തമിഴ്നാട്ടില്‍ വിവിധ കക്ഷി നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി-ഇ.ഡി അധികൃതരുടെ മിന്നല്‍ പരിശോധന; കമല്‍ ഹാസന് യാത്രചെയ്തിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി തെരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡ് പരിശോധിച്ചു
തമിഴ്നാട്ടില്‍ ഡി.എം.കെ, മക്കള്‍ നീതിമയ്യം ഉള്‍പ്പെടെ വിവിധ കക്ഷി നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും കേന്ദ്ര ഏജന്‍സികളായ ആദായനികുതി-ഇ.ഡി അധികൃതരുടെ മിന്നല്‍ പരിശോധന തുടരുന്നു.
അതേസമയം, ഭരണകക്ഷികളായ ബി.ജെ.പി-അണ്ണാ ഡി.എം.കെ കേന്ദ്രങ്ങള്‍ പൊലീസ്-ആംബുലന്‍സ് വാഹനങ്ങളില്‍ കോടികളുടെ കറന്‍സിയും മറ്റും കടത്തിക്കൊണ്ടുപോകുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
അതിനിടെ, നടനും മക്കള്‍ നീതിമയ്യം പ്രസിഡന്റുമായ കമല്‍ ഹാസന് യാത്രചെയ്തിരുന്ന വാഹനം തഞ്ചാവൂരില്‍വെച്ച് തടഞ്ഞുനിര്‍ത്തി തെരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡ് പരിശോധിച്ചതും വിവാദമായി. പ്രതിപക്ഷത്തെ മാത്രം ലക്ഷ്യംവെച്ചു കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന റെയ്ഡുകള്‍ക്കെതിരെ നേതാക്കള്‍ ശക്തിയായി പ്രതിഷേധിച്ചു.
തിങ്കളാഴ്ച രാത്രി കമല്‍ ഹാസെന്റ പ്രചാരണ വാഹനത്തിനകത്തു കയറി ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ല. നാഗപട്ടണത്തും തിരുപ്പൂണ്ടിയിലും നടെന്റ വാഹനം പരിശോധിച്ചിരുന്നു. കമല്‍ ഹാസെന്റ തെരഞ്ഞെടുപ്പ് പ്രചാരണ മുന്നേറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ് നാടകമെന്ന് നീതിമയ്യം സെക്രട്ടറി മുരളി അബ്ബാസ് അറിയിച്ചു.
വ്യവസായിയും കമല്‍ ഹാസനുമായി അടുത്ത ബന്ധമുള്ള തിരുച്ചി കെ.കെ നഗര്‍ തെന്റല്‍ നഗര്‍ ലേറോണ് മൊറൈസിെന്റ വസതിയിലും സ്ഥാപനങ്ങളിലും ആദായനികുതി അധികൃതര്‍ പരിശോധന നടത്തി. കോടികളുടെ കറന്‍സിയും രേഖകളും പിടിച്ചെടുത്തതായാണ് വിവരം.
https://www.facebook.com/Malayalivartha