മുതല്‍ സജീവ രാഷ്ട്രീയത്തിലുള്ള കെ.സി. റോസക്കുട്ടി ടീച്ചര്‍ 1991-1996 കാലത്താണ് സുല്‍ത്താന്‍ ബത്തേരി എം.എല്‍.എയായത്. 1996ല്‍ പി.വി. വര്‍ഗീസ് വൈദ്യരോട് 1296 വോട്ടുകള്‍ക്കാണ് പരാജയപ്പെടുന്നത്. ഇന്നലെ ആയിരുന്നു റോസക്കുട്ടി പാർട്ടി വിട്ടത്.
ചില ഗ്രൂപ് ഇടപെടലുകളാണ് തോല്‍വിക്ക് ഇടയാക്കിയതെന്ന് അന്ന് ടീച്ചര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പാര്‍ട്ടിയെ തള്ളിപ്പറയാന്‍ അവര്‍ തയാറായില്ല. സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും കോണ്‍ഗ്രസിെന്റ സമുന്നത നേതാവായി വളരാന്‍ അവര്‍ക്ക് സാധിച്ചു. പിന്നീട് വനിതാ കമ്മീഷൻ അധ്യക്ഷ ആക്കുകയായിരുന്നു.
വനിത കമീഷന് അധ്യക്ഷസ്ഥാനം ആരും ദാനമായി തന്നതല്ലെന്നും നേതാക്കളോട് പൊരുതി വാങ്ങിച്ചതാണെന്നും ടീച്ചര്‍ വ്യക്തമാക്കി. കെ.പി.സി.സി സെക്രട്ടറിയായിരുന്ന എം.എസ്. വിശ്വനാഥന് ബത്തേരിയിലെ എണ്ണംപറഞ്ഞ നേതാക്കളില്‍ ഒരാളായിരുന്നു.
സ്ഥാനാര്‍ഥിനിര്‍ണയത്തിലെ തർക്കങ്ങൾ തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ രാജിയ്ക്കുള്ള കാരണവും. ശക്തമായ ഇടപെടല്‍ നടത്തി എം.എസിനെ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ കെ.പി.സി.സിയുടെ ഭാഗത്തുനിന്ന് ഉണ്ടായിലേന്നുള്ള വിമർശനവും പാർട്ടിയിൽ ഉയരുകയാണ്. പൂതാടിയിലെ കെ.കെ. വിശ്വനാഥന് ഡി.സി.സിക്കെതിരെ പലതവണ പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാൽ ആരും കാര്യമായിട്ട് എടുത്തില്ല.
പാര്‍ട്ടി വിടുമെന്നായപ്പോള്‍ മുതിര്ന്നനേതാക്കളായ കെ. സുധാകരനും കെ. മുരളീധരനും ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസില്‍നിന്ന് കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും സി.പി.എമ്മിലെത്തുമെന്ന് ജില്ല സെക്രട്ടറി പി. ഗഗാറിന്വ്യക്തമാക്കിയിരുന്നു.
അതേസമയം ഗഗാറിന് പറഞ്ഞതില്‍ കാര്യമായിട്ട് എടുക്കണ്ടെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. വരും ദിവസങ്ങളില്‍ കൂടുതല്‍ നാടകീയനീക്കങ്ങള്‍ ഉണ്ടാകുമെന്ന സൂചനകള്‍ രാഷ്ട്രീയകേന്ദ്രങ്ങളില്‍നിന്ന് ലഭിയ്ക്കുന്ന റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha






















