സ്ഥാനാർത്ഥിയില്ലാതെ നട്ടം തിരിഞ്ഞ് ബി ജെ പി ; ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തീരുമാനം
ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതോടെ സ്ഥാനാര്‍ത്ഥിക്കായി ബി.ജെ.പിയുടെ നെട്ടോട്ടം. ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ എന്‍.ഡി.എയുടെ ശ്രമം നടക്കുന്നതായാണ് റിപ്പോര്‍ട്ട്.ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടുന്ന മണ്ഡലമായതിനാല്‍ രാജ്യം മുഴുവന്‍ ശ്രദ്ധിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍.സ്ഥാനാര്‍ത്ഥി പട്ടിക തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടും രക്ഷയില്ലാതായതോടെയാണ് പുതിയ നീക്കത്തിന് ബി.ജെ.പിയും എന്‍.ഡി.എയും ശ്രമിക്കുന്നത്.
‘ദാരിദ്ര്യത്തിന് ജാതിയില്ല’ എന്ന മുദ്രാവാക്യവുമായി മണ്ഡലത്തില്‍ മത്സരിക്കുന്ന ഡി.എസ്.ജെ.പിയുടെ സംസ്ഥാന സംസ്ഥാന ട്രഷറര്‍ ദിലീപ് നായര്‍ തന്നെയാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്.നേരത്തെ എന്‍.ഡി.എ സഖ്യ കക്ഷിയാവാന്‍ ഡി.എസ്.ജെ.പി ശ്രമിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സമ്മതമാണെന്ന് ഡി.എസ്.ജെ.പി എന്‍.ഡി.എയെ അറിയിച്ചിട്ടുണ്ട്.ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഒപ്പ് രേഖപ്പെടുത്താത്ത സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം.അതെ സമയം കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ തലശ്ശേരിയിലെ പ്രചരണ പരിപാടി റദ്ദാക്കി. തലശ്ശേരിയില്‍ ബി.ജെ.പയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് പരിപാടി റദ്ദാക്കിയത്.നാളെ രാവിലെ തൃപ്പൂണിത്തുറയിലാണ് അമിത് ഷായുടെ ആദ്യ പൊതു പരിപാടി. അതിന് ശേഷം പൊന്‍കുന്നത്തും പുറ്റിങ്ങലിലും കഞ്ചിക്കോട്ടും അമിത് ഷാ സംസാരിക്കും. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് രാത്രിയാണ് അമിത് ഷാ കൊച്ചിയിലെത്തുക.
https://www.facebook.com/Malayalivartha






















