കടകംപളളി സുരേന്ദ്രനെതിരായ പൂതന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു; താൻ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കാൻ പോലും കടകംപളളിക്ക് കഴിഞ്ഞിട്ടില്ല; . ജനങ്ങൾ തനിക്കൊപ്പമാണെന്ന് ശോഭ സുരേന്ദ്രൻ

കടകംപളളി സുരേന്ദ്രനെതിരായ പൂതന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി ശോഭ സുരേന്ദ്രൻ. താൻ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കാൻ പോലും കടകംപളളിക്ക് കഴിഞ്ഞിട്ടില്ല. കോടതിയും കേസും തനിക്ക് പുത്തരിയല്ല, ഇത് ആള്‍ വേറെയാണ്.
ജനങ്ങൾ തനിക്കൊപ്പമാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ശോഭ സുരേന്ദ്രന്‍റെ പൂതന പരാമർശത്തിനെതിരെ ഡിവൈഎഫ്ഐ നേതാവ് ബി എസ് സജി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. വിശ്വാസികളെ ദ്രോഹിക്കാൻ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രൻ എന്നായിരുന്നു ശോഭസുരേന്ദ്രൻ്റെ പരാമർശം.
പരാമർശം ജനം വിലയിരുത്തും എന്നായിരുന്നു കടകംപള്ളിയുടെ മറുപടി. കഴിഞ്ഞ ദിവസം എൻഡിഎ കൺവെൻഷനിൽ നടത്തിയ പരാമർശമാണ് കഴക്കൂട്ടം മണ്ഡലത്തിലെ ഇപ്പോഴത്തെ ചര്‍ച്ച വിഷയം .തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിശ്വാസികളുടെ വോട്ട് ലക്ഷ്യമിട്ട് കടകംപള്ളി സുരേന്ദ്രൻ കടകം മറിച്ചൽ നടത്തിയെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു .
ഒരേ സമയം വിശ്വാസികൾക്കെതിരെ പ്രവർത്തിക്കുകയും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിശ്വാസികളുടെ വോട്ട് ലക്ഷ്യമിടുകയും ചെയ്യുന്നു. തുടർഭരണം ഉണ്ടായാൽ ശബരിമലയിലെ പ്രശ്നങ്ങൾ ആവർത്തിക്കുമെന്നും കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കഴക്കൂട്ടം കാത്തിരുന്നത് കടകംപള്ളിയെ നേരിടാനുള്ള ഒരു സ്ഥാനാർഥിയെ ആണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട അസുരനിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹമാണ്. താനുൾപ്പെടെയുള്ളവർ അത്തരം ഒരു സ്ഥാനാർഥിക്കായി കാത്തിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















