സംസ്ഥാനത്തെ ആകെ വ്യാജ വോട്ടര്‍മാരുടെ എണ്ണം മൂന്നേകാല്‍ലക്ഷമായി ഉയര്‍ന്നു; രമേശ് ചെന്നിത്തല കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു

സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ ലക്ഷക്കണക്കിന് വ്യാജവോട്ടര്‍മാര്‍ കടന്നുകൂടിയ സാഹചര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയ്ക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി.
ഇന്ന് 65 നിയമസഭാ നിയോജകമണ്ഡലങ്ങളിലെ 1,07,781 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ കൂടി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രമേശ് ചെന്നിത്തല കൈമാറി. ഇതോടെ ആകെ വ്യാജവോട്ടര്‍മാരുടെ എണ്ണം 3,24,291 ആയി ഉയര്‍ന്നു. ആകെ 135 മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ പരിശോധിച്ചത്.
ഒരേ പേരും വിലാസവും ഫോട്ടയും ഉപയോഗിച്ച് തന്നെ ഒരു വോട്ടര്‍ക്ക് നിരവധി വോട്ടകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ചില വിലാസത്തില്‍ നേരിയ മാറ്റമുണ്ട്. ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ഥ പേരുകളില്‍ വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. വളരെ ആസൂത്രിതമായ അട്ടിമറിശ്രമമാണ് വോട്ടര്‍ പട്ടികയില്‍ നടന്നിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.
ഒരു വോട്ടര്‍ക്ക് ഒരു തിരിച്ചറിയില്‍ കാര്‍ഡേ ഉണ്ടാകാന്‍ പാടുള്ളു എന്നാണ് നിയമമെന്നിരിക്കെ ഒന്നിലേറെ കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടത് ഗൗരവമേറിയ കാര്യമാണ്. ഓരോ മണ്ഡലത്തിലെയും തിരിഞ്ഞെടുപ്പു ഫലത്തെ അട്ടിമറിക്കാന്‍ തക്കശേഷിയുള്ളതാണ് വ്യാജന്മാരുടെ എണ്ണം. സംസ്ഥാനത്ത് മൂന്നേക്കാല്‍ ലക്ഷത്തോളം വ്യാജവോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ കണ്ടെത്തി എന്നത് അമ്പരിപ്പിക്കുന്നത്. ഇനിയും കൂടതല്‍ ഉണ്ടാകാം. തന്റെ പേരില്‍ കൂടുതല്‍ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ട വിവരം മിക്കപ്പോഴും ആ വോട്ടര്‍ അറിഞ്ഞിട്ടില്ലെന്നതാണ് പ്രത്യേകത.
വോട്ടര്‍മാരുടെ പേരില്‍ അവര്‍ അറിയാതെ നിക്ഷിപ്ത താത്പര്യക്കാര്‍ ഒന്നിലേറെ വോട്ടുകള്‍ സൃഷ്ടിച്ച് അവ കരസ്ഥമാക്കുകയാണ് ചെയ്തിട്ടുള്ളത്. ഇവ ഉപയോഗിച്ച് വോട്ടെടുപ്പു ദിവസം വ്യാപകമായ കള്ള ചെയ്യും. 135 മണ്ഡലങ്ങളിലെയും വ്യാജ വോട്ടര്‍മാരുടെ വിവരങ്ങളും രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പു കമ്മീഷര്‍ക്ക് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















