ഗുരുവായൂരിലും തലശ്ശേരിയിലും വലിയ പ്രതിസന്ധിയിലാണ് കേരളത്തിലെ ബിജെപി അകപ്പെട്ടിരിക്കുന്നത് എന്ന് പറഞ്ഞ് കളിയാക്കി രംഗത്ത് വന്ന സ്വാമി സന്ദീപാനന്ദഗിരിയുടെ പോസ്റ്റിനും സമാനമായും അല്ലാതെയും പോസ്റ്റിട്ട നിരവധി പേര്‍ക്കും സാമൂഹ്യ മാധ്യമ പേജില്‍ പൊങ്കാല

എന്‍ഡിഎയ്ക്ക് പ്രത്യേകിച്ച് ബി.ജെ.പിക്ക് എന്തെങ്കിലും തിരിച്ചടി വരുമ്പോള്‍ കയ്യടിയുമായി സജീവമായി സഖാക്കന്‍മാര്‍ ഇറങ്ങാറുണ്ട്. തിരിച്ചും അങ്ങനെ തന്നെ. ഏതായാലും ഗുരുവായൂരിലും തലശ്ശേരിയിലും വലിയ പ്രതിസന്ധിയിലാണ് കേരളത്തിലെ ബിജെപി അകപ്പെട്ടിരിക്കുന്നത് എന്ന് പറഞ്ഞ് കളിയാക്കി രംഗത്ത് വന്ന സ്വാമി സന്ദീപാനന്ദഗിരി ഒരു പോസ്റ്റിട്ടു. ചീഞ്ഞളിഞ്ഞ താമരയെന്ന് ദേവപ്രശ്‌നമെന്ന് . സമാനമായും അല്ലാതെയും പോസ്റ്റിട്ട നിരവധി പേര്‍ക്ക് സാമൂഹ്യ മാധ്യമ പേജില്‍ പൊങ്കാല. അതും കഴിഞ്ഞ ദിവസം ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഗുരുവായൂരിലും തലശ്ശേരിയിലും ആരും മനപായസം ഉണ്ണണ്ട എന്ന് പറഞ്ഞതിന് പിന്നാലെ.
തീര്‍ന്നില്ല ചിലരുടെ പോസ്റ്റുകള്‍ കാണേനിയില്ല. പക്ഷെ ചിലതുണ്ട്. അതായത് തലശ്ശേരിയിലും ഗുരുവായൂരും സംഭവിച്ചത് അയ്യപ്പന്റെയും ഗുരുവായൂരപ്പന്റെയും കോപമാണത്രേ. ഏതായാലും ഇപ്പോള്‍ എന്‍ഡിഎയ്ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കാന്‍ അവസരം വന്നിരിക്കുന്നു. അതായത് കോപമല്ല അനുഗ്രഹമെന്ന്.
കാരണം സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതായാതോടെ രണ്ട് മണ്ഡലങ്ങളിലേയും ബിജെപി വോട്ടുകള്‍ എങ്ങോട്ട് പോവും എന്നതിനെകുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. വോട്ട് മറിക്കല്‍ ആരോപണവുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്ത് എത്തിയിട്ടുണ്ട്. രണ്ട് ഏത് മുന്നണിക്ക് വോട്ട് കൂടിയാലും അതിന്റെ പഴി ബിജെപി കേള്‍ക്കേണ്ടി വരും എന്നുള്ളതാണ് അവസ്ഥ.
സിപിഎം സ്ഥാനാര്‍ത്ഥികള്‍ സ്ഥിരമായി വിജയിച്ച് വരുന്ന മണ്ഡലങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതായതോടെ അവരുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് പോകുമെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍ സിപിഎം-ബിജെപി ഡീലിന്റെ ഭാഗമായാണ് രണ്ട് മണ്ഡലങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതായതെന്നാണ് കോണ്‍ഗ്രസ് ആരോപണം.
തൃശൂര്‍ ജില്ലയില്‍ ബിജെപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് ഗുരുവായൂര്‍. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇവിടെ 25450 വോട്ടുകള്‍ നേടാന്‍ സാധിച്ചിരുന്നു. ഇത്തവണ സ്ഥാനാര്‍ത്ഥി ഇല്ലാതായത് കോലീബി സഖ്യത്തിന്റെ നാടകമാണെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ അക്ബര്‍ ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ ആരുടേയും വോട്ട് വേണ്ടെന്ന് പറയുന്നില്ലെന്നായിരുന്ന യുഡിഎഫ് സ്ഥാനാര്ത്ഥി കെഎന്‍എ ഖാദറിന്റെ പ്രതികരണം.
പരസ്പരം ആരോപണം ഉന്നയിക്കുമ്പോള്‍ ബിജെപിയുടെ വോട്ട് പിടിക്കാനുള്ള ശ്രമം ഇരുമുന്നണികളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനിടെ പാര്‍ട്ടി അണികള്‍ക്ക് വോട്ട് ചെയ്യാനുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിജെപി പത്രിക പിന്തള്ളിയ സാഹചര്യത്തില്‍ ആര്‍ക്ക് പിന്തുണ നല്‍കണമെന്ന കാര്യത്തില്‍ ബിജെപിയില്‍ കഴിഞ്ഞ ദിവസം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.
ഈ ചര്‍ച്ചകള്‍ക്കൊടുവില്‍ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ച ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടിയ്ക്ക് പിന്തുണ നല്‍കാന്‍ ബിജെപി തീരുമാനിച്ചെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. നിവേദിതയുടെ ഹര്‍ജി ഹൈക്കോടതിയും തള്ളിയതോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ദിലീപ് നായരുമായി ബിജെപി നേതൃത്വം ചര്‍ച്ച തുടങ്ങിയിരുന്നു.
സ്വതന്ത്ര്യ സ്ഥാനാര്‍ഥി എന്ന നിലയിലാണ് ദിലീപ് നായരുമായി നേതൃത്വം ചര്‍ച്ച നടത്തിയത്. ദാരിദ്ര്യത്തിന് ജാതിയില്ല' എന്ന മുദ്രാവാക്യവുമായാണ് ഡമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി ഗുരുവായൂരില്‍ മത്സരിക്കുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍ഡിഎയുടെ ഘടകകക്ഷിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും നടന്നില്ല. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സംഘടനയുടെ സംസ്ഥാന ട്രഷറര്‍ കൂടിയായ ദിലീപ് നായര്‍ പറഞ്ഞു.
അതേസമയം തലശ്ശേരിയില്‍ ബിജെപി അകപ്പെട്ടിരിക്കുന്നത് വലിയ പ്രതിസന്ധിയിലാണ്. ഏക സ്വതന്ത്രനായ സിഒടി നസീറുമായി ബിജെപി നടത്തിയിരുന്നെങ്കിലും എന്‍ഡിഎയുടെ ഭാഗമാവാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ബിജെപിയുടെ പ്രതീക്ഷകള്‍ അസ്തമിച്ച മട്ടാണ്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്തിക്ക് തലശ്ശേരിയില്‍ 22125 വോട്ടായിരുന്നു ലഭിച്ചത്.
https://www.facebook.com/Malayalivartha






















